Connect with us

രഞ്ജിത്തിന്റെ രാജി; വൈസ്-ചെയർമാനായ നടൻ പ്രേംകുമാർ താൽക്കാലിക ചുമതല ഏറ്റെടുത്തേക്കുമെന്ന് സൂചന

Malayalam

രഞ്ജിത്തിന്റെ രാജി; വൈസ്-ചെയർമാനായ നടൻ പ്രേംകുമാർ താൽക്കാലിക ചുമതല ഏറ്റെടുത്തേക്കുമെന്ന് സൂചന

രഞ്ജിത്തിന്റെ രാജി; വൈസ്-ചെയർമാനായ നടൻ പ്രേംകുമാർ താൽക്കാലിക ചുമതല ഏറ്റെടുത്തേക്കുമെന്ന് സൂചന

ബം​ഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിന് പിന്നാലെ ഇന്ന് രാവിലെയായിരുന്നു കേരള ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് രാജി വെച്ചിരുന്നു. ഇപ്പോഴിതാ വൈസ്-ചെയർമാനായ നടൻ പ്രേംകുമാർ താൽക്കാലിക ചുമതല ഏറ്റെടുത്തേക്കുമെന്നാണ് പുറത്ത് വരുന്ന വിവരം.

കമലിന് ശേഷം ചെയർമാൻ സ്ഥാനത്തേയ്ക്ക് രഞ്ജിത്തും, ബീന പോളിന് പിന്നാലെ വൈസ്-ചെയർപേഴ്‌സൺ സ്ഥാനത്തേക്ക് പ്രേംകുമാറുമായിരുന്നു സ്ഥാനമേറ്റത്. . 2022 ഫെബ്രുവരി മുതൽ പ്രേംകുമാർ അക്കാദമി വൈസ്-ചെയർമാനായി പ്രവർത്തിച്ചു പോരുകയായിരുന്നു.

ലൈംഗികാരോപണത്തെ തുടർന്ന് ഇന്ന് രാവിലെയായിരുന്നു ‘അമ്മ’ ജനറൽ സെക്രട്ടറി സ്ഥാനം നടൻ സിദ്ദിഖ് രാജിവെച്ചത്. പിന്നാലെയാണ് രഞ്ജത്തിന്റെയും രാജി പുറത്തെത്തിയത്. ഹേമ കമ്മിറ്റ റിപ്പോർട്ട് പുറത്തെത്തിയതിന് പിന്നാലെയായിരുന്നു ബം​ഗാളി നടി രഞ്ജിത്തിനെതിരെ രം​ഗത്തെത്തിയത്.

ശ്യാമപ്രസാദ് സംവിധാനം ചെയ്ത് പൃഥ്വിരാജ് നായകനായി എത്തിയ അകലെ എന്ന സിനിമയിൽ താൻ അഭിനയിച്ചിരുന്നു. അകലെയിലെ അഭിനയം കണ്ടാണ് എന്നെ പാലേരി മാണിക്യത്തിലേയ്ക്ക് വിളിച്ചത്. എനിക്കൊരു ഇ-മെയിലോ ഫോൺ കോളോ വന്നു. കൊച്ചിയിലേക്ക് എത്തിച്ചേരണമെന്നാണ് പറഞ്ഞത്.

‌മമ്മൂട്ടിയോടൊപ്പം ഒരു മലയാള സിനിമയിൽ അഭിനയിക്കാനായിരുന്നു വിളിച്ചത്. ആ സമയത്ത് ഞാൻ ചില വ്യക്തിപരമായ പ്രശ്‌നങ്ങളിലൂടെ കടന്നു പോവുകയായിരുന്നു. അതിൽ നിന്നും പുറത്ത് കടക്കുക എന്നതും, മമ്മൂട്ടിയോടൊപ്പം അഭിനയിക്കുക എന്നത് വലിയ കാര്യമായതിനാലും ഞാൻ തയ്യാറായി. എനിക്ക് സൗത്ത് ഇന്ത്യൻ സിനിമകളിൽ അഭിനയിക്കാൻ ഏറെ ഇഷ്ടമാണ്, പ്രത്യേകിച്ച് മലയാളം സിനമകളിൽ. അതുകൊണ്ടു തന്നെ ഞാൻ രാവിലെ തന്നെ സംവിധായകനെ കണ്ടു. രാവിലെ ഫോട്ടോഷൂട്ടുണ്ടായിരുന്നു.

വസ്ത്രത്തെക്കുറിച്ചും പ്രതിഫലത്തെക്കുറിച്ചും ഡേറ്റിനെക്കുറിച്ചുമൊക്കെയുള്ള ചർച്ചകളും നടന്നിരുന്നു. ഇവിടെ നിന്നും കൊച്ചിയിലേക്കുള്ള ടിക്കറ്റും നല്ല താമസസൗകര്യവും ഒരുക്കിയിരുന്നു അവർ. വൈകുന്നേരം എന്നെ വീണ്ടും വിളിച്ചു. ഞാനവിടെ ചെല്ലുമ്പോൾ നിരവധി ആളുകൾ ഉണ്ടായിരുന്നു. ഇവിടെ വെച്ച് തൻറെ റൂമിലേക്ക് വരാൻ രഞ്ജിത്ത് ക്ഷണിച്ചു. സിനിമയെ കുറിച്ച് ഡിസ്കസ് ചെയ്യാനാണെന്നാണ് ഞാൻ കരുതിയത്. ഞാൻ അകത്തേക്ക് ചെന്നു.

ബാൽക്കണിയിലായിരുന്നു ഞങ്ങൾ. ആദ്യം അദ്ദേഹം എന്റെ വളകളിലൂടെ കയ്യോടിച്ചു. ചിലപ്പോൾ വളകൾ കണ്ട കൗതുകം കൊണ്ടാകാം എന്ന് ഞാൻ കരുതി. സ്വയം ശാന്തായാകാൻ ശ്രമിക്കുകയായിരുന്നു ഞാൻ. ഇത് എവിടെ വരെ പോകും എന്ന് നോക്കമല്ലോ. ഒരുപക്ഷെ വളരെ നിഷ്‌കളങ്കമായ പ്രവർത്തിയാണെങ്കിലോ? എന്ന് ഞാൻ ചിന്തിച്ചു.

എന്നാൽ ഞാൻ പ്രതിഷേധിക്കുന്നില്ലെന്ന് കണ്ടപ്പോൾ അയാൾ എന്റെ മുടിയിൽ തലോടാൻ തുടങ്ങി. ശേഷം അയാളുടെ സ്പർശനം എന്റെ കഴുത്തിലേയ്ക്ക് നീണ്ടു. അതോടെ ഞാൻ പെട്ടെന്ന് തന്നെ ആ മുറിയിൽ നിന്നിറങ്ങിയോടി. ടാക്‌സി വിളിച്ചാണ് ഹോട്ടലിലേക്ക് പോയത്. ആ രാത്രി പേടിയോടെയാണ് ഹോട്ടൽ മുറിയിൽ കഴിഞ്ഞത് ഒരിക്കലും ആ ദിവസം തനിക്ക് മറക്കാനാവില്ല.എന്നും നടി പറയുന്നു.

എന്റെ ഹോട്ടൽ റൂമിന്റെ മാസ്റ്റർ കീ ആരുടെയെങ്കിലും കയ്യിലുണ്ടോ എന്നും, ആരെങ്കിലും രാത്രി വന്ന് വാതിലിൽ മുട്ടുമോ എന്നും ഞാൻ ഭയന്നു. ആ രാത്രി ഞാൻ ഉറങ്ങിയിട്ടില്ല. പിറ്റേന്ന് എന്നെ ആ സിനിമയിലേക്ക് വിളിച്ചയാളെ വിളിച്ച് ഞാൻ നടന്നതെല്ലാം പറഞ്ഞു. എനിക്ക് റിട്ടേൺ ടിക്കറ്റ് വേണമെന്ന് ഞാൻ പറഞ്ഞു. അവർ പണമൊന്നും തന്നില്ല. സ്വന്തം ചെലവിലാണ് ഞാൻ തിരിച്ചു വന്നത് എന്നുമാണ് താരം പറഞ്ഞത്.

More in Malayalam

Trending