Malayalam Breaking News
നിങ്ങളെ സമൂഹം ഉറ്റുനോക്കുന്നുണ്ട്; വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണം !! മോഹന്‍ലാലിനെതിരെ പ്രകാശ് രാജ്…
നിങ്ങളെ സമൂഹം ഉറ്റുനോക്കുന്നുണ്ട്; വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണം !! മോഹന്‍ലാലിനെതിരെ പ്രകാശ് രാജ്…
നിങ്ങളെ സമൂഹം ഉറ്റുനോക്കുന്നുണ്ട്; വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണം !! മോഹന്‍ലാലിനെതിരെ പ്രകാശ് രാജ്…
മീടൂ ക്യാപെയ്നുകള്‍ സമൂഹത്തില്‍ വന്‍ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു. ഹോളിവുഡില്‍ ആരംഭിച്ചതാണെങ്കിലും ഇതിന്റെ പ്രതിഫലനം ബോളിവുഡിലും തെന്നിന്ത്യന്‍ സിനിമ ലോകത്തും ഉണ്ടായിരുന്നു. ഏറ്റവും കൂടുതല്‍ മീടു ആരോപണങ്ങള്‍ ഉയര്‍ന്നത് ബോളിവുഡില്‍ നിന്നായിരുന്നു. നടി തനുശ്രീ ദത്തയായിരുന്നു മീടൂവിന് തുടക്കമിട്ടത്. ഇതിനു പിന്നാലെ വനിത ചലച്ചിത്ര പ്രവര്‍ത്തകര്‍ തങ്ങള്‍ക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ ഓരോന്നായി തുറന്നടിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം മീടൂ മൂവ് മെന്റിനെതിരെ നടന് മോഹന്‍ലാല്‍ നടത്തിയ പരാമര്‍ശത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് നടന് പ്രകാശ് രാജ്. മീ ടൂ വിഷയത്തില്‍ മോഹന്‍ലാല്‍ കൂടുതല്‍ കരുതല്‍ കാണിക്കണമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. മാതൃഭൂമിയാണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ലാലേട്ടന് മനപ്പൂര്‍വ്വം പറഞ്ഞതായിരിക്കില്ല എന്നാണ് പ്രകാശ് രാജ് പറഞ്ഞത്. ‘ലാലേട്ടനെ പോലെരാളെ സമൂഹം ഉറ്റുനോക്കുന്നുണ്ട്. ഇത്തരം കാര്യങ്ങളില്‍ കുറച്ച് കൂടി ജാഗ്രത പുലര്‍ത്താമായിരുന്നു,’. രണ്ട് പതിറ്റാണ്ട് നീണ്ട ബന്ധമാണ് തനിക്ക് ലാലേട്ടനോടെന്നും പ്രകാശ് രാജ് കൂട്ടിച്ചേര്‍ത്തു. പ്രകാശ് രാജ് പറഞ്ഞു. മീടൂ മൂവ്മെന്റ് ഒരു ഫാഷനാണെന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്.
മോഹന്‍ലാല്‍ ഒരു വിദേശ മാധ്യമത്തിനു നല്കിയ അഭിമുഖത്തിലായിരുന്നു മീടൂ വെളിപ്പെടുത്തലിനെ കുറിച്ച് വിവാദ പരാമര്‍ശം ഉന്നയിച്ചത്. മീടൂ ഒരു മൂവ്മെന്റായി കണേണ്ട കാര്യമില്ലെന്നും, ഇപ്പോള്‍ ക്യാംപെയ്ന് ഒരു ഫാഷനായി മാറിയിരിക്കുകയാണെന്നും താരം പറഞ്ഞിരുന്നു. മീടൂവിനെ കുറിച്ച് കൂടുതലായി ചോദിച്ച മാധ്യമ പ്രവര്‍ത്തകയോട് താന്‍ അനുഭവിക്കാത്ത കാര്യമാണെന്നും അതിനാല്‍ ഇതിനെ കുറിച്ച് എങ്ങനെയാണ് അഭിപ്രായം പറയുകയെന്നും ഇത്തരത്തില്‍ അഭിപ്രായം പറയുന്നത് ശരിയല്ലെന്നും മോഹന്‍ലാല്‍ പറഞ്ഞിരുന്നു.
കൂടാതെ മലയാള സിനിമയെ ഒരിക്കലും മീടൂ ബാധിക്കുന്നില്ലെന്നും താരം അന്ന് പറഞ്ഞിരുന്നു. കൂടാതെ പുരുഷന്മാര്ക്കും ഒരു മീടു ആകാമെന്നും അദ്ദേഹം നര്‍മ രൂപത്തില്‍ പറഞ്ഞിരുന്നു. ഇന്ത്യന്‍ ചലച്ചിത്ര ലോകത്ത് മീടൂ വന്‍ ചലനം സൃഷ്ടിച്ചിരുന്നു. ഇപ്പോഴും ഇതിനെ കുറിച്ചുള്ള ആരോപണങ്ങള്‍ സജീവമായി കൊണ്ടിരിക്കുകയാണ്. ഇതിനിടയിലാണ് മോഹന്‍ലാലിന്റെ ആരോപണം.
Prakash Raj against Mohanlal
