Malayalam
അഭിനയത്തില്‍ നിന്നും മാറി നിന്നപ്പോഴാണ് തനിക്ക് പല കാര്യങ്ങളും മനസ്സിലായത്, മാനസികവും ശാരീരികവുമായ മാറ്റങ്ങള്‍ സംഭവിച്ചു; അഭിനയത്തിലേയ്ക്ക് തിരിച്ചു വരാനുള്ള കാരണത്തെ കുറിച്ച് നവ്യ നായര്‍
അഭിനയത്തില്‍ നിന്നും മാറി നിന്നപ്പോഴാണ് തനിക്ക് പല കാര്യങ്ങളും മനസ്സിലായത്, മാനസികവും ശാരീരികവുമായ മാറ്റങ്ങള്‍ സംഭവിച്ചു; അഭിനയത്തിലേയ്ക്ക് തിരിച്ചു വരാനുള്ള കാരണത്തെ കുറിച്ച് നവ്യ നായര്‍
മലയാളികളുടെ ഏറെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് നവ്യ നായര്‍. ദിലീപിന്റെ നായികയായി ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ മലയാള സിനിമ രംഗത്ത് എത്തുന്നത്. സിബി മലയില്‍ ഒരുക്കിയ ഇഷ്ടം എന്ന സിനിമയില്‍ ദിലീപിന്റെ നായിക ആയി എത്തിയ നവ്യക്ക് പിന്നീട് സിനിമാ ലോകത്ത് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. രഞ്ജിത്തിന്റെ നന്ദനം എന്ന സിനിമയിലായിരുന്നു ഇഷ്ടത്തിന് പിന്നാലെ നവ്യ അഭിനയിച്ചത്.
ഇതിലെ ബാലാമണി എന്ന കഥപാത്രത്തിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം പിടിക്കുകയായിരുന്നു നവ്യാ നായര്‍. സംസ്ഥാന സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച നടിയായി മാറാനും നന്ദനത്തിലൂടെ നവ്യയ്ക്ക് സാധിച്ചു. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പങ്കുവെച്ച് എത്താറുണ്ട്.
വിവാഹത്തോടെ സിനിമയില്‍ നിന്ന് നവ്യ ഇടവേളയെടുത്തിരുന്നു. 2010ല്‍ ആയിരുന്നു നവ്യയുടെ വിവാഹം. സന്തോഷ് മേനോന്‍ എന്ന ബിസിനസുകാരനെയാണ് താരം വിവാഹം ചെയ്തത്. ഇരുവര്‍ക്കും ഒരു മകനുണ്ട്. ശേഷം സീന്‍ ഒന്ന് നമ്മുടെ വീട് എന്ന സിനിമയിലൂടെയാണ് തിരിച്ചെത്തിയത്. പിന്നാലെ ചില കന്നട സിനിമകളിലും നവ്യ അഭിനയിച്ചിരുന്നു. നീണ്ട നാളുകള്‍ക്ക് ശേഷം ഒരുത്തീ എന്ന സിനിമയിലൂടെ വീണ്ടും മലയാളത്തില്‍ സജീവമായിരിക്കുകയാണ് നടി. താരത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്.
ഇപ്പോഴിതാ വിവാഹശേഷം നൃത്തത്തിലേക്കും സിനിമയിലേക്കും തിരിച്ചെത്തിയതിന്റെ കാരണം പറയുകയാണ് നവ്യ. അഭിനയത്തില്‍ നിന്നും മാറി നിന്നപ്പോഴാണ് തനിക്ക് പല കാര്യങ്ങളും മനസ്സിലായതെന്നും പ്രസവത്തിന് ശേഷം മാനസികവും ശാരീരികവുമായ ചില മാറ്റങ്ങള്‍ തനിക്ക് സംഭവിച്ചിരുന്നുവെന്നും നവ്യ പറയുന്നു.
എന്തെങ്കിലും കാര്യത്തില്‍ എന്‍ഗേജ്ഡ് ആയിട്ടില്ലെങ്കില്‍ മനസ്സ് മരവിച്ച് പോകുമെന്ന് തോന്നി. അങ്ങനെയാണ് ഡാന്‍സിലേക്ക് തിരികെ എത്തിയതെന്നും പിന്നീട് അഭിനയത്തിലേക്കും എത്തിയതെന്നും ഇപ്പോള്‍ ജീവിതത്തില്‍ നല്ല തിരക്കിലാണെന്നും നവ്യ പറയുന്നു. എന്നാല്‍ കുടുംബത്തിന്റെ കാര്യം ശ്രദ്ധിക്കാനും താന്‍ മറക്കാറില്ല. മകന്റെ കാര്യവും സന്തോഷേട്ടന്റെ കാര്യവും ശ്രദ്ധിക്കാറുണ്ടെന്നും അതൊക്കെ ചെയ്യുമ്പോള്‍ തിരക്കുകളൊന്നും തിരക്കുകളല്ലാതാവുമെന്നും നവ്യ പറയുന്നു.
അതേസമയം, മലയാള സിനിമയില്‍ തന്നെ ഒതുക്കാനുള്ള ശ്രമങ്ങള്‍ നടന്നിട്ടുണ്ട് എന്നും നവ്യ നായര്‍ പറയുകയുണ്ടായി. തനിക്കെതിരെ അത്തരത്തില്‍ ചിലര്‍ പ്രവര്‍ത്തിച്ചിരുന്നതായി പറഞ്ഞു കേട്ടിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. ഇന്നത്തെ സിനിമയില്‍ അഭിനേതാക്കളുടെ അവസരം നിഷേധിക്കുന്ന പ്രവണതയില്ല എന്നാണ് എനിക്ക് തോന്നുന്നത്.
പണ്ട് നായികമാരെ മാറ്റുന്ന പ്രവണത ഉണ്ടായിരുന്നു. എനിക്ക് അത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അത് ഞാന്‍ വിശദീകരിക്കുന്നില്ല, പക്ഷേ ഉണ്ടായിട്ടുണ്ട്. എനിക്ക് എതിരെ അത്തരത്തില്‍ പ്രവര്‍ത്തിച്ചിരുന്നു എന്ന് മറ്റുള്ളവര്‍ പറഞ്ഞു കേട്ടിട്ടുണ്ട്. സിനിമയില്‍ മാറ്റി നിര്‍ത്തിയതായിട്ട് ഞാന്‍ അറിഞ്ഞിട്ടുണ്ട്’ എന്നും നവ്യ നായര്‍ പറഞ്ഞു.
ഇപ്പോള്‍ മലയാളം സിനിമയിലെ നായികമാര്‍ പരസ്പരം ഏറെ പിന്തുണയ്ക്കുന്നുണ്ട് എന്നും നവ്യ പറയുന്നു. ‘പഴയ കാലത്തേക്കാള്‍ നായികമാര്‍ പരസ്പരം വളരെയേറെ പിന്തുണ നല്‍കുന്നുണ്ട്. എന്റെ സിനിമയുടെ പുതിയ പോസ്റ്റര്‍ മഞ്ജു ചേച്ചി പ്രേക്ഷകരെ അഭിസംബോധന ചെയ്യുന്ന തരത്തിലാണ് ഒരുക്കിയിരിക്കുന്നത് എന്നും നവ്യ പറഞ്ഞിരുന്നു.
കലോല്‍സവ വേദിയില്‍ നിന്നുമാണ് നവ്യ സിനിമയിലെത്തിയത്. പിന്നീട് സിബി മലയില്‍ ഒരുക്കിയ ഇഷ്ട്ടം എന്ന സിനിമയില്‍ ദിലീപിന്റെ നായിക ആയി എത്തിയ നവ്യയ്ക്ക് പിന്നീട് സിനിമാ ലോകത്ത് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. രഞ്ജിത്തിന്റെ നന്ദനം എന്ന സിനിമയില്‍ ആയിരുന്നു ഇഷ്ട്ടത്തിന് പിന്നാലെ നവ്യ അഭിനയിച്ചത്. ഇതിലെ ബാലാമണി എന്ന കഥപാത്രത്തിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം പിടിക്കുക ആയിരുന്നു നവ്യാ നായര്‍. രണ്ടായിരത്തിന്റെ പകുതിയിലേറെ മലയാള സിനിമയില്‍ നായിക പദത്തില്‍ ഏറ്റവും മുന്‍നിരയില്‍ ഉയര്‍ന്നു നിന്നിരുന്ന നടി കൂടിയായിരുന്നു നവ്യാ നായര്‍. പത്താം ക്ലാസ്സില്‍ പഠിക്കവേ ആണ് താരം സിനിമയില്‍ എത്തിയത്.
നന്ദനം, ഇഷ്ടം, മഴത്തുള്ളികിലുക്കം, കുഞ്ഞിക്കൂനന്‍, പാണ്ടിപ്പട, ഗ്രാമഫോണ്‍, പട്ടണത്തില്‍ സുന്ദരന്‍, ചതിക്കാത്ത ചന്തു, ജലോല്‍സവം, ചതുരംഗം, തുടങ്ങി നിരവധി ശ്രദ്ധേയമായ സിനിമകളില്‍ നവ്യ നായികയായി എത്തി. തമിഴികത്തും നായികയായി നവ്യ നായര്‍ തിളങ്ങിയിരുന്നു. കേരള സംസ്ഥാന സര്‍ക്കാരിന്റെ ഏറ്റവും മികച്ച നടിക്കുള്ള അവാര്‍ഡ് നേടിയ ഒരു നടി കൂടിയാണ് നവ്യ നായര്‍. വിവാഹത്തിന് ശേഷം മുംബൈയിലേക്ക് താമസം മാറിയ നവ്യ സിനിമകളില്‍ നിന്നും ഒരു ഇടവേള എടുക്കുകയായിരുന്നു.
