Malayalam
മാമാങ്കത്തിന്റെ പ്രമോഷന്‍ പരിപാടിക്കിടെ പൊട്ടിക്കരഞ്ഞ് പ്രാചി;കാരണം മമ്മൂക്ക!
മാമാങ്കത്തിന്റെ പ്രമോഷന്‍ പരിപാടിക്കിടെ പൊട്ടിക്കരഞ്ഞ് പ്രാചി;കാരണം മമ്മൂക്ക!
മാമാങ്കത്തിന്റെ വിശേഷങ്ങളും വിവരങ്ങളുമാണ് കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിലെ വാർത്ത.
ദുബായില്‍ വെച്ച് നടത്തിയ മാമാങ്കത്തിന്റെ പ്രമോഷന്‍ പരിപാടി വിഡിയോകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.അതിൽ മാമാങ്കം ചിത്രത്തിന്റെ നായികാ പ്രാചി പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. സംസാരിക്കാൻ വേദിയിലേക്ക് കരഞ്ഞുകൊണ്ടാണ് പ്രാചി എത്തിയത് .കരഞ്ഞ് കൊണ്ട് നടി പറഞ്ഞിരുന്നു. അതേ കാര്യം സമൂഹമാധ്യമത്തിലൂടെയും പങ്കുവെച്ചിരിക്കുകയാണ് ഇപ്പൊ പ്രാചി.
പ്രിയപ്പെട്ട മമ്മൂക്ക, മാമാമങ്കത്തിന്റെ ഭാഗമാവാന്‍ കഴിഞ്ഞതിലും അരങ്ങേറ്റം നിങ്ങള്‍ക്കൊപ്പമായതിലുമുള്ള സന്തോഷം പങ്കുവെക്കാനാണ് മാങ്കം റിലീസിനോട് അടുക്കുമ്പോള്‍ ഞാന്‍ ഈ കുറിപ്പ് പങ്കുവെക്കുന്നത്. മാമാങ്കത്തിന്റെ ഭാഗമാവുമ്പോള്‍ ദക്ഷ്യണേന്ത്യയില്‍ എനിക്കെല്ലാം പുതിയ അനുഭവങ്ങളായിരുന്നു. രണ്ട് വര്‍ഷമായി മാമാങ്കത്തിനൊപ്പം തന്നെയാണ് ഞാന്‍. പത്ത് വര്‍ഷമായി സ്‌പോര്‍ട്‌സ് എന്നെ പഠിപ്പിച്ചതിലുമധികം മാമാങ്ക യാത്ര എന്നെ പഠിപ്പിച്ചു.
ഈ ഇന്‍ഡസ്ട്രിയുടെ ഭാഗമാവാന്‍ എന്നെ സഹായിച്ചത് സ്‌പോര്‍ട്‌സ് ആണ്. കഴിഞ്ഞ രണ്ട് വര്‍ഷമായി അനുഭവിച്ച എല്ലാ സുഖദുഃഖ സമ്മിശ്ര അനുഭവങ്ങളെയും നേരിടാന്‍ ഞാന്‍ മാനസികമായി കരുത്തയായിരിക്കുന്നു. ചില സമയങ്ങളില്‍ കാഠിന്യമേറിയതായിരുന്നെന്നും പ്രാചി പറയുന്നു. മമ്മൂക്ക, നിങ്ങള്‍ വേദിയിലെത്തിയപ്പോള്‍ മുതല്‍ സന്തോഷം കൊണ്ടെനിക്ക് കരിച്ചില്‍ വരികയായിരുന്നു. ഞാന്‍ നിങ്ങളുടെ ബ്ലോക്ബസ്റ്റര്‍ ചിത്രങ്ങള്‍ കണ്ടിട്ടുണ്ടാകില്ല. പക്ഷേ ഒരു നല്ല മനുഷ്യന്‍ എന്ന നിലയിലാണ് ഞാന്‍ നിങ്ങളുടെ എക്കാലത്തെയും ആരാധികയാകാനുള്ള കാരണം. പലപ്പോഴും നിങ്ങളെ സൂക്ഷ്മമായി ഞാന്‍ നിരീക്ഷിച്ചിട്ടുണ്ട്. വേദിയില്‍ എത്രമാത്രം പറയാന്‍ കഴിയുമെന്നോ എല്ലാം എങ്ങനെ നിങ്ങളെ അറിയിക്കുമെന്നോ എനിക്ക് അറിയില്ലായിരുന്നു. ഞാന്‍ ഭാഗ്യവതിയും അനുഗ്രഹീതയുമാണ്. നിങ്ങള്‍ എപ്പോഴും എനിക്ക് പ്രചോദനമായിരിക്കും. നിങ്ങളായിരിക്കുന്നതിന നന്ദി എന്നും പ്രാചി പറയുന്നു.
prachi tehlan about mammootty
