ഹായ്, എന്റെ പേര് അല്ലി ; നിങ്ങളുടെ പേര് എന്താണ് ? താര പുത്രിയുടെ ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ ; പൃഥ്വിരാജിനെയും സുപ്രിയെയും വിമര്‍ശിച്ച് കമന്റുകൾ
മലയാള സിനിമയില്‍ വിപ്ലവം സൃഷ്ടിച്ച് കൊണ്ടിരിക്കുന്ന താരമാണ് പൃഥ്വിരാജ് . മലയാളത്തിനെന്ന പുറമേ ഇന്ത്യൻ സിനിമയുടെ തന്നെ അഭിമാനമായി മാറിക്കൊണ്ടിരിക്കുന്ന താരം കൂടിയാണ് പൃഥ്വി. നന്ദനം എന്ന സിനിമയിലൂടെയാണ് അരങ്ങേറ്റം കുറിച്ചതെങ്കിലും നടനെന്നതിൽ മാത്രം മാത്രം ഒതുങ്ങി കൂടാതെ സിനിമയുടെ പിന്നാമ്പുറത്തും തന്റെ കഴിവ് തെളിയിച്ച വ്യക്തിയാണ് പൃഥ്വിരാജ് . അതേസമയം , പൃഥ്വിയുടെ സിനിമാ വിശേഷങ്ങളെ കൂടാതെ കുടുംബത്തിലെ ഓരോ കാര്യവും വാര്‍ത്തകളില്‍ നിറയുന്നതാണ് പതിവ്. പ്രത്യേകിച്ച് മകള്‍ അലംകൃതയുടെ വിശേഷങ്ങള്‍.
2011 ല്‍ വിവാഹിതരായ പൃഥ്വിരാജിനും സുപ്രിയയ്ക്കും 2014 ലാണ് മകള്‍ പിറക്കുന്നത്. അലംകൃത എന്ന് പേരിട്ടിരിക്കുന്ന കുഞ്ഞിനെ അല്ലി എന്ന ചെല്ലപ്പേരിലാണ് വിളിക്കുന്നത്. ഇപ്പോൾ അല്ലിയുടെ ചിത്രവുമായാണ് സുപ്രിയ രംഗത്തെത്തിയിരിക്കുന്നത് . ഇപ്പോള്‍ താരപുത്രിയുടെ നിരവധി ചിത്രങ്ങളാണ് ഓരോ ദിവസവും പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്.
സ്കൂളില്‍ പോവാന്‍ തുടങ്ങിയ അല്ലി ഇപ്പോള്‍ അവധി ആഘോഷിക്കാന്‍ പോയിരിക്കുകയാണ്. ഇപ്പോൾ ഒരു മൃഗശാലയില്‍ നിന്നുള്ള അല്ലിയുടെ ചിത്രമാണ് സുപ്രിയ പുറത്ത് വിട്ടിരിക്കുന്നത്. ഹായ്, എന്റെ പേര് അല്ലി. നിങ്ങളുടെ പേര് എന്താണെന്ന് ഒരു മൃഗത്തിനോട് ചോദിച്ച് നില്ക്കുന്ന മകളുടെ ചിത്രമാണ് സുപ്രിയ പങ്കുവെച്ചിരിക്കുന്നത്. എല്ലാ തവണത്തെയും പോലെ ഇത്തവണയും അല്ലിയുടെ മുഖം കാണിക്കാതെയുള്ള ചിത്രമാണ് വീണ്ടും സുപ്രിയ പങ്കുവെച്ചിരിക്കുന്നത്.
നേരത്തെ , ഡാഡയുടെ കൈയില്‍ പിടിച്ച് എയര്‍പോര്‍ട്ടിലൂടെ നടന്ന് പോവുന്ന അല്ലിയുടെ മുഖം കാണാത്ത ചിത്രമായിരുന്നു സുപ്രിയ ആദ്യം പങ്കുവെച്ചത്. ഡാഡ, അല്ലി, എയര്‍പോര്‍ട്ട് വാക്കിംഗ് എന്ന തലക്കെട്ടോട് കൂടിയാണ് ചിത്രം പങ്കുവെച്ചിരുന്നത് . എന്നാലിപ്പോൾ ഇതുംകൂടി ആയപ്പോൾ വളരെയേറെ നിരാശയിലാണ് ആരാധകർ. അതുകൊണ്ട് തന്നെ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ആരാധകർ.
പൊന്നുചേച്ചി എന്തായാലും ഫോട്ടോ എടുത്തു എന്നാപ്പിന്നെ ആ മുന്നിൽ ചെന്ന് നിന്നെച്ചു എടുക്കായിരുന്നില്ലേ..ഞങ്ങൾ കണ്ട് അസൂയപ്പെടുകയൊന്നുമില്ല . അല്ലിയുടെ മുഖം കാണാന്‍ ആഗ്രഹമുണ്ടെന്നും എപ്പോഴാണ് കാണിക്കുന്നതുമെന്ന് ചോദിച്ചുകൊണ്ട് ഇങ്ങനെ നിരവധി കമന്റുകളാണ് പുറത്തുവരുന്നത് . അതേസമയം , മകളെ ഇങ്ങനെ മൂടി വെക്കുന്നത് എന്തിനാണെന്ന് ചിലര്‍ ചോദിക്കുമ്പോള്‍ അങ്ങനെ ചെയ്യുന്നതാണ് നല്ലതെന്നാണ് മറ്റ് പലരും പറയുന്നത്. താരപുത്രിയായത് കൊണ്ട് അവളുടെ ഫ്രീഡം ഇല്ലാതാക്കുന്നത് ശരിയല്ലെന്നാണ് ഒരു വിഭാഗം ആളുകള്‍ പറയുന്നത്.
ഡാഡ ആദ്യമായി സംവിധാനം ചെയ്ത സിനിമയുടെ ലൊക്കേഷനിലടക്കം അല്ലി എത്തിയിരുന്നു. ലൊക്കേഷനില്‍ നിന്നും പുറത്ത് വന്നതും അല്ലിയുടെ പുറകില്‍ നിന്നുള്ള ചിത്രങ്ങള്‍ മാത്രമായിരുന്നു. ദൈനം ദിനം അല്ലിയെ കാണാനായി മാത്രം സുപ്രിയയുടെ പേജ് നോക്കുന്നുണ്ടവരുമുണ്ട് .
prithivriaj supriya- alli-sociamedia- vacation trip
