Malayalam
ലച്ചുവിന്റെ ആരാധകരെ നേടിയെടുക്കണം; പുതിയ അടവുകൾ പഴറ്റി പൂജ ഒടുവിൽ സംഭവിച്ചത് !
ലച്ചുവിന്റെ ആരാധകരെ നേടിയെടുക്കണം; പുതിയ അടവുകൾ പഴറ്റി പൂജ ഒടുവിൽ സംഭവിച്ചത് !
പ്രേക്ഷകർ ഇരു കൈകളും നീട്ടി സ്വീകരിച്ച പരമ്പരയാണ് ഉപ്പും മുളകും. ഇത്രയേറെ ജനപ്രീതിയുള്ള മറ്റൊരു കുടുംബ കോമഡി സീരിയല്‍ മലയാളം ടെലിവിഷന്‍ ചരിത്രത്തില്‍ ഉണ്ടായിട്ടില്ല എന്ന് ഉറപ്പിച്ച് പറയാൻ സാധിക്കും. പരമ്പരയിൽ നിന്ന് ലച്ചുവിന്റെ പിന്മാറ്റമായിരുന്നു എല്ലാവരെയും ഒന്നടങ്കം ഞെട്ടിച്ചത്. ലച്ചുവിന്റെ കുറവ് നികത്താനായി അതിന് പിന്നാലെ മുളകിലേക്ക് പൂജ ജയറാം എന്ന കഥാപാത്രം എത്തിയത്. അശ്വതി നായര്‍ എന്ന താരമായിട്ടാണ് പൂജ എത്തിയത്.
നീലുവിന്റേയും ബാലുവിന്റേടയും കുടുംബത്തിൽ എത്തിയ പുതിയ അതിഥിയ്ക്ക് രണ്ട് അഭിപ്രായമാണ് സോഷ്യൽ മീഡിയയിൽ നിന്ന് ലഭിക്കുന്നത്. ബാലുവിനേയും നിലുവിനേയും കൈയ്യിലെടുത്തത് പോലെ പ്രേക്ഷകരേയും പൂജ വളരെ വേഗം തന്നെ കയ്യിലെടുക്കുമെന്നാണ് ഒരു വിഭാഗം പറയുന്നത്. എന്നാൽ മറ്റൊരു വിഭാഗം പറയുന്നത് എന്തെല്ലാം ചെയ്താലും ലച്ചുവിന് പകരക്കാരിയായി പൂജയെ ഞങ്ങൾ സ്വീകരിക്കില്ല എന്നാണ്. സോഷ്യൽ മീഡിയയിൽ ഇത് സംബന്ധിച്ചുള്ള വാക്‌പോര് തുടങ്ങിക്കഴിഞ്ഞു . അഭിനയത്തിൽ പൂജ ഓവർ ആക്റ്റിങ്ങെന്ന് ഒരു കൂട്ടർ വാദിക്കുമ്പോൾ ആ കുട്ടിയ്ക്ക് കൊടുത്ത വേഷം നന്നായി അഭിനയിച്ച് ഫലിപ്പിക്കുകയാണെന്ന് മറ്റൊരു കൂട്ടർ പറയുന്നു.
കഴിഞ്ഞ ദിവസം പാറുക്കുട്ടി പാറമട വീട്ടിലേക്ക് തിരിച്ചെത്തിയെന്ന് വ്യക്തമാക്കുന്ന പ്രമോ വീഡിയോ അണിയറക്കാർ പുറത്ത് വിട്ടിരുന്നു . ഇതിന് പിന്നാലെ പൂജയ്ക്ക് പകരം പരമ്പരയിലേക്ക് ലച്ചുവിനെ കൊണ്ടുവരൂ എന്നാണ് പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്. ഉപ്പും മുളകിലെ എല്ലാ വീഡിയോ യ്ക്ക് താഴെ അഭ്യര്ഥനയുമായാണ് ആരാധകർ എത്തുന്നത്
അതെ സമയം തന്നെ സോഷ്യല്‍ മീഡിയയില്‍ സജീവമാണ് അശ്വതി. മോഡലിംഗ് ചിത്രങ്ങളും വേറിട്ട മേക്കോവര്‍ ചിത്രങ്ങളുമൊക്കെ പങ്കുവെച്ച് താരമെത്താറുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ പോസറ്റ് ചെയ്യുന്ന ചിത്രങ്ങള്‍ നിമിഷനേരം കൊണ്ടാണ് വൈറലായി മാറുന്നത്. ഉപ്പും മുളകിലേക്ക് വന്നതോടെ ആരാണ് ഈ സുന്ദരിയെന്ന് അറിയാനായുള്ള നെട്ടോട്ടത്തിലായിരുന്നു ആരാധകര്‍. സൂര്യ മ്യൂസിക്കിലെ അവതാരകയായ അശ്വതി നായരാണ് പൂജയായി എത്തിയതെന്ന് കണ്ടെത്തിയതും ആരാധകരായിരുന്നു. പൂജ വിവാഹിതയാണ്. ഇത് അധികമാര്‍ക്കും അറിയാത്ത കാര്യമാണ്. കൊച്ചിക്കാരിയായ അശ്വതി പ്രണയിച്ചാണ് വിവാഹം കഴിച്ചത്.
അഭിനേത്രി എന്നതിൽ ഉപരി മികച്ച നർത്തികി കൂടിയാണ് താരം. തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് താരം നൃത്തം ചെയ്യുന്നതിന്റെ ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഭരതനാട്യം ചെയ്യുന്നതിന്റെ ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. കൂടാതെ ഡാൻസിനോടുള്ള തന്റെ താൽപര്യം വെളിവാക്കുന്ന തരത്തിലുള്ള പോസ്റ്റുകളും ഇൻസ്റ്റഗ്രാമിലൂട പങ്കുവെച്ചിട്ടുണ്ട്.പ്രേക്ഷകരുടെ സ്നേഹം പിടിച്ചുപറ്റാനുള്ള അശ്വതിയുടെ തന്ദ്രമാണോ സോഷ്യൽ മീഡിയ വഴി പങ്ക് വെയിക്കുന്ന ഫോട്ടോകൾ എന്നും പറയപെടുന്നുമുണ്ട്
മികച്ച പ്രേക്ഷാഭിപ്രായമാണ് നടിയുടെ ചിത്രത്തിന് ലഭിക്കുന്നത്. സോഷ്യൽ മീഡിയിൽ സജീവ സാന്നിധ്യമാണ് അശ്വതി. അശ്വതിയുടെ ചിത്രങ്ങൾ പലതും സോഷ്യൽ മീഡിയിൽ വൈറലാകാറുമുണ്ട്. സാരിയിലും മോഡേൺ വസ്ത്രത്തിലും ഒരുപോല തിളങ്ങാൻ സാധിക്കുന്നുണ്ട്. ഇതിനെ കുറിച്ച് പ്രേക്ഷകരും പറയുന്നുണ്ട്. പട്ടു പാവട ധരിച്ച് ഗ്ലാമർ ഗെറ്റിപ്പിൽ എത്തിയ ചിത്രമായിരുന്നു ഏറ്റവും ആദ്യം ശ്രദ്ധിക്കപ്പെട്ടത്. ഈ ചിത്രം വൈറലായതോട് കൂടിയാണ് മുടിയന്റെ സുഹൃത്തായ പൂജ എന്ന അശ്വതിയെ കുറിച്ച് പ്രേക്ഷകർ കൂടുതൽ തിരയാൻ തുടങ്ങിയത്.
പാറുക്കുട്ടി എത്തിയത് പോലെ ലച്ചുവും തിരിച്ചുവരണമെന്നുള്ള പ്രാർത്ഥനയിലാണ് ആരാധകർ
