Actor
പരാജയങ്ങള്‍ക്ക് പിന്നാലെ പുതിയ പരീക്ഷണവുമായി പ്രഭാസ്; പേരില്‍ മാറ്റം വരുത്തി നടന്
പരാജയങ്ങള്‍ക്ക് പിന്നാലെ പുതിയ പരീക്ഷണവുമായി പ്രഭാസ്; പേരില്‍ മാറ്റം വരുത്തി നടന്
നിരവധി ആരാധകരുള്ള നടനാണ് പ്രഭാസ്. അടുത്തിടെയായി വലിയ വലിയ പരാജയങ്ങളാണ് താരത്തിന് സംഭവിച്ചത്. അതിനാല്‍ തന്നെ വലിയൊരു തിരിച്ച് വരവ് താരം ആഗ്രഹിക്കുന്നുണ്ട്. അതിനാല്‍ തന്നെ പല വഴികളും താരം പരീക്ഷിക്കുന്നുണ്ട്. അതേ തുടര്‍ന്ന് ഇപ്പോള്‍ തന്റെ പേരില്‍ മാറ്റം വരുത്തിയിരിക്കുകയാണ് നടന്.
പേരിന്റെ സ്പെല്ലിങിലാണ് താരം മാറ്റം വരുത്തിയത്. ഇംഗ്ലിഷില്‍ ഒരു ‘എസ്’ (ട) കൂടി ചേര്‍ത്താണ് പേര് പരിഷ്കരിച്ചത്. ‘PRABHASS’ എന്നാണ് പുതിയ പേര്. സംഖ്യാജ്യോതിഷം പ്രകാരമുള്ള ഉപദേശം സ്വീകരിച്ചാണ് സ്പെല്ലിങ് മാറ്റിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
പുതിയ സിനിമയായ ‘രാജാ സാബി’ന്റെ പോസ്റ്ററിലും പുതിയ പേരിലാണ് പ്രഭാസ് എന്നെഴുതിയിരിക്കുന്നത്. കഴിഞ്ഞ റിലീസ് ആയ ‘സലാറി’ല്‍ പഴയ പേര് തന്നെ ഉള്‍പ്പെടുത്തിയിരുന്നത്.
സംഖ്യാ ശാസ്ത്രപഠനം അനുസരിച്ച് ഭാഗ്യം വരുന്നതിനായി തങ്ങളുടെ പേരില്‍ പരിഷ്കരണങ്ങള്‍ വരുത്തിയിട്ടുള്ള താരങ്ങള്‍ നിരവധിയാണ്. മലയാളത്തിനു പുറമെ തമിഴ്, ഹിന്ദി താരങ്ങള്‍ തങ്ങളുടെ പേരുകളില്‍ മാറ്റംവരുത്തിയിട്ടുണ്ട്. ചിലര്‍ ഇംഗ്ലിഷ് അക്ഷരങ്ങളിലാണ് മാറ്റംവരുത്തുന്നതെങ്കില്‍ മറ്റുചിലര്‍ പേരുവരെയാണ് മാറ്റുന്നത്.
മലയാളത്തിലും നിരവധി താരങ്ങള്‍ തങ്ങളുടെ പേരിനു മാറ്റം വരുത്തിയിട്ടുണ്ട്. നടി ലെന ഈ അടുത്തിടെ തന്റെ പേര് മാറ്റിയിരുന്നു. പേരിന്റെ സ്പെല്ലിങിലാണ് താരം മാറ്റം വരുത്തിയത്. ഇംഗ്ലിഷില്‍ ഒരു ‘എ'(A) കൂടി ചേര്‍ത്താണ് പേര് പരിഷ്കരിച്ചത്. ‘LENAA’ എന്നാണ് പുതിയ പേര്. ജൂത സംഖ്യാശാസ്ത്ര പ്രകാരമുള്ള ഉപദേശം സ്വീകരിച്ചായിരുന്നു മാറ്റം.
സംവിധായകന് ജോഷിയാണ് ഇതില്‍ ഇപ്പോഴും സജീവമായിട്ടുള്ള ഒരു പ്രമുഖന്. തന്റെ പേരിനൊപ്പം ഒരു Y കൂടി കൂട്ടിച്ചേര്‍ക്കുകയാണ് ജോഷി ചെയ്തത്. റോമയും തന്റെ ഇംഗ്ലിഷ് പേരില്‍ H എന്ന് കൂട്ടിച്ചേര്‍ത്തിരുന്നു. നടന് ദിലീപും അടുത്തിടെ പേരില്‍ മാറ്റം വരുത്തിയിരുന്നു. ‘DILEEP’ എന്നതിനു പകരം ‘DILIEEP’ എന്നാണ് എഴുതിയിരുന്നത്.
