Connect with us

ലൂസിഫറിന്റെ ഷൂട്ടിംഗ് സെറ്റിലുള്ള ആൾകൂട്ടം നായകൻ മോഹൻലാൽ ആയത് കൊണ്ട് മാത്രമല്ല !! പൃഥ്വിരാജ് പറയുന്നു…..

Malayalam Breaking News

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം നിർവ്വഹിക്കുന്ന പുതിയ സിനിമയാണ് ലൂസിഫർ. ഷൂട്ടിംഗ് സെറ്റിലെ വലിയ ആൾക്കൂട്ടവും മറ്റും ഈ സിനിമയുടെ ചിത്രീകരണം ആരംഭിച്ചത് മുതലേ വലിയ ചർച്ചയായി മാറിയിരുന്നു. അതെല്ലാം മോഹൻലാലിന്റെ ആരാധകർ ആണെന്നും, ഷൂട്ടിങ്ങിന് വലിയ ബുദ്ധിമുട്ടാണെന്നുമൊക്കെയുള്ള തരത്തിൽ വാർത്തകളും പ്രചരിച്ചിരുന്നു. എന്നാൽ ആ ആൾക്കൂട്ടത്തിന് കാരണം മോഹൻലാലാണ് സിനിമയിലെ നായകൻ എന്നത് മാത്രമല്ല എന്നാണ് സംവിധായകൻ കൂടിയായ പൃഥ്വിരാജ് സുകുമാരൻ പറയുന്നത്.

തന്റെ പുതിയ ചിത്രമായ രണത്തിന്റെ വിജയത്തിന് പ്രേക്ഷകരോട് നന്ദി പറയാൻ ഫേസ്‌ബുക്ക് ലൈവിൽ എത്തിയതായിരുന്നു പൃഥ്വിരാജ്. തന്റെ പുതിയ സിനിമയുടെ വിജയത്തിന് പ്രേക്ഷകരോട് നന്ദി പറഞ്ഞ പൃഥ്വിരാജ് തന്റെ പുതിയ സിനിമയായ ലൂസിഫറിന്റെ കുറച്ചു വിശേഷങ്ങൾ പങ്കുവെക്കുകയും ചെയ്‌തു.

ഷൂട്ടിംഗ് സെറ്റുകളിൽ വലിയ തിരക്ക് ഉണ്ടെന്ന വാർത്തകൾ പുറത്തു വരുന്നുണ്ട് എന്ന് പറഞ്ഞ പൃഥ്വിരാജ് അതിന് കാരണം മോഹൻലാലാണ് സിനിമയിലെ നായകൻ എന്നത് മാത്രമല്ല എന്ന് പറയുകയും ചെയ്‌തു. ചിത്രത്തിലെ രംഗങ്ങൾ ചിത്രീകരിക്കാൻ അത്രയും ആൾക്കാർ ആവശ്യമായത് കൊണ്ടാണെന്നും പൃഥ്വിരാജ് വ്യക്തമാക്കി.

Prithviraj about his new movie and Mohanlal

More in Malayalam Breaking News

Trending

Recent

To Top