Malayalam
പൃഥ്വിരാജിന്റെ രണ്ടാമത്തെ കോവിഡ് ടെസ്റ്റ് പുറത്ത് വന്നു
പൃഥ്വിരാജിന്റെ രണ്ടാമത്തെ കോവിഡ് ടെസ്റ്റ് പുറത്ത് വന്നു
നടന് പൃഥ്വിരാജിന്റെ രണ്ടാമത്തെ കോവിഡ് പുറത്ത് വന്നു. ടെസ്റ്റിന്റെ ഫലവും നെഗറ്റീവ്. രണ്ട് ഫലവും നെഗറ്റീവ് ആയതോടെ പതിനഞ്ചാം ദിവസമായ ജൂണ്‍ അഞ്ചിന് പൃഥ്വി സ്വന്തം ഫ്ളാറ്റിലേക്കു മടങ്ങും.
ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതത്തിന്റെ ജോര്‍ദ്ദാനിലെ ചിത്രീകരണത്തിനു ശേഷം കൊച്ചിയിലെത്തി ക്വാറന്റീനില്‍ കഴിയുകയായിരുന്നു താരം. കഴിഞ്ഞ ദിവസം നടത്തിയ കോവിഡ് ടെസ്റ്റിന്റെ ഫലം സോഷ്യല്‍ മീഡിയയിലൂടെ താരം പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ടെസ്റ്റ് റിസള്‍ട്ട് നെഗറ്റീവ് ആണെങ്കിലും ക്വാറന്റീന് പൂര്‍ത്തിയാക്കിയതിനു ശേഷമേ വീട്ടിലേക്ക് മടങ്ങൂ എന്നും അദ്ദേഹം പറഞ്ഞിരുന്നു.
കഴിഞ്ഞ മെയ് 22നാണ് പൃഥ്വിയും സംഘവും ജോര്‍ദ്ദാനില്‍ നിന്നും കേരളത്തിലേയ്ക്ക് തിരിച്ചെത്തുന്നത്. എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തിലാണ് സംഘത്തെ നാട്ടിലെത്തിച്ചത്.
ആടുജീവിതത്തിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് 58 പേരടങ്ങുന്ന സംഘം മാസങ്ങള്‍ക്ക് മുമ്ബാണ് ജോര്‍ദാനിലേക്ക് പോയത്. അടച്ചിടല്‍ പ്രഖ്യാപിച്ചതോടെ ഷൂട്ടിങ് അനുമതി ലഭിക്കാതെ സംഘം അവിടെ കുടുങ്ങുകയായിരുന്നു. സംഘത്തെ നാട്ടിലെത്തിക്കാന്‍ സഹായിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രി വി. മുരളീധരനെ സമീപിച്ചിരുന്നു. പിന്നീട് സ്ഥിതിഗതികള്‍ മെച്ചപ്പെട്ടതോടെ ജോര്‍ദാന്‍ സര്‍ക്കാരിന്റെ പ്രത്യേക അനുമതിയോടെ ചിത്രീകരണഷെഡ്യൂള്‍ പൂര്‍ത്തിയാക്കുകയായിരുന്നു.
