Malayalam Breaking News
ലൂസിഫറിന്റെ ക്ലൈമാക്സ് എന്താണെന്ന് ആരാധകന്റെ ചോദ്യത്തിന് പ്രിത്വിരാജിന്റെ മറുപടി ഇതായിരുന്നു
ലൂസിഫറിന്റെ ക്ലൈമാക്സ് എന്താണെന്ന് ആരാധകന്റെ ചോദ്യത്തിന് പ്രിത്വിരാജിന്റെ മറുപടി ഇതായിരുന്നു
അഭിനയ തിരക്കിൻറെ ഇടയിൽ ആയിരുന്നു പ്രിത്വിരാജ് ലൂസിഫർ എന്ന ചിത്രത്തിന്റെ സംവിധാനത്തിന് ഒരുങ്ങിയത് .മനസ്സിൽ ഉണ്ടായിരുന്ന ഈ ചിത്രം താൻ സംവിധാനം ചെയ്യുമെന്ന് നേരത്തെ തന്നെ താരപുത്രൻ പറഞ്ഞിരുന്നു .ഇന്ദ്രജിത്തിന് പിന്നാലെ സിനിമയിൽ പ്രവേശിച്ച താരപുത്രന് ആരാദർക്കിടയിൽ നിന്നും വലിയ സ്വീകാര്യത ആണ് ലഭിച്ചത് .
ഏത് തരത്തിലുള്ള കഥാപാത്രവും തന്നില്‍ ഭദ്രമായിരിക്കുമെന്ന് കൃത്യമായി വ്യക്തമാക്കിയാണ് താരം മുന്നേറിയത്. ലോകോത്തര നിലവാരത്തിലുള്ള സിനിമകള്‍ മലയാളി പ്രേക്ഷകര്‍ക്ക് ലഭ്യമാക്കുകയെന്ന ലക്ഷ്യവുമായാണ് സ്വന്തമായി പ്രൊഡക്ഷന്‍ ഹൗസ് തുടങ്ങിയത്. ഷാജി നടേശനും സംഘത്തിനുമൊപ്പവും പ്രവര്‍ത്തിച്ച വരുന്നതിനിടയിലായിരുന്നു താരപുത്രന് പിന്‍വാങ്ങിയത്. അധികം വൈകാതെ തന്നെ പൃഥ്വിരാജ് പ്രൊഡക്ഷന്‍സിനെക്കുറിച്ച് താരം പ്രഖ്യാപിക്കുകയായിരുന്നു.
ലൂസിഫർ എന്ന സിനിമയുടെ റിലീസിനോടനുബന്ധിച്ചുള്ള അവസാനഘട്ട ജോലികളാണ് ഇപ്പോള്‍ പുരോഗമിച്ച് വരുന്നത്. സിനിമയെക്കുറിച്ചുള്ള ആരാധകന്റെ ചോദ്യവും അതിന് താരം നല്കിയ മറുപടിയുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്.
ലൂസിഫറിന്റെ കഥ എന്താണെന്നായിരുന്നു ആദ്യത്തെ ചോദ്യം. സിനിമ കാണുമ്പോള്‍ അതേക്കുറിച്ച് മനസ്സിലാവുമെന്ന് പറഞ്ഞപ്പോള്‍ ക്ലൈമാക്സിനെക്കുറിച്ചായിരുന്നു ചോദ്യം. അത് സിനിമയുടെ അവസാനം കാണിക്കുമെന്ന മറുപടിയാണ് അദ്ദേഹം നല്‍കിയത്.സിനിമയിലായാലും ജീവിതത്തിലായാലും സ്വന്തം നിലപാടുകള്‍ കൃത്യമായി വ്യക്തമാക്കുന്നയാളാണ് പൃഥ്വിരാജ്. സംവിധാനത്തിലേക്ക് കടന്നപ്പോഴും ആത്മവിശ്വാസത്തോടെയാണ് താരം മുന്നേറിയത്. പ്രമേയത്തിലും അവതരണത്തിലും വ്യത്യസ്തതയുമായെത്തുന്ന സിനിമയാണ് ഇതെന്ന് നേരത്തെ തന്നെ ആരാധകര്‍ ഉറപ്പിച്ചിരുന്നു. സ്റ്റീഫന്‍ നെടുമ്പള്ളി എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ എത്തുന്നത്. ഒടിയന് ശേഷം മോഹന്‍ലാലും മഞ്ജു വാര്യരും ഒരുമിക്കുന്നത് ഈ ചിത്രത്തിലൂടെയാണ്.
ഫാൻസ് ഷോ ഉൾപ്പെടെ ഉള്ള ഗംഭീര പരിപാടികൾ ഒരുക്കിയാണ് ആരാധകർ ലൂസിഫറിനായി കാത്തിരിക്കുന്നത്
പൃഥ്വിരാജ്, ടൊവിനോ തോമസ്, മോഹന്‍ലാല്‍ ഈ മൂന്ന് താരങ്ങളുടെ ഫാന്‍സ് പ്രവര്‍ത്തകര്‍ ചേര്‍ന്നാണ് സ്പെഷല്‍ ഷോ സംഘടിപ്പിച്ചിട്ടുള്ളത്. മാര്‍ച്ച് 28നാണ് സിനിമയെത്തുന്നത്. രാവിലെ 7 മുതല്‍ സിനിമ പ്രദര്‍ശിപ്പിച്ച് തുടങ്ങും. റോഡ് ഷോയുള്‍പ്പടെ ഗംഭീര പ്രചാരണ പരിപാടികള്‍ നടത്താനുള്ള തയ്യാറെടുപ്പിലാണ് ആരാധകര്‍.
prithiviraj about his movie lucifer
