featured
ഞാനും മകളും കാത്തിരിപ്പിൽ; പൃഥ്വിരാജ് പരിഗണിക്കൂ; വീട്ടിൽ സംഭവിച്ചത്? കണ്ണുനിറഞ്ഞ് സുപ്രിയ
ഞാനും മകളും കാത്തിരിപ്പിൽ; പൃഥ്വിരാജ് പരിഗണിക്കൂ; വീട്ടിൽ സംഭവിച്ചത്? കണ്ണുനിറഞ്ഞ് സുപ്രിയ
നടനായും ഗായകനായും സംവിധായകനായും നിർമ്മാതാവായുമെല്ലാം മലയാളികൾക്കേറെ പ്രിയങ്കരനായ താരമാണ് പൃഥ്വിരാജ്. അദ്ദേഹത്തിന്റെതായി പുറത്തെത്താറുള്ള വിശേഷങ്ങൾക്കെല്ലാം തന്നെ വളരെ സ്വീകര്യതയാണ് ലഭിക്കുന്നത്.
ഇരുപതാം വയസിൽ മലയാള സിനിമയിൽ അരങ്ങേറിയ പൃഥ്വിരാജ് ഇന്ന് മലയാള സിനിമയിൽ കൈവെയ്ക്കാത്ത മേഖലകളില്ല. തിരക്കുകളിൽ നിന്നും തിരക്കുകളിലേക്ക് നീങ്ങുമ്പോൾ പൃഥ്വിക്ക് കൂട്ടായി നല്ലപാതിയായി സുപ്രിയയുമുണ്ട്. ഭാര്യ, അമ്മ എന്നതിനേക്കാളുപരി നിർമാതാവായും സുപ്രിയ ശോഭിക്കുന്നുണ്ട്.
ഇപ്പോഴിതാ പൃഥ്വിരാജിന്റെയും സുപ്രിയയുടെയും വാർത്തയാണ് വൈറലാകുന്നത്. കഴിഞ്ഞ ദിവസം സോഷ്യല്‍മീഡിയയിലൂടെ എമ്പുരാന്റെ ജോലികളെല്ലാം പൂര്‍ത്തിയാക്കിയ വിവരം പൃഥ്വിരാജ് പങ്കവെച്ചിരുന്നു. ”സംവിധാനം ചെയ്യുന്ന സിനിമയുടെ ജോലികളെല്ലാം തീര്‍ത്തു.
മാര്‍ക്കറ്റിംഗ് കാര്യങ്ങളും ചെയ്യാന്‍ പറഞ്ഞിട്ടുണ്ട്. അഭിനേതാവായി അടുത്ത സിനിമ ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. അതിന് വേണ്ടിയാണ് ഈ ലുക്കിലേക്ക് മാറിയത്. മുഴുനീള ഡയലോഗ് എങ്ങനെ പറയുമെന്നോര്‍ത്തുള്ള ടെന്‍ഷനിലാണ് ഞാന്‍.
എനിക്ക് അറിയാത്ത ഭാഷ കൂടിയാണ്” എന്നാണ് പൃഥ്വി തന്റെ പുത്തൻ കുറിച്ചത്. സെലിബ്രിറ്റികളടക്കം നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുകള്‍ രേഖപ്പെടുത്തിയത്. അതേസമയം ഇതിനു മറുപടിയായി നിങ്ങള്‍ക്കൊരു ഭാര്യയും കുഞ്ഞുമുണ്ട്, മറക്കരുത് എന്നായിരുന്നു സുപ്രിയ കമന്റ് ചെയ്തത്. ഇതോടെ നിരവധിപേർ കമന്റുമായെത്തി.
2025 മാർച്ച് 27 ന് ആണ് ലൂസിഫറിൻറെ രണ്ടാം ഭാഗമായ എമ്പുരാൻ റിലീസ് ചെയ്യുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ എമ്പുരാൻ എത്തും. 2019 മാർച്ച് 28 നായിരുന്നു ‘ലൂസിഫർ’ പുറത്തിറങ്ങിയത്. ലൈക പ്രൊഡക്ഷൻസും ആശിർവാദ് സിനിമാസും ചേർന്നാണ് എമ്പുരാൻ നിർമിക്കുന്നത്. ദീപക് ദേവാണ് സംഗീതം നിർവഹിക്കുന്നത്.
ലൂസിഫറിലുണ്ടായ മഞ്ജു വാര്യർ, ടൊവിനോ തോമസ്, സാനിയ ഇയ്യപ്പൻ, സായ് കുമാർ, ഇന്ദ്രജിത് സുകുമാരൻ, ബൈജു എന്നിവർക്കൊപ്പം സുരാജ് വെഞ്ഞാറമൂട്, ഷൈൻ ടോം ചാക്കോ, ഷറഫുദ്ദീൻ, അർജുൻ ദാസ് എന്നിവരും എമ്പുരാൻറെ ഭാഗമാകുമെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ.
