നിലവിലെ വിവാദങ്ങൾ സിനിമാ മേഖലയെ എങ്ങനെ ബാധിക്കണമോ അങ്ങനെ തന്നെ ബാധിക്കണമെന്ന് നടൻ പൃഥ്വിരാജ്. ആരോപണങ്ങളിൽ പഴുതടച്ച അന്വേഷണം നടക്കണം. അന്വേഷണത്തിനൊടുവിൽ കുറ്റകൃത്യങ്ങൾ തെളിയിക്കപ്പെട്ടാൽ മാതൃകാപരമായ ശിക്ഷാ നടപടികൾ ഉണ്ടാകണം. ഇനിയിപ്പോൾ കുറ്റം ആരോപിച്ചയാൾ കളവാണ് പറയുന്നതെങ്കിലും മാതൃകാപരമായ ശിക്ഷാ നടപടികൾ ഉണ്ടാകണമെന്നും പൃഥ്വിരാജ് പറഞ്ഞു.
പവർ ഗ്രൂപ്പിനെ കുറിച്ചും നടൻ പ്രതികരിച്ചു. അത്തരത്തരമൊരു പവർ അതോററ്റിയുടെ ഭാഗത്ത് നിന്നും ഒരു ഇടപെടൽ എനിക്ക് എതിരെ ഉണ്ടായിട്ടില്ലാ എന്ന് ഞാൻ ഇവിടെ പറഞ്ഞാൽ അങ്ങനൊരു പവർ ഗ്രൂപ്പ് ഇല്ലായെന്ന് എനിക്ക് അവകാശപ്പെടാൻ കഴിയില്ല. ഞാൻ അവരെ ഫേസ് ചെയ്യേണ്ടി വന്നിട്ടില്ല, അവരാൽ ഞാൻ ബാധിക്കപ്പെട്ടിട്ടില്ല, അവരാൽ ബാധിക്കപ്പെട്ടവർ ഇന്ന് മലയാള സിനിമയിൽ ഉണ്ടങ്കിൽ അവരുടെ വേദന കേൾക്കണം.
അത്തരമൊരു ബോഡി പ്രവർത്തിക്കുന്നുണ്ട് എങ്കിൽ അത് ഇല്ലാതാകണം. പക്ഷേ എനിക്ക് അത് ഉണ്ട് എന്ന് പറയണമെങ്കിൽ നേരിട്ട് എനിക്ക് അനുഭവം ഉണ്ടായിരിക്കണം. ഞാൻ അത്തരത്തിലൊന്നും എക്സ്പീരിയൻ ചെയ്തിട്ടില്ലാ എന്നതുകൊണ്ട് അങ്ങനൊരു ഗ്രൂപ്പ് ഇല്ലായെന്നും എനിക്ക് പറയാനിവില്ല എന്നുമാണ് പൃഥ്വിരാജ് പറഞ്ഞത്.
നിലവിലെ വിവാദങ്ങളിൽ അമ്മയ്ക്ക് വീഴ്ച്ച സംഭവിച്ചുവെന്നതിൽ സംശയമില്ല. തിരുത്തണം. ശക്തമായ ഇടപെടൽ സംഘടനയുടെ ഭാഗത്ത് നിന്നും ഉണ്ടാകണം. സ്ഥാനത്ത് ഇരിക്കുന്നവർക്കെതിരെ ആരോപണം വരികയാണെങ്കിൽ അതിൽ നിന്ന് മാറിനിന്ന് അന്വേഷണത്തെ നേരിടുകയെന്നതാണ് മര്യാദയെന്നും നടൻ പറഞ്ഞു.