Connect with us

ജ്വല്ലറി നിക്ഷേപത്തട്ടിപ്പ്; നടന്‍ പ്രകാശ് രാജിന് നോട്ടീസ് അയച്ച് ഇഡി

News

ജ്വല്ലറി നിക്ഷേപത്തട്ടിപ്പ്; നടന്‍ പ്രകാശ് രാജിന് നോട്ടീസ് അയച്ച് ഇഡി

ജ്വല്ലറി നിക്ഷേപത്തട്ടിപ്പ്; നടന്‍ പ്രകാശ് രാജിന് നോട്ടീസ് അയച്ച് ഇഡി

തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനാണ് പ്രകാശ് രാജ്. ഇപ്പോഴിതാ നടന് നോട്ടീസ് അയച്ചിരിക്കുകയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). പ്രണവ് ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് കേസിലാണ് ഇപ്പോള്‍ ഇഡി നോട്ടീസ് അയച്ചിരിക്കുന്നത്.

പ്രണവ് ജ്വല്ലേഴ്‌സിന്റെ കടകള്‍ ഒക്ടോബറില്‍ അടച്ചുപൂട്ടുകയും ഉടമയ്ക്കും ഭാര്യയ്ക്കുമെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പ്രകാശ് രാജിന്റെ മൊഴി രേഖപ്പെടുത്താന്‍ ആയി ഇ ഡി വിളിപ്പിച്ചത്.

ജ്വല്ലറിയുടെ ബ്രാന്‍ഡ് അംബാസിഡര്‍ ആയിരുന്നു പ്രകാശ് രാജ്. അടുത്ത ആഴ്ച ചെന്നൈയിലുള്ള ഓഫീസില്‍ ഹാജരാവാന്‍ ആണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

നിക്ഷേപകരില്‍ നിന്ന് ‘പോണ്‍സി’ പദ്ധതി വഴി 100കോടി രൂപ കബളിപ്പിച്ചെന്നാരോപിച്ച് തിരുച്ചിറപ്പള്ളി ആസ്ഥാനമായുള്ള പ്രണവ് ജ്വല്ലറി ഗ്രൂപ്പിന്റെ വിവിധ ശാഖകളില്‍ ഇ ഡി റെയ്ഡ് നടത്തിയിരുന്നു. ഈ റെയ്ഡുകളില്‍ 24 ലക്ഷത്തോളം രൂപയും 11.60 കിലോ സ്വര്‍ണാഭരണങ്ങളും വിവിധ രേഖകളും ഇ ഡി പിടിച്ചെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍.

More in News

Trending

Recent

To Top