Malayalam
പ്രണവിന് ആശംസകൾ നേരാത്തതിന്റെ കാരണം തുറന്ന് പറഞ്ഞ് കല്യാണി പ്രിയദർശൻ
പ്രണവിന് ആശംസകൾ നേരാത്തതിന്റെ കാരണം തുറന്ന് പറഞ്ഞ് കല്യാണി പ്രിയദർശൻ
തിങ്കളാഴ്ചയായിരുന്നു നടന് പ്രണവ് മോഹന്‍ലാലിന്റെ ജന്മദിനം. മകന്റെ പിറന്നാളിന് ആശംസയുമായി മോഹന്‍ലാലും എത്തിയിരുന്നു. ആരാധകരടക്കം നിരവധിപ്പേരാണ് പ്രണവിന് പിറന്നാള്‍ മംഗളങ്ങള്‍ അറിയിച്ചത്.
എന്നാല്‍ ഇതിനിടയിലും പ്രണവിന്റെ ഏറ്റവും അടുത്ത ഒരാള്‍ ആശംസ കുറിക്കാതിരുന്നതാണ് ശ്രദ്ധിക്കപ്പെട്ടത്. മറ്റാരുമല്ല കളിക്കൂട്ടുകാരിയും നടിയുമായ കല്യാണി പ്രിയദര്ശന്.
ഇപ്പോഴിതാ, പ്രണവിന് വൈകിയ പിറന്നാള്‍ ആശംസയുമായി എത്തിയിരിക്കുകയാണ് കല്യാണി. പ്രണവിന് ആശംസകള്‍ നേരുന്നില്ലേ എന്നു ചോദിക്കുന്നവര്‍ക്കുള്ള മറുപടിയുമായാണ് കല്യാണിയുടെ ആശംസ എത്തിയത്.
പ്രണവ് സമൂഹമാധ്യമങ്ങളില്‍ അത്ര സജീവമല്ലെന്ന് തനിക്കറിയാമെന്നും അതുകൊണ്ടുതന്നെ തന്റെ പോസ്റ്റ് കാണാന്‍ സാധ്യതയില്ലെന്നും കല്യാണി കുറിച്ചിട്ടുണ്ട്. എന്തുകൊണ്ടാണ് പ്രണവിനെ വിഷ് ചെയ്യാത്തത് എന്നു നിരന്തരം ചോദിക്കുന്നവര്‍ അറിയാനാണ് ഇതെന്നും താരം കുറിച്ചു.
“ഞാന്‍ നിനക്ക് ആശംസകള്‍ നേര്‍ന്നിട്ടുണ്ടെന്ന് അറിയാന്‍. ജന്മദിനാശംസകള്”, കല്യാണി കുറിച്ചു. പ്രണവിനൊപ്പമുള്ള ഒരു ബാല്യകാല ചിത്രമാണ് കല്യാണി പങ്കുവച്ചത്. “നീ ഈ ചിത്രത്തിലുള്ളതിനേക്കാള്‍ ഏറെ വലുതായി.
പക്ഷേ നീ വളരെ കൂള്‍ ആണെന്ന് ഞങ്ങള്‍ കുട്ടികള്‍ കരുതിയിരുന്ന കാലത്തിലേക്ക് കൂട്ടിക്കൊണ്ട് പോകാമെന്ന് കരുതി. ദൗര്‍ഭാഗ്യവശാല്‍ ഇത്രയും വര്‍ഷം കൊണ്ട് നമ്മള് ഏറെ അറിവുള്ളവരായി മാറി.
നിന്നെ വീണ്ടും സെറ്റില്‍ കാണാന്‍ കാത്തിരിക്കാന്‍ വയ്യ”, ചിത്രത്തോടൊപ്പം കല്യാണി കുറിച്ചതിങ്ങനെ. .. കല്യാണിയും പ്രണവും വെള്ളിത്തിരയില്‍ ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് മരക്കാര്‍. വിനീത് ശ്രീനിവാസന് ഒരുക്കുന്ന ഹൃദയം എന്ന ചിത്രത്തിലും ഇരുവരും ജോഡികളായി അഭിനയിക്കുന്നുണ്ട്.
