ഇഷ്ട നടന്റെ സിനിമ റിലീസ് വൈകി; ആത്മഹത്യ ചെയ്ത് ആരാധകൻ !! ഇത്തരം ഭ്രാന്തന്മാരെ പ്രോത്സാഹിപ്പിക്കരുതെന്ന് അണിയറപ്രവർത്തകർ…
ചെക്ക ചിവന്ത വനത്തിന്റെ റിലീസിന്റെ സമയത്ത് ചിമ്പുവിനായി ഇരുമ്പ് കമ്പി ശരീരത്തില്‍ തുളച്ച് തൂങ്ങി പാലഭിഷേകം നടത്തുന്ന ആരാധകന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോഴിതാ ആരാധന ഭ്രാന്തിന് വഴിമാറിയ മറ്റൊരു സംഭവമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ബാഹുബലി താരം പ്രഭാസിന്റെ സിനിമ സാഹോ താമസിച്ചത് മൂലം താന്‍ ജീവനൊടുക്കുകയാണെന്ന കൃഷ്ണ എന്ന ആരാധകന്റെ ആത്മഹത്യക്കുറിപ്പാണ് വൈറലാകുന്നത്.
സാഹോയുടെ നിര്‍മാതാക്കളായ യു.വി ക്രിയേഷന്‍സും സംവിധായകന് സുജീത്തുമാണ് തന്റെ ആത്മഹത്യയ്ക്ക് കാരണക്കാര്‍ എന്ന് യുവാവ് കുറിപ്പിൽ എഴുതുന്നു. സിനിമയെ കുറിച്ചുള്ള വിവരങ്ങളൊന്നും പുറത്തുവിടാതെ റിലീസ് നീട്ടിക്കൊണ്ട് പോകുകയാണ് ഇവര്‍ ചെയ്തതെന്നും ഇതുമൂലം തനിക്ക് കടുത്ത മാനസിക പ്രതിസന്ധി ഉണ്ടായെന്നും യുവാവ് ആരോപിക്കുന്നു.
എന്തായാലും കൃഷ്ണയുടെ പേരിലുള്ള ആത്മഹത്യാകുറിപ്പ് സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായി കഴിഞ്ഞു. എന്നാല്‍ ഇത് പ്രഭാസിനെ പരിഹസിക്കാന്‍ എഴുതിയതാണെന്നാണ് ആരാധകര്‍ പറയുന്നത്. ഇങ്ങനെയുള്ള ആരാധകരെ പ്രോത്സാഹിപ്പിക്കരുതെന്നും ഇവര്‍ സമനില തെറ്റിയവരുമാണെന്നാണ് സിനിമയോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചത്.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...