പ്രണവ് മോഹൻലാൽ മലയാളികളുടെ മനസിൽ വളരെപെട്ടന്നാണ് സ്ഥാനം നേടിയത്. നിരവധി താരങ്ങൾ നടനെ കുറിച്ച് സംസാരിച്ചിട്ടുണ്ട്. ഇപ്പോഴിതാ പ്രണവിനെ കുറിച്ച് സംവിധായകൻ ആലപ്പി അഷ്റഫ് പറഞ്ഞ വാക്കുകൾ ആണ് വൈറലാകുന്നത്.
ഇന്നത്തെ കലാത്തുള്ള ന്യൂജെൻ ചെറുപ്പക്കാരിൽ നിന്നും വളരെ വ്യത്യസ്തനാണ് പ്രണവ് മോഹൻലാൽ എന്നാണ് അദ്ദേഹം പറയുന്നത്.
ഒരു തുള്ളി മദ്യമോ കഞ്ചാവോ ലഹരി സാധനങ്ങളോ അദ്ദേഹം ഉപയോഗിക്കാറില്ലെന്നും കാണുന്നവരോടെല്ലാം സ്നേഹത്തോടെയും ബഹുമാനത്തോടെയുമുള്ള പെരുമാറ്റമാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം പ്രണവ് കോടാനുകോടികളുടെ സ്വത്തുക്കൾ കുമിഞ്ഞ് കിടക്കുമ്പോഴും അതിൽ നിന്ന് സ്വന്തം ആവശ്യത്തിന് ഒന്നും എടുക്കാറില്ല. മോഹൻലാലിന്റെ മകനാണെന്ന ആനുകൂല്യം കൊണ്ട് കിട്ടിയതല്ലെന്നും ആ ആനുകൂല്യം കെെ പറ്റാൻ പ്രണവ് ഒരിക്കലും ശ്രമിച്ചിട്ടുമില്ലെന്നും ആലപ്പി അഷ്റഫ് വ്യക്തമാക്കി.
പ്രണവിന്റെ വീട്ടിൽ ലക്ഷ്വറി കാറുകളുടെ വൻ ശേഖരം തന്നെയുണ്ടെങ്കിലും പ്രണവ് യാത്ര ചെയ്യുന്നത് ബസിലും ട്രെയിനിലുമാണെന്നും സ്റ്റാർ ഹോട്ടലുകളിൽ നിന്ന് ഭക്ഷണം കഴിക്കാതെ വഴിയരികിലുള്ള തട്ടുകടകളിൽ നിന്നുമാണ് കഴിക്കുന്നതെന്നും സംവിധായകൻ വെളിപ്പെടുത്തുന്നു. ഇപ്പോഴും സ്വയം അധ്വാനിച്ചുണ്ടാക്കുന്ന പണം കൊണ്ടാണ് ജീവിക്കുന്നതെന്ന് താരപുത്രന്റെ അമ്മ പറഞ്ഞിട്ടുണ്ടെന്നും ആലപ്പി അഷ്റഫ് പറയുന്നു.
കൂടാതെ സിനിമ ലോകത്തുള്ളവരൊക്കെ ഒരു അത്ഭുതമായാണ് പ്രണവിനെ കാണുന്നത്. ഈ അവസ്ഥ എല്ലാം കാണുമ്പോൾ മോഹൻലാലിനും സുചിത്രയ്ക്കും ആദ്യം വിഷമവും ടെൻഷനുമുണ്ടായിരുന്നെങ്കിലും ഇപ്പോൾ അവരും പൊരുത്തപ്പെട്ട് കഴിഞ്ഞെന്നും അയാൾ പ്രായപൂർത്തിയായ ആളല്ലേ, ഇഷ്ടമെങ്കിൽ അങ്ങനെ ആയിക്കോട്ടെയെന്ന് മോഹൻലാൽ പറഞ്ഞിട്ടുണ്ടെന്നും ആലപ്പി അഷ്റഫ് കൂട്ടിച്ചേർത്തു.
പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനായ നടനാണ് ആനന്ദ്. വില്ലൻ കഥാപാത്രങ്ങളിലൂടെയാണ് ആനന്ദ് മലയാളികളുടെ പ്രിയങ്കരനാകുന്നത്. ടൈഗർ എന്ന ചിത്രത്തിലെ വില്ലൻ കഥാപാതാരമായ മുസാഫിറിനെ...
മിമിക്രിയിലൂടെ സിനിമയിലെത്തിയ കലാകാരനാണ് കലാഭവൻ റഹ്മാൻ. കലാഭവനിലെ മിമിക്സ് പരേഡാണ് റഹ്മാന് സിനിമയിലേയ്ക്കുള്ള വാതിൽ തുറന്നു കൊടുത്തത്. ഇപ്പോഴിതാ സിനിമകളിൽ സ്ഥിരമായി...
തെന്നിന്ത്യൻ പ്രേക്ഷകർക്കേറെ പ്രിയങ്കരനായ നടനാണ് സിദ്ധാർത്ഥ്. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലാകുന്നത്. നടന്റേതായി പുറത്തെത്താനുള്ള ചിത്രമാണ് 3BHK. ഫാമിലി...
പ്രായഭേദമന്യേ പ്രേക്ഷകരുടെ മനസിലിടം നേടിയ താരപ്രതിഭയാണ് മോഹൻലാൽ. വർഷങ്ങളായി പ്രേക്ഷകരെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താരം ഇന്നും തന്റെ അഭിനയസപര്യ തുടരുന്നു. മോഹൻലാൽ സിനിമകൾ...