Malayalam
ജോര്‍ദാനിൽ തിരിച്ചെത്തി; പൃഥ്വിരാജിന്റെ ചിത്രങ്ങൾ വൈറൽ
ജോര്‍ദാനിൽ തിരിച്ചെത്തി; പൃഥ്വിരാജിന്റെ ചിത്രങ്ങൾ വൈറൽ
‘ആടുജീവിത’ത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി ജോര്‍ദാനിലെ ഹോട്ടലില്‍ തിരിച്ചെത്തിയ പൃഥ്വിരാജിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കഴിഞ്ഞ ദിവസമായിരുന്നു വാദിറാം മരൂഭൂമിയിലെ മൂന്ന് മാസത്തെ ഷൂട്ടിംഗിന് പാക്കപ്പ് ആയത്.ആടുജീവിതം ചിത്രീകരണം പൂർത്തിയാക്കിയതായി പൃഥ്വിരാജ് തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്
ജോര്‍ദാന്‍ വിമാനത്താവളത്തില്‍ ഉള്ള ഹോട്ടലില്‍ ആണ് നിലവില്‍ പൃഥ്വിയും സംഘവും ഉള്ളത്. സിവില്‍ ഏവിയേഷന്റെ അനുമതി കിട്ടിയാല്‍ ഉടന്‍ നാട്ടിലേയ്ക്കു തിരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഇവര്‍
.ചിത്രത്തിന്റെ ചിത്രീകരണം കോവിഡ് നിയന്ത്രണങ്ങള്‍മൂലം തടസപ്പെട്ടിരുന്നു.പിന്നീട് 58 പേര്‍ ഉള്‍പ്പെടുന്ന സംഘത്തിന് ചിത്രീകരണം തുടരാന്‍ അനുമതി ലഭിച്ചു. ജോര്‍ദാനില്‍ കര്‍ഫ്യൂ ഇളവുകള്‍ പ്രഖ്യാപിച്ചതോടെയാണ് സിനിമയുടെ ചിത്രീകരണം വീണ്ടും പുനഃരാരംഭിച്ചത്.
prithiraj
