Malayalam Breaking News
പ്രേം നസീറിനു ശേഷം പത്മഭൂഷണ്‍ ലഭിക്കുന്ന മലയാള നടനായി മോഹന്‍ലാല്‍
പ്രേം നസീറിനു ശേഷം പത്മഭൂഷണ്‍ ലഭിക്കുന്ന മലയാള നടനായി മോഹന്‍ലാല്‍
രാജ്യത്തെ ഏറ്റവും ഉയര്‍ന്ന് സിവിലിയന്‍ ബഹുമതികളിലൊന്നായ പത്മഭൂഷണ്‍ പുരസ്കാരം രാഷ്ട്രപതിയില്‍ നിന്ന് മോഹന്‍ലാല്‍ ഏറ്റുവാങ്ങി. രാഷ്ട്രപതി ഭവനില്‍ വച്ചു നടന്ന ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു.
പുരസ്കാര നേട്ടത്തോടെ പ്രേം നസീറിനു ശേഷം പത്മഭൂഷണ്‍ ലഭിക്കുന്ന മലയാള നടനായി മോഹന്‍ലാല്‍. അഭിനയജീവിതത്തില്‍ നാല്‍പ്പത് വര്‍ഷം പൂര്‍ത്തിയാക്കുന്ന നടന്‍ മോഹന്‍ലാല്‍ കരിയറില്‍ ഏറ്റവും ഉന്നതിയില്‍ നില്‍ക്കുന്ന സന്ദര്‍ഭത്തിലാണ് പത്മഭൂഷണ്‍ പുരസ്കാരം സ്വന്തമാക്കുന്നത്.
നടന്‍ പ്രഭുദേവ, ഗായകന്‍ ശങ്കര്‍ മഹാദേവന്‍ എന്നിവര്‍ പത്മശ്രീ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി.
പത്മ പുരസ്‌കാര ജേതാക്കളായ മലയാളികള്‍ക്ക് തിങ്കളാഴ്ച വൈകീട്ട് ആറിന് കേരള ഹൗസില്‍ സ്വീകരണമൊരുക്കും. മോഹന്‍ലാലിന് പുറമെ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍, സംഗീതജ്ഞന്‍ ജയന്‍, പുരാവസ്തു വിദഗ്ധന്‍ കെ.കെ. മുഹമ്മദ് എന്നിവര്‍ക്കാണ് സ്വീകരണം. ഡല്‍ഹി മലയാളി കൂട്ടായ്മയുടെ നേതൃത്വത്തിലാണ് പരിപാടി.
president confers padma bhushan award upon mohanlal
