Connect with us

ആറ് നേരത്തെ ഭക്ഷണം, ദിവസവും 15 മുട്ട, കഠിനമായ വര്‍ക്കൗട്ടുകള്‍; ‘രാമന്‍’ ആകാന്‍ പ്രഭാസ് എടുത്ത പ്ലാനുകള്‍ ഇങ്ങനെ!

News

ആറ് നേരത്തെ ഭക്ഷണം, ദിവസവും 15 മുട്ട, കഠിനമായ വര്‍ക്കൗട്ടുകള്‍; ‘രാമന്‍’ ആകാന്‍ പ്രഭാസ് എടുത്ത പ്ലാനുകള്‍ ഇങ്ങനെ!

ആറ് നേരത്തെ ഭക്ഷണം, ദിവസവും 15 മുട്ട, കഠിനമായ വര്‍ക്കൗട്ടുകള്‍; ‘രാമന്‍’ ആകാന്‍ പ്രഭാസ് എടുത്ത പ്ലാനുകള്‍ ഇങ്ങനെ!

തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് പ്രഭാസ്. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. നടന്റേതായി പുറത്തെത്താനിരിക്കുന്ന ആദി പുരുഷ് എന്ന ചിത്രത്തെ പ്രേക്ഷകര്‍ വന്‍ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.

പ്രഭാസിന്റെ പാന്‍ ഇന്ത്യന്‍ ചിത്രമായി, വന്‍ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ട്രെയിലറും പ്രേക്ഷകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. ഈ വേളയില്‍ ചിത്രത്തിനായി പ്രഭാസ് എടുത്ത ഡയറ്റിന്റെ വിവരങ്ങളാണ് പുറത്തുവരുന്നത്. കഠിനമായ വര്‍ക്കൗട്ടുകള്‍ മുതല്‍ കര്‍ശനമായ ഭക്ഷണക്രമം വരെ ഇതില്‍ ഉള്‍പ്പെടുന്നു. ആഴ്ചയില്‍ ആറ് ദിവസമാണ് പ്രഭാസ് വ്യായാമം ചെയ്യുക.

ജോഗിങ്, സൈക്ലിംഗ്, നീന്തല്‍ തുടങ്ങിയ കാര്‍ഡിയോ പരിശീലനങ്ങളും ഉണ്ടാകും. ഇവയ്‌ക്കൊപ്പം യോഗയും താരത്തിന്റെ ദിനചര്യയാണ്. ചിക്കന്‍, മീന്‍, മുട്ട, പാലുല്‍പ്പന്നങ്ങള്‍ എന്നിവ പ്രഭാസിന്റെ ഡയറ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു. കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ മട്ട അരി, ക്വിനോവ, മധുരക്കിഴങ്ങ് തുടങ്ങിയയവും നടന്‍ കഴിച്ചു.

മാംസാഹാരത്തോടൊപ്പം പഴങ്ങളും പച്ചക്കറികളും ജ്യൂസും ഡയറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 15 മുട്ടകള്‍ ആണ് ദിവസവും പ്രഭാസ് കഴിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. 30% വ്യായാമത്തിലും 70% ഡയറ്റ് പ്ലാനിലുമാണ് പ്രഭാസ് ശ്രദ്ധ ചൊലുത്തിയിരുന്നത്. 3 നേരത്തെ ഭക്ഷണത്തിനുപകരം ആറ് നേരത്തെ ഭക്ഷണക്രമവും പ്രഭാസ് പിന്തുടര്‍ന്നിരുന്നു എന്നാണ് വിവരം.

ജൂണ്‍ 16നാണ് ആദിപുരുഷിന്റെ റിലീസ്. ഓം റാവത്ത് ആണ് സംവിധാനം. പ്രഭാസ് രാമനായി എത്തുമ്പോള്‍ രാവണനായി സെയ്ഫ് അലിഖാനും എത്തുന്നു. ടി സിരീസ്, റെട്രോഫൈല്‍സ് എന്നീ ബാനറുകളില്‍ ഭൂഷണ്‍ കുമാര്‍, കൃഷന്‍ കുമാര്‍, ഓം റാവത്ത്, പ്രസാദ് സുതാര്‍, രാജേഷ് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.

നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസര്‍ ഏറെ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. വിഎഫ്എക്‌സിനെ പരിഹസിച്ചും വിമര്‍ശിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്. കൊച്ചു ടിവിക്ക് വേണ്ടിയാണോ സിനിമ ഒരുക്കിയതെന്നാണ് പലരും ചോദിച്ചത്. രാമായണത്തെയും രാവണനെയും ആദിപുരുഷ് തെറ്റായി ചിത്രീകരിക്കുന്നുവെന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

More in News

Trending

Recent

To Top