Malayalam
ജോർദാനിൽ കർഫ്യൂ നാടണയാൻ കാത്ത് പൃഥ്വിയും സംഘവും..
ജോർദാനിൽ കർഫ്യൂ നാടണയാൻ കാത്ത് പൃഥ്വിയും സംഘവും..
കൊറോണ വൈറസ് വ്യപകമായി പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ഷൂട്ടിംഗും റിലീസുമെല്ലാം നിര്‍ത്തിവെച്ചിരിക്കുന്നതിനാല്‍ താരങ്ങളും സിനിമാപ്രവര്‍ത്തകരുമെല്ലാം വീടുകളിലേക്ക് മടങ്ങിയിരിക്കുകയാണ്. ആടുജീവിതം സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ജോർദാനിലേക്ക് പോയ സംവിധായകൻ ബ്ലസിയും നടൻ പൃത്ഥ്വിരാജും അടക്കമുള്ള സംഘം അവിടെ കുടുങ്ങികിടക്കുകയാണ് . ചിത്രീകരണം ഒരു മാസം മുമ്പാണ് തുടങ്ങിയത്
ജോർജാനിലെ വദിറം എന്ന ഇടത്ത് മരുഭൂമിയിലാണ് ഇവർ കുടുങ്ങിയത്. 58 അംഗ സിനിമാ സംഘം ഇവിടെ മരുഭൂമിയിൽ ക്യാമ്പ് ചെയ്യുകയായിരുന്നു. ഒരു മാസം മുമ്പാണ് ഇവിടെ ഇവർ ചിത്രീകരണം തുടങ്ങിയത്. സിനിമയുടെ ലൈൻ പ്രൊഡ്യൂസർമാരും ഇവരോട് ചിത്രീകരണം തുടരാനാകില്ലെന്ന് വ്യക്തമാക്കി. ജോർദാനിൽ കർഫ്യൂ പ്രഖ്യാപിച്ച നിലയാണ്. ഇവരോട് അടിയന്തരമായി രാജ്യം വിടണമെന്ന നിർദേശവും അധികൃതർ നൽകിയിട്ടുണ്ടെന്നാണ് വിവരം. നാല് ദിവസം മുമ്പ് ഇവിടെ നടന്നിരുന്ന സിനിമാ ചിത്രീകരണം നിർത്തി വയ്പ്പിച്ചിരുന്നു. എട്ട് ദിവസത്തിനകം, അതായത് ഏപ്രിൽ എട്ടിനുള്ളിൽ വിസ കാലാവധി അവസാനിക്കും. അതിനാൽ തിരികെയെത്തിക്കാൻ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് സിനിമാസംഘവും ഫിലിം ചേംബറും സംസ്ഥാന, കേന്ദ്രസർക്കാരുകൾക്ക് കത്ത് നൽകി.
ജോർദാനിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാനസർവീസുകൾ പൂർണമായും നിർത്തിവച്ചിരിക്കുകയാണ്. മാർച്ച് മൂന്നാം വാരം മുതൽ അന്താരാഷ്ട്ര വിമാനങ്ങളുടെ സർവീസ് പൂർണമായും ഇന്ത്യ നിർത്തിവച്ചിരുന്നു. പിന്നീട് ഇറ്റലി, സ്പെയിൻ എന്നിവിടങ്ങളിൽ കുടുങ്ങിയ കുറച്ച് ഇന്ത്യക്കാരെ തിരികെ എത്തിക്കാൻ വേണ്ടി മാത്രം ചില പ്രത്യേക വിമാനങ്ങൾ മാത്രമാണ് സർവീസ് നടത്തിയിരുന്നത്. ഏപ്രിൽ 14 വരെ രാജ്യത്തേക്ക് ഇവരെ തിരികെ കൊണ്ടുവരാനാകുമോ എന്ന് സംശയമുണ്ട്. പക്ഷേ, ജോർദാനിൽത്തന്നെ സുരക്ഷിതമായ ഒരിടത്തേയ്ക്ക് സിനിമാസംഘത്തെ മാറ്റാനുള്ള നടപടികളെങ്കിലും കേന്ദ്രസർക്കാർ സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് ഫിലിം ചേംബർ.
ആടുജീവിതത്തിന്റെ ചിത്രീകരണത്തിനായി ജോര്‍ദാനിലേക്ക് പോയ പൃഥ്വിരാജും സംഘവും നാട്ടിലേക്ക് മടങ്ങാനാവാതെ കുരുങ്ങിയിരിക്കുകയാണെന്നുള്ള വിവരങ്ങളും പുറത്തുവന്നത്തിന് പിന്നാലെ ഭയപ്പെടാനൊന്നുമില്ല, പൃഥ്വിരാജ് ജോര്‍ദാനില്‍ സുരക്ഷിതനാണെന്ന വിവരങ്ങള്‍ പങ്കുവെച്ച് സുപ്രിയ മേനോന് എത്തിയിരുന്നു .
എഴുത്തുകാരൻ ബെന്യാമിന്റെ പ്രസിദ്ധമായ നോവലായ ആടുജീവിതത്തിന് വേണ്ടി, പ്രത്യേക തരം ആഹാരക്രമം അടക്കം സ്വീകരിച്ച് നടൻ പൃത്ഥ്വിരാജ് വലിയ തയ്യാറെടുപ്പുകളാണ് നടത്തിയിരുന്നത്.
ആടുജീവിതത്തിന്റെ രണ്ടാം ഷെഡ്യൂളിന് വേണ്ടിയാണ് പൃഥ്വിരാജും സംഘവും ജോര്‍ദാനിലേക്ക് പോയത്. ബ്ലസി സംവിധാനം ചെയ്യുന്ന സിനിമയ്ക്കായുള്ള തയ്യാറെടുപ്പിലായിരുന്നു താരം. കട്ടത്താടിയില്‍ മെലിഞ്ഞ രൂപത്തിലുള്ള പൃഥ്വിരാജിന്റെ ചിത്രങ്ങളും വീഡിയോയും വൈറലായി മാറിയിരുന്നു.
ആടുജീവിതത്തിനായി താന്‍ നാടുവിടുകയാണെന്ന് താരം പറഞ്ഞിരുന്നു. ദൈവം മോനൊടൊപ്പമുണ്ടാവുമെന്നും തനിക്ക് ആശങ്കകളൊന്നുമില്ലെന്നും വ്യക്തമാക്കി മല്ലിക സുകുമാരന്‍ എത്തിയിരുന്നു
നേരത്തേ വദിറം മരുഭൂമിയിൽ നിന്നുള്ള ചിത്രങ്ങളടക്കം നടൻ പൃത്ഥ്വിരാജ് പോസ്റ്റ് ചെയ്തിരുന്നു. തീർത്തും വിജനമായ ഇടത്താണ് സിനിമാ ചിത്രീകരണം നടന്നിരുന്നത്. ഒപ്പം കൊവിഡ് ലോക്ക്ഡൗൺ കാലത്ത് പൃത്ഥ്വിരാജ് ദൂരെയായതിനാൽ ആശങ്കയുണ്ടെന്ന് സുപ്രിയ പൃത്ഥ്വിരാജും ഇൻസ്റ്റഗ്രാമിൽ കുറിച്ചിരുന്നു. അതിനാൽ അവശ്യവസ്തുക്കളടക്കം കിട്ടുന്നതും വരുംദിവസങ്ങളിൽ ബുദ്ധിമുട്ടാകുമെന്ന ആശങ്കയിലാണ് സിനിമാ സംഘം.
prithiraj
