News
പൂജ ഇത്രയും നന്നായി ഡാന്‍സ് കളിക്കുമായിരുന്നോ…!; സൂപ്പര്‍ലുക്കില്‍ ഡാന്‍സ് പ്രാക്ടീസിനെത്തി പൂജ ഹെഗ്ഡെ; വൈറലായി വീഡിയോ
പൂജ ഇത്രയും നന്നായി ഡാന്‍സ് കളിക്കുമായിരുന്നോ…!; സൂപ്പര്‍ലുക്കില്‍ ഡാന്‍സ് പ്രാക്ടീസിനെത്തി പൂജ ഹെഗ്ഡെ; വൈറലായി വീഡിയോ
വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ തെന്നിന്ത്യന്‍ സിനിമ ലോകത്ത് തിളങ്ങി നില്ക്കന്ന താരമാണ് പൂജ ഹെഗ്ഡെ. നിരവധി ആരാധകരാണ് താരത്തിനുള്ളത്. തെലുങ്ക്, തമിഴ്, ഹിന്ദി എന്നീ ഭാഷകളില്‍ കഴിവ് തെളിയിച്ചിട്ടുള്ള പൂജ ഹെഗ്ഡെ 2012 ലാണ് സിനിമാ മേഖലയിലേക്ക് കടന്നു വരുന്നത്.
ഹൃതിക് റോഷന്, അല്ലു അര്ജുന്, നാഗചൈതന്യ, വിജയ്, പ്രഭാസ് എന്നിവരുടെ കൂടെ എല്ലാം പൂജ അഭിനയിച്ചുകഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് താരം. പൂജ തന്റെ വിശേഷങ്ങള്‍ എല്ലാം തന്നെ ആരാധകര്‍ക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ താരത്തിന്റെ ഒരു പുതിയ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത്.
പൂജ ഹെഗ്ഡെയുടെ ഒരു ഡാന്‍സിന്റെ വീഡിയോ ആണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ഡാന്‍സ് പ്രാക്ടീസ് ചെയ്യുന്ന വീഡിയോ ആണിത്. വീഡിയോയില്‍ ഹോട്ട് ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്ങിലാണ് ഈ വീഡിയോ. പൂജ ഇത്രയും നന്നായി ഡാന്‍സ് കളിക്കുമായിരുന്നോ.., കലക്കി, സൂപ്പര്‍, എന്നു തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്.
2012 ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രമായ മുഖംമൂടി എന്ന ചിത്രത്തിലൂടെയാണ് പൂജ ഹെഗ്ഡെ സിനിമാ മേഖലയിലേക്ക് കടന്നു വരുന്നത്. ജീവയായിരുന്നു ഈ ചിത്രത്തിലെ നായകന്. തുടര്‍ന്ന് അല്ലു അര്ജുന് നായകനായ ഡിജെ എന്ന സിനിമയ്ക്ക് ശേഷമാണ് താരത്തിന് സൗത്ത് ഇന്ത്യയില്‍ കൂടുതല്‍ നല്ല വേഷങ്ങള്‍ ലഭിക്കാന്‍ തുടങ്ങിയത്.
