Malayalam Breaking News
‘ഇനി നിങ്ങൾ രണ്ടുപേരും ലൂസിഫർ കാണുന്നതിനായി കാത്തിരിക്കുകയാണ് ഞാൻ’ – പ്രതീക്ഷയോടെ പൃഥ്വിരാജ് !
‘ഇനി നിങ്ങൾ രണ്ടുപേരും ലൂസിഫർ കാണുന്നതിനായി കാത്തിരിക്കുകയാണ് ഞാൻ’ – പ്രതീക്ഷയോടെ പൃഥ്വിരാജ് !
By
Published on
വിജയകരമായി പ്രദർശനം തുടരുകയാണ് ലൂസിഫർ . മികച്ച അഭിപ്രയം നേടി മുന്നേറുന്ന ലൂസിഫറിന് അഭിനന്ദനങ്ങൾ അറിയിച്ച് ഒട്ടേറെ പേര് രംഗത്ത് എത്തിയിരുന്നു . ഇപ്പോൾ ദുല്‍ഖര്‍ സൽമാനും പ്രിത്വിരാജിന് ആശംസ അറിയിച്ചിരിക്കുകയാണ്.
ലൂസിഫറിന് എല്ലാ വിധ വിജയാശംസകളും നേര്‍ന്ന ദുല്‍ഖര്‍ സല്മാന് നന്ദി പറഞ്ഞ് സംവിധായകന് പൃഥ്വിരാജ്. അതോടൊപ്പം തന്നെ മമ്മൂക്കയും ദുല്‍ഖറും ലൂസിഫര്‍ കാണുന്നതിനായി താന്‍ കാത്തിരിക്കുകയാണെന്നും അദ്ദേഹം കുറിച്ചു.
തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് പൃഥ്വിരാജ് ഇക്കാര്യം രേഖപ്പെടുത്തിയത്. പ്രേക്ഷകര്‍ കുറെയേറെ നാളായി കാണാന്‍ കാത്തിരിക്കുന്ന ലാലേട്ടനെ കാണാന്‍ സാധിച്ച സന്തോഷത്തിലാണ് ഇപ്പോള്‍. ക്ലാസും മാസും ഒത്തിണങ്ങിയ ലൂസിഫര്‍ പ്രേക്ഷകരെ തുടക്കം മുതല്‍ ഒടുക്കം വരെ ആവേശത്തില്‍ നിറച്ചിരിക്കുകയാണ്.
prithviraj about dulquer salman and mammootty
Continue Reading
You may also like...
Related Topics:Dulquer Salmaan, Featured, Lucifer, Mammootty, Prithviraj
