Connect with us

പ്രണവിനെ നായകനാക്കി രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന എൻഎസ്എസ് 2വിന്റെ ചിത്രീകരണം പൂർത്തിയായി

Malayalam

പ്രണവിനെ നായകനാക്കി രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന എൻഎസ്എസ് 2വിന്റെ ചിത്രീകരണം പൂർത്തിയായി

പ്രണവിനെ നായകനാക്കി രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന എൻഎസ്എസ് 2വിന്റെ ചിത്രീകരണം പൂർത്തിയായി

പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ് മോഹൻലാൽ. ഇന്ന് സിനിമയിൽ ഉള്ളതിനേക്കാൾ പ്രണവിന്റെ യഥാർത്ഥ ജീവിതത്തെ ആരാധനയോടെ നോക്കി കാണുന്നവരാണ് പല യുവാക്കളും. പ്രണവിന്റെ ജീവിതരീതിയാണ് ആളുകളെ പ്രണവിന്റെ ആരാധകരാക്കിയത്. യാത്രയും സാഹസികതയും ഒപ്പം ഇത്തിരി സംഗീതവും ചേർന്നതാണ് പ്രണവ് എന്ന നടൻ.

ഇപ്പോഴിതാ പ്രണവിനെ നായകനാക്കി രാഹുൽ സദാശിവൻ രചിച്ചു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി എന്നുള്ള വിവരമാണ് പുറത്തെത്തുന്നത്. ‘എൻഎസ്എസ് 2’ എന്നാണ് ചിത്രത്തിന്റെ താത്കാലിക പേര്. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ ചക്രവർത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവർ ചേർന്നാണ് നിർമാണം.

മമ്മൂട്ടിയുടെ ബ്ലാക്ക് ആൻഡ് വൈറ്റ് ബ്ലോക്ക്ബസ്റ്റർ ചലച്ചിത്രം ‘ഭ്രമയുഗ’ത്തിനു ശേഷം നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് നിർമിക്കുന്ന ചിത്രമാണിത്. ഹൊറർ ത്രില്ലർ ചിത്രങ്ങൾ മാത്രം നിർമിക്കുന്നതിനായി ആരംഭിച്ച ബാനർ ആണ് നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്. നിർമാതാവ് ചക്രവർത്തി രാമചന്ദ്ര 2021നാണ് ഇതിന് രൂപം നൽകുന്നത്.

ഛായാഗ്രഹണം: ഷെഹ്നാദ് ജലാൽ, സംഗീതം: ക്രിസ്റ്റോ സേവ്യർ, എഡിറ്റർ: ഷഫീക് മുഹമ്മദ് അലി, കലാസംവിധാനം: ജ്യോതിഷ് ശങ്കർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്, സൗണ്ട് മിക്‌സിങ്: എം.ആർ. രാജകൃഷ്ണൻ, മേക്കപ്പ്: റോണക്‌സ് സേവ്യർ, വസ്ത്രാലങ്കാരം: മെൽവി ജെ, സംഘട്ടനം: കലൈ കിങ്സൺ, പ്രൊഡക്ഷൻ കൺട്രോളർ: അരോമ മോഹൻ, വിഎഫ്എക്‌സ്: ഡിജി ബ്രിക്‌സ് വിഎഫ്എക്‌സ്, ഡിഐ: രൻഗ്രേയ്‌സ് മീഡിയ, പബ്ലിസിറ്റി ഡിസൈനർ: എയിസ്തറ്റിക് കുഞ്ഞമ്മ, പിആർഒ: ശബരി.

More in Malayalam

Trending

Recent

To Top