Bollywood
പ്രണയത്തിലെന്ന് സൂചന നൽകി മോഹൻലാൽ- മമ്മൂട്ടി നായിക ! പിന്നാലെ ചിത്രം പുറത്ത് വിട്ട് കാമുകൻ !
പ്രണയത്തിലെന്ന് സൂചന നൽകി മോഹൻലാൽ- മമ്മൂട്ടി നായിക ! പിന്നാലെ ചിത്രം പുറത്ത് വിട്ട് കാമുകൻ !
By
മോഹൻലാൽ ചിത്രം ചന്ദ്രലേഖയിലൂടെയാണ് മലയാളികൾക്ക് പൂജ ബത്രയെ പരിചയം . പിന്നീട് മമ്മൂട്ടിയുടെ നായികയായി മേഘത്തിലും നടി എത്തി . വിരലെണ്ണാവുന്ന മലയാള സിനിമകളിലെ അഭിനയിച്ചിട്ടുള്ളുവെങ്കിലും പൂജയെ മലയാളികൾക്ക് ഇന്നും ഇഷ്ടമാണ്. ഇപ്പോൾ തന്റെ പ്രണയം വെളിപ്പെടുത്തുകയാണ് പൂജ ബത്ര .
2017 ല്‍ പുറത്തിറങ്ങിയ ‘മിറര്‍ ഗെയിം’ എന്ന ചിത്രത്തിലാണ് പൂജ അവസാനമായി അഭിനയിച്ചത്. സിനിമയില്‍ സജീവമല്ലെങ്കിലും സാമൂഹിക മാധ്യമങ്ങളിലൂടെ ആരാധകരുമായി പൂജ വിശേഷങ്ങള്‍ പങ്കുവക്കാറുണ്ട്.
താന്‍ പ്രണയത്തിലാണെന്ന് സൂചിപ്പിച്ച് പൂജ കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് ഇന്‍സ്റ്റാഗ്രാമില്‍ ഒരു ചിത്രം പോസ്റ്റ് ചെയ്തിരുന്നു. പ്രാണപ്രിയനൊപ്പം സമയം ചെലവിടുമ്ബോള്‍ ജീവിതം ആഘോഷമാണെന്ന് പൂജ കുറിച്ചു. എന്നാല്‍ ചിത്രത്തില്‍ കാമുകന്റെ കൈമാത്രമാണ് ഉണ്ടായിരുന്നത്. തുടര്‍ന്ന് ആരാണ് പൂജയുടെ കാമുകന് എന്ന് ചോദിച്ച് ആരാധകര്‍ രംഗത്തെത്തി.
തൊട്ടുപിന്നാലെ നടന് നവാബ് ഷാ പൂജക്കൊപ്പമുള്ള ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചതോടെ സര്‍പ്രൈസ് പുറത്തായി. ടൈഗര്‍ സിന്ദഗി, ഭാഗ് മില്‍ഖ ഭാഗ്, ഡോണ്‍ 2, ലക്ഷ്യ തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ട നടനാണ് നവാബ് ഷാ. ഗോവയില്‍ അവധിയാഘോഷിക്കുകയാണ് ഇരുവരും.
1993 ല്‍ ഫെമിന മിസ് ഇന്ത്യ കിരീടം സ്വന്തമാക്കിയ പൂജ ആസൈ എന്ന തമിഴ് ചിത്രത്തിലൂടെയാണ് അഭിനയരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. വിരാസത്, ഒരുവന്, ജോടി നമ്ബര്‍ വണ്‍ തുടങ്ങി മുപ്പതോളം ചിത്രങ്ങളില്‍ വേഷമിട്ടു. 2003 ല്‍ ഡോക്ടര്‍ സോനു എസ്. അലുവാലിയയെ പൂജ വിവാഹം ചെയ്തു. വിവാഹത്തിന് ശേഷം പൂജ അഭിനയത്തില്‍ നിന്ന് വിട്ടു നില്‍ക്കുകയും ചെയ്തു. 2011 ല്‍ ഇവര്‍ വേര്‍പിരിഞ്ഞു.
pooja batra with her lover photos
