Social Media
ശരീരം വീണ്ടെടുക്കണം; രണ്ടും കൽപ്പിച്ച് പൃഥ്വിരാജ്
ശരീരം വീണ്ടെടുക്കണം; രണ്ടും കൽപ്പിച്ച് പൃഥ്വിരാജ്
ജോര്‍ദാനില്‍ നിന്നും ആടുജീവിതം ഷൂട്ടിങ് കഴിഞ്ഞ് തിരിച്ചെത്തിയ പൃഥ്വിരാജ് കടുത്ത വര്‍ക്ക്ഔട്ടിലാണ്. ഇപ്പോഴിതാ താരം സോഷ്യല്‍മീഡിയില്‍ പങ്കുവെച്ച വര്‍ക്ക്ഔട്ട് ചിത്രമാണ് വൈറലാകുന്നത്. തന്റെ ജിമ്മില്‍ വര്‍ക്ക് ഔട്ട് ചെയ്യുന്ന ചിത്രമാണ് പൃഥ്വി പങ്കുവച്ചത്. ‘ലിഫ്റ്റ്, ബേണ്‍, ബില്‍ഡ്’ എന്ന ക്യാപ്ഷനോടെയാണ് ജിമ്മില്‍ നിന്നുള്ള ചിത്രം പൃഥ്വിരാജ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ആടുജീവിത’മെന്ന ചിത്രത്തിന് വേണ്ടി ഇരുപത് കിലോയിലേറെ ഭാരമാണ് ചിത്രത്തിനായി പൃഥ്വിരാജ് കുറച്ചത്. ചിത്രീകരണത്തിന് ശേഷം നാട്ടിലെത്തിയ പൃഥ്വി ക്വാറന്റൈനിലായിരുന്നു
ദിവസങ്ങള്‍ക്ക് മുൻപാണ് രണ്ടാഴ്ചത്തെ ക്വാറന്റൈനും പൂര്‍ത്തിയാക്കിയത് . കോവിഡ് ടെസ്റ്റ് നടത്തി രോഗമില്ലെന്നും സ്ഥിരീകരിച്ചു. ഇപ്പോള്‍ ശരീരം പഴയരീതിയിലാക്കാനുള്ള വര്‍ക്ക് ഔട്ടില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്.
