Social Media
സാഹോയ്ക്കായി വഴിയൊരുക്കി കാപ്പൻ;നന്ദി അറിയിച്ച് പ്രഭാസ്!
സാഹോയ്ക്കായി വഴിയൊരുക്കി കാപ്പൻ;നന്ദി അറിയിച്ച് പ്രഭാസ്!
By
ലോകമെബാടും ആരാധകരുള്ള നടനാണ് പ്രഭാസ് .തെന്നിന്ത്യന്‍ സിനിമാലോകത്തിന്റെ സ്വന്തം താരമാണ് പ്രഭാസ്. രാജമൗലി സംവിധാനം ചെയ്ത ബാഹുബലിക്ക് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. കരിയര്‍ തന്നെ മാറ്റിമറിച്ച സിനിമ പുറത്തുവന്നതോടെ പ്രഭാസിന്റെ കരിയറും മാറിമറിയുകയായിരുന്നു. സാഹോയുമായി പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്താനുള്ള തയ്യാറെടുപ്പിലാണ് പ്രഭാസ്. പ്രഖ്യാപനവേള മുതല്‍ത്തന്നെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന സിനിമയാണിത്. ട്രെയിലറും ഗാനവുമൊക്കെ ഇതിനോടകം തന്നെ വൈറലായി മാറിയിരുന്നു. ആഗസ്റ്റ് 30നാണ് ചിത്രം എത്തുന്നത്.
സാഹോ റിലീസ് ചെയ്യുന്നതറിഞ്ഞതിന് പിന്നാലെയായാണ് കാപ്പാന് ഉള്‍പ്പടെയുള്ള മറ്റ് ചിത്രങ്ങളുടെ റിലീസ് നീട്ടിയത്. മറ്റ് താരങ്ങള്‍ തങ്ങള്‍ക്കായി വഴിമാറിയതിനെക്കുറിച്ച് അറിഞ്ഞതിന് പിന്നാലെയായാണ് നന്ദി അറിയിച്ച് പ്രഭാസ് എത്തിയിട്ടുള്ളത്. സംവിധായകര്‍, നിര്‍മ്മാതാക്കള്‍, താരങ്ങള്‍ തുടങ്ങിയവരോടെല്ലാം നന്ദി പറഞ്ഞിരിക്കുകയാണ് പ്രഭാസ്. നായകന് മാത്രമല്ല യുവി ക്രിയേഷന്‍സിന്റെ സാരഥികളും ഇത്തരത്തില്‍ നന്ദി അറിയിച്ച് എത്തിയിട്ടുണ്ട്.
തങ്ങളുടെ സിനിമയ്ക്ക് വഴിയൊരുക്കാനായി സ്വന്തം സിനിമയുടെ റിലീസ് നീട്ടിയവരോട് തീര്‍ത്താല്‍ തീരാത്തത്ര നന്ദിയുണ്ട്. ഒരേ സമയം നാല് ബിഗ് സിനിമകള്‍ റിലീസ് ചെയ്താല്‍ വേണ്ടത്ര സ്വീകാര്യത തങ്ങളുടെ സിനിമയ്ക്ക് ലഭിക്കുമോയെന്ന തരത്തിലുള്ള ആശങ്ക അലട്ടിയിരുന്നതായും അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു. 100 കോടി രൂപയായിരുന്നു പ്രഭാസ് പ്രതിഫലമായി വാങ്ങിയത്. താരത്തിന്റെ കരിയറിലെ അടുത്ത സൂപ്പര്‍ഹിറ്റായി ഈ സിനിമ മാറുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
prabhas thanks to kappan team
