Malayalam Breaking News
ഭീമൻ പ്രതിഫലമോ പ്രശസ്തിയോ ആഗ്രഹിച്ചല്ല പ്രഭാസ് ബാഹുബലിക്കായി വർഷങ്ങൾ മാറ്റി വച്ചത് ; അതിനൊരു കാരണമുണ്ട് !
ഭീമൻ പ്രതിഫലമോ പ്രശസ്തിയോ ആഗ്രഹിച്ചല്ല പ്രഭാസ് ബാഹുബലിക്കായി വർഷങ്ങൾ മാറ്റി വച്ചത് ; അതിനൊരു കാരണമുണ്ട് !
Published on

By
ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിക്ക് ശേഷം പ്രഭാസിന്റേതായി പുറത്തിറങ്ങുന്ന ചിത്രമാണ് സാഹോ . ഏറെ കാത്തിരിപ്പിനൊടുവിൽ സ്വാതന്ത്ര്യ ദിനത്തിൽ ചിത്രം റിലീസ് ചെയ്യുമെന്നാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. ബാഹുബലി എന്ന രാജമൗലി ചിത്രത്തിന്റെ ഒന്നും രണ്ടും ഭാഗങ്ങൾക്കായി വർഷങ്ങൾ നീക്കി വയ്ക്കേണ്ടി വന്നു പ്രഭാസിന്.
അഞ്ച് വര്‍ഷങ്ങള്‍ മാത്രമല്ല, കഠിന പരിശ്രമങ്ങളും പ്രഭാസ് ചിത്രത്തിന് വേണ്ടി നടത്തിയിരുന്നു. എസ് എസ് രാജമൗലി ചിത്രത്തെ കുറിച്ച് പറഞ്ഞപ്പോള്‍ ഇതൊരു വന്‍ ബജറ്റിലൊരുക്കുന്ന ചിത്രമാണെന്നും പറഞ്ഞിരുന്നു. എന്നാല്‍ ഈ സിനിമയിലൂടെ ലഭിയ്ക്കുന്ന പ്രശസ്തിയോ ഭീമമായ പ്രതിഫലമോ ഒന്നുമല്ല പ്രഭാസിനെ മോഹിപ്പിച്ചത്. അതിന് പിന്നില്‍ മറ്റൊരു കാരണമുണ്ട്.
പ്രഭാസ് ഒരു രാജാവിന്റെ വേഷം ധരിച്ച് സ്ക്രീനില്‍ കാണണം എന്ന് നടന്റെ അച്ഛന്റെ വലിയ ആഗ്രഹമായിരുന്നു. എസ് എസ് രാജമൗലി ബാഹുബലിയെ കുറിച്ച് പറഞ്ഞപ്പോള്‍ അമരേന്ദ്ര ബാഹുബലി എന്ന കഥാപാത്രം പ്രഭാസിന് ബോധിച്ചു. പക്ഷെ ആ വേഷത്തില്‍ മകന് എത്തുന്നത് കാണാന്‍ അച്ഛന് കഴിഞ്ഞില്ല. അതിന് മുന്‍പ് 2010 ഫെബ്രുവരി 12 ന് അദ്ദേഹം മരണപ്പെട്ടു.
prabhas about bahubali role
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...