News
പ്രഭാസും കൃതി സനോണും പ്രണയത്തില്‍.., വിവാഹ നിശ്ചയം കഴിഞ്ഞു?; സത്യാവസ്ഥ പുറത്ത്!
പ്രഭാസും കൃതി സനോണും പ്രണയത്തില്‍.., വിവാഹ നിശ്ചയം കഴിഞ്ഞു?; സത്യാവസ്ഥ പുറത്ത്!
പ്രഭാസും കൃതി സനോണും പ്രണയത്തിലാണെന്നും ഇരുവരും പരസ്പരം ഡേറ്റിംഗിലാണെന്നുമുള്ള വാര്‍ത്തകള്‍ ഏറെ നാളുകളായി പ്രചരിക്കുകയാണ്. ഇരുവരുടെയും വിവാഹ നിശ്ചയവുമായി ബന്ധപ്പെട്ട വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തെത്തിയത്. മാലിദ്വീപിലെ ആഢംബര റിസോര്‍ട്ടില്‍ വച്ച് ഇരുതാരങ്ങളുടെയും വിവാഹ നിശ്ചയം ഔദ്യോഗികമായി നടക്കുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ‘ആദിപുരുഷ്’ എന്ന ചിത്രത്തില്‍ നായിക നായകന്മാരായിരുന്ന പ്രഭാസും കൃതി സനോണും.
ഈ സിനിമയുടെ ചിത്രീകരണത്തിന് ശേഷം ഇരുവരുടെയും സൗഹൃദം പലപ്പോഴായി സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. കൃതി സനോന്റെ സുഹൃത്തും നടനുമായ വരുണ്‍ ധവാന് കരണ്‍ ജോഹറിന്റെ ചാറ്റ് ഷോയില്‍ ഇരുവരുടെയും ബന്ധത്തെക്കുറിച്ച് പറഞ്ഞത് സംഭവത്തിന് എരിവ് കൂട്ടി. എന്നാല്‍ ഈ വാര്‍ത്തയോട് പ്രതികരിച്ച് പ്രഭാസിന്റെ അടുത്ത വൃത്തങ്ങള്‍ ഇപ്പോള്‍ രംഗത്ത് വന്നിട്ടുണ്ട്.
ഇരുവരും വെറും സുഹൃത്തുക്കള്‍ മാത്രമാണെന്നും വിവാഹ നിശ്ചയ റിപ്പോര്‍ട്ടുകള്‍ തള്ളിക്കളയുന്നതായും പ്രഭാസുമായി അടുത്ത വൃത്തങ്ങള്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. 43 കാരനായ പ്രഭാസിന്റെ വിവാഹം പലപ്പോഴും വിനോദ രംഗത്തെ പ്രധാന ചര്‍ച്ചകളില്‍ ഒന്നാണ്. അതേസമയം പ്രഭാസ് ഇപ്പോള്‍ ‘പ്രൊജക്റ്റ് കെ’ സിനിമയുടെ ചിത്രീകരണ വേളയിലാണ്.
ദീപിക പദുകോണ്‍ ആണ് ചിത്രത്തിലെ നായിക. അമിതാഭ് ബച്ചനും ഒരു പ്രധാന കഥാപാത്രമായി എത്തുന്നു. വൈജയന്തി മൂവീസ് നിര്‍മ്മിക്കുന്ന ചിത്രം നാഗ് അശ്വിന് ആണ് സംവിധാനം ചെയ്യുന്നത്. പ്രഭാസിന്റെ ഈ വര്‍ഷത്തെ പ്രധാന റിലീസ് ആണ് ആദിപുരുഷ്. നേരത്തെ റിലീസ് തീയതി മാറ്റിയ ചിത്രത്തിന്റെ പുതിയ റിലീസ് തീയതി ജൂണ്‍ 16 ആണ്.
രാമായണ കഥയെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഓം റാവത്ത് ആണ്. 3ഡിയിലാണ് ചിത്രം ഒരുങ്ങുന്നത്. 500 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്. നേരത്തെ പുറത്തെത്തിയ ടീസര്‍ വിഷ്വല്‍ എഫക്റ്റ്സിന്റെ നിലവാരക്കുറവിനാല് വിമര്‍ശിക്കപ്പെട്ടിരുന്നു. ചിത്രത്തില്‍ ശ്രീരാമനായാണ് പ്രഭാസ് എത്തുന്നത്. രാവണനായി വേഷമിടുന്നത് ബോളിവുഡ് താരം സെയ്ഫ് അലിഖാന് ആണ്. കൃതി സനോണ്‍ ആണ് നായിക. സണ്ണി സിംഗും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
