Malayalam Breaking News
പല ടെക്നീഷ്യന്മാര്ക്കും പൃഥ്വിരാജ് ശല്യമായിരുന്നെന്ന് കേട്ടിട്ടുണ്ട്; വെളിപ്പെടുത്തി സംവിധായകന് രഞ്ജിത്ത്!
പല ടെക്നീഷ്യന്മാര്ക്കും പൃഥ്വിരാജ് ശല്യമായിരുന്നെന്ന് കേട്ടിട്ടുണ്ട്; വെളിപ്പെടുത്തി സംവിധായകന് രഞ്ജിത്ത്!
നടനായും സംവിധായകനായും നിർമ്മാതാവായും മലയാള സിനിമയിൽ തന്റേതായ സ്ഥാനം നേടിയെടുത്ത താരമാണ് പൃഥ്വിരാജ്. 2002-ൽ രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ പൃഥ്വിരാജ് ഇതുവരെ അറുപതിലധികം ചിത്രങ്ങളിലഭിനയിച്ചിട്ടുണ്ട്.ഇപ്പോൾ ഇതാ പൃഥി കുറിച്ച് വെളിപ്പെടുൽ നടത്തിയിരിക്കുകയാണ് സംവിധായകന് രഞ്ജിത്ത്. പല ടെക്നീഷ്യന്മാര്ക്കും പൃഥ്വിരാജ് ശല്യമായിരുന്നുവെന്ന് കേട്ടിട്ടുണ്ടെന്നാണ് രഞ്ജിത്ത് പറയുന്നത്
“മലയാള സിനിമയിലെ രാജുവിന്റെ വളര്‍ച്ച അച്ഛന് മകനെ നോക്കിക്കാണുന്നപോലെ ഞാന്‍ കാണുകയായിരുന്നു. നന്ദനം ചിത്രീകരിക്കുമ്ബോള്‍ തന്നെ രാജുവിനെതേടി വേറെയും സിനിമകള്‍ വന്നു. വിദേശപഠനം അവസാനിപ്പിച്ച് അവന് സിനിമയ്ക്കൊപ്പം ചേര്‍ന്നു. കൃത്യമായി കാര്യങ്ങള്‍ പഠിച്ച് സംശയങ്ങള്‍ ചോദിച്ച് മനസ്സിലാക്കിയുള്ള വളര്‍ച്ചയായിരുന്നു അവന്റെത്. അഭിനയത്തിനപ്പുറം രാജു സിനിമയുടെ മറ്റു മേഖലകളിലേക്കു കൂടി പടര്‍ന്നുകയറുമെന്ന് എനിക്കുറപ്പായിരുന്നു. പല ടെക്നീഷ്യന്മാര്ക്കും ഇവന് ശല്യമായിരുന്നെന്ന് ഞാന്‍ കേട്ടിട്ടുണ്ട്. ഇവനെ തൃപ്തിപ്പെടുത്താന്‍ പാകത്തിലുള്ള ഉത്തരങ്ങള്‍ നല്‍കുക എന്നത് വലിയ പ്രയാസമുള്ള കാര്യമാണ്” എന്നാണ് ഒരു അഭിമുഖത്തിനിടെ രഞ്ജിത്ത് പറഞ്ഞത്.
അതെ സമയം ലൂസിഫറിന്റെ ഒരു മെയിന്‍ ഷെഡ്യൂള്‍ ചിത്രീകരണം കഴിഞ്ഞതിന് ശേഷം മോഹൻലാൽ പൃഥ്വിരാജിനെ കുറിച്ച് പറഞ്ഞ കോംപ്ലിമെന്റ് പറയുകയുണ്ടായെന്ന് രഞ്ജിത്ത് പറയുന്നു
‘രാജു സംവിധാനത്തിലേക്കിറങ്ങിയപ്പോള് അവന് ലഭിച്ചത് വില കൂടിയ താരവും ബാനറുമെല്ലാമാണ്. അല്ലെങ്കില്‍ അവര്‍ രാജുവിനെ തേടി പോകുകയായിരുന്നു. സിനിമയിലിന്നും സജീവമായി നില്ക്കുന്ന സത്യേട്ടനോടോ ജോഷിയേട്ടനോടോ ചോദിച്ചാല്‍ മതി. അവര്‍ക്കെല്ലാം പറയാനുള്ള, അവരെല്ലാം അനുഭവിച്ച പ്രയാസങ്ങളൊന്നും തന്നെ രാജുവിനുണ്ടായിട്ടില്ല. സ്വര്‍ണത്തളികയില്‍ സംവിധാനപ്പട്ടം കിട്ടിയ ഇങ്ങനെയൊരാള്‍ വേറെയുണ്ടാവില്ല. ലൂസിഫറിന്റെ ഒരു മെയിന്‍ ഷെഡ്യൂള്‍ ചിത്രീകരണം കഴിഞ്ഞ ശേഷം ഞാന്‍ ലാലിനെ കാണ്ടിരുന്നു. അന്ന് ലാല്‍ പറഞ്ഞത് രാജു നന്നായി എടുക്കുന്നുണ്ട് എന്നാണ്. അപൂര്‍വമായി മാത്രമേ ലാലില്‍ നിന്നും അത്തരം കോംപ്ലിമെന്റുകള്‍ പുറത്തുവരാറുള്ളൂ. അതിന്റെ തെളിച്ചം, വെളിച്ചം ലാലിന്റെയും മുഖത്തുണ്ടായിരുന്നു.’ ഒരു അഭിമുഖത്തില്‍ രഞ്ജിത്ത് പറഞ്ഞു.
ആടുജീവിതം’ സിനിമയിലെ നജീബ് എന്ന കഥാപാത്രമായി മാറാനുള്ള തയ്യാറെടുപ്പിലാണ് പൃഥ്വിരാജ് അതിനായാണ് ഈ അവധിയും,കൂടാതെ രണ്ട് ഷെഡ്യൂളുകൾ പൂർത്തിയാക്കി കഴിഞ്ഞ ചിത്രത്തിന്റെ അടുത്ത ഷെഡ്യൂളിനു വേണ്ടി മെലിയുകയാണ് താരമിപ്പോൾ.കൂടാതെ എത്താൻ ഇരിക്കുന്ന ‘അയ്യപ്പനും കോശിയും’ എന്ന സിനിമ പൂർത്തിയാക്കിയ പൃഥ്വി ഇതിനായി മൂന്നു മാസത്തേക്ക് സിനിമയിൽ നിന്നും ബ്രേക്ക് എടുത്തിരിക്കുകയാണ്. ‘അയ്യപ്പനും കോശിയും’ എന്ന പുതിയ ചിത്രത്തില്‍ പൃഥിരാജും രഞ്ജിത്തും ഒന്നിച്ചെത്തുകയാണ്. പൃഥ്വിയുടെ അച്ഛന് വേഷത്തിലാണ് രഞ്ജിത്ത് എത്തുന്നത്.
തന്റെ ജീവിതത്തിൽ ഏറ്റവും ആഗ്രഹത്തോടെ കാണുന്ന ‘ആടുജീവിതം’ എന്ന ചിത്രത്തിന്റെ പരിശീലനം കൂടിയാണ് ഈ ഇടവേളയെന്നാണ് പൃഥ്വിരാജ് ഇതുമായി ബന്ധപ്പെട്ട് പറഞ്ഞത്
prithiraj
