News
നെറ്റ്ഫ്ലിക്സിനെതിരെ പ്രഭാസ് ആരാധകര്‍; ട്രെന്‍ഡായി അണ്‍സബ്സ്ക്രൈബ് ക്യാമ്പെയ്ന് ക്യാമ്പെയ്ന്
നെറ്റ്ഫ്ലിക്സിനെതിരെ പ്രഭാസ് ആരാധകര്‍; ട്രെന്‍ഡായി അണ്‍സബ്സ്ക്രൈബ് ക്യാമ്പെയ്ന് ക്യാമ്പെയ്ന്
നെറ്റ്ഫ്ലിക്സിന്റെ നടപടിക്കെതിരെ പ്രതിഷേധവുമായി പ്രഭാസ് ആരാധകര്‍. രാജ്യമെമ്പാടുമുള്ള ആരാധകര്‍ തങ്ങളുടെ ഫോണില്‍ നിന്ന് നെറ്റ്ഫ്ലിക്സ് നീക്കം ചെയ്താണ് പ്രതിഷേധം. സാഹോ എന്ന ചിത്രത്തില്‍ നിന്ന് അണിയറപ്രവര്‍ത്തകര്‍ ഒഴിവാക്കിയ രംഗം നെറ്റ്ഫ്ലിക്സ് ഇന്തോനേഷ്യ ഉള്‍പ്പെടുത്തിയതാണ് പ്രതിഷേധത്തിന് കാരണം.
ഇതിനോടകം ഒട്ടനവധി ആരാധകരാണ് നെറ്റ്ഫ്ലിക്സ് അണ് സബ്സ്െ്രെകബ് ചെയ്തത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ ട്വിറ്ററില്‍ ക്യാമ്പയിനും ട്രെന്‍ഡായി മാറിയിട്ടുണ്ട്. കൂട്ടത്തോടെ അണ്സബസ്െ്രെകബ് ചെയ്തതോടെ കൂടുതല്‍ പ്രതിസന്ധിയിലായിരിക്കുകയാണ് നേറ്റ്ഫ്ലിക്സ്.
ആപ്പ് അണ്‍ഇന്‍സ്റ്റാള്‍ ചെയ്തതിന്റെ ഫോട്ടോയും മറ്റും ട്വിറ്ററിലൂടെ പങ്കുവെച്ചിട്ടുണ്ട്. തെലുങ്കിലും ഹിന്ദിയിലും ഒരേ സമയം ചിത്രീകരണം ആരംഭിച്ച സിനിമയാണ് സുജീത് സംവിധാനം ചെയ്ത സാഹോ.
പ്രഭാസിനെ കൂടാതെ, ശ്രദ്ധ കപൂര്‍, നീല്‍ നിതിന്‍ മുകേഷ്, ജാക്കി ഷ്റോഫ്, ചങ്കി പാണ്ഡേ, മഹേഷ് മഞ്ജരേക്കര്‍ എന്നിവരും ചിത്രത്തില്‍ അഭിനയിച്ചിരുന്നു. ആദിപുരുഷാണ് പ്രഭാസിന്റെ റിലീസിനൊരുങ്ങുന്ന അടുത്ത ചിത്രം. ഓം റൗട്ട് സംവിധാനം ചെയ്യുന്ന ചിത്രം ജൂണില്‍ തിയറ്ററുകളിലെത്തും.
