Malayalam Breaking News
ജാപ്പനീസ് ആരാധകരെ ഞെട്ടിച്ച് പ്രഭാസ്!!!
ജാപ്പനീസ് ആരാധകരെ ഞെട്ടിച്ച് പ്രഭാസ്!!!
ജാപ്പനീസ് ആരാധകരെ ഞെട്ടിച്ച് പ്രഭാസ്!!!
രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിക്ക് ശേഷം പ്രഭാസിന് ഇന്ത്യയില്‍ മാത്രമല്ല വിദേശത്തും ധാരാളം ആരാധകര്‍ ഉണ്ടായിട്ടുണ്ട്. തന്റെ ആരാധകരോടുള്ള കൃതജ്ഞത രേഖപ്പെടുത്തുന്നതില്‍ താരം എന്നും വ്യത്യസ്തത പുലര്‍ത്തുകയും ചെയ്തിട്ടുണ്ട്. ഇത്തവണ താരത്തിന്റെ സ്നേഹവായ്പ്പിന് പാത്രമായത് ജപ്പാനിലെ അദ്ദേഹത്തിന്റെ ആരാധകരാണ്.
ആശംസകള്‍ക്ക് വ്യത്യസ്ത രീതിയില്‍ മറുപടി നല്‍കിയാണ് പ്രഭാസ് ശ്രദ്ധ നേടിയിരിക്കുന്നത്. തന്റെ ഏറ്റവും പുതിയ ഫോട്ടോ ഷൂട്ടിലെ ഫോട്ടോ അടങ്ങിയ ന്യൂ ഇയര്‍ കാര്‍ഡാണ് പ്രഭാസ് തന്റെ ജാപ്പനീസ് ആരാധകര്‍ക്ക് അയച്ചത്. അതില്‍ ഈ പുതുവര്‍ഷം നിങ്ങള്‍ക്ക് സന്തോഷം പ്രധാനം ചെയ്യട്ടെയെന്ന് ജാപ്പനീസ് ഭാഷയില്‍ എഴുതുകയും ചെയ്തു.
ഈ പുതുവത്സര ദിനത്തില്‍ നിരവധി ആശംസാസന്ദേശങ്ങളാണ് ജപ്പാനിലെ തന്റെ ആരാധകരില്‍ നിന്നും പ്രഭാസിന് ലഭിച്ചത്.ഇതാദ്യമായിട്ടല്ല ജാപ്പനീസ് ആരാധകര്‍ പ്രഭാസിനോടുള്ള സ്നേഹം പ്രകടിപ്പിക്കുന്നത്. നേരത്തെ തങ്ങളുടെ ഇഷ്ടതാരത്തിന്റെ ജന്മദിനത്തില് പ്രത്യേക പരിപാടി ഒരുക്കിയാണ് അവര്‍ പ്രഭാസിനെ ഞെട്ടിച്ചത്.
prabhas’s japanese fans
