Connect with us

ഫേസ്ബുക്കിൽ അപരിചിതരായ പെൺകുട്ടികൾ റിക്വസ്റ്റ് അയച്ചാൽ സ്വീകരിക്കരുത് , പണി പാളും ! – മുന്നറിയിപ്പുമായി പോലീസ്

Malayalam Breaking News

ഫേസ്ബുക്കിൽ അപരിചിതരായ പെൺകുട്ടികൾ റിക്വസ്റ്റ് അയച്ചാൽ സ്വീകരിക്കരുത് , പണി പാളും ! – മുന്നറിയിപ്പുമായി പോലീസ്

ഫേസ്ബുക്കിൽ അപരിചിതരായ പെൺകുട്ടികൾ റിക്വസ്റ്റ് അയച്ചാൽ സ്വീകരിക്കരുത് , പണി പാളും ! – മുന്നറിയിപ്പുമായി പോലീസ്

ഫേസ്ബുക്കിൽ ഒരു പെൺകുട്ടിയുടെ പേരിൽ റിക്വസ്റ്റ് വന്നാൽ ചാടി വീഴുന്നവരാണ് മലയാളികൾ. എന്നാൽ ഇനിയെങ്ങനെ ചാടിവീണം മാനം പോകുമെന്ന മുന്നറിയിപ്പാണ് പോലീസ് നൽകുന്നത് . ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് പോലീസ് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്.

ഫെയ്‌സ്ബുക്കിലൂടെയുള്ള ഹണിട്രാപ്പ് വ്യാപകമായതോടെയാണ് പോലീസ് പുതിയ നിര്‍ദ്ദേശവുമായി രംഗത്തെത്തിയത്. അപരിചിതരായ പെണ്‍കുട്ടികളുമായി സൗഹൃദം സ്ഥാപിക്കരുത്, അവരുമായി വീഡിയോ ചാറ്റിങ്ങ്, സ്വകാര്യ ദൃശ്യങ്ങള്‍ തുടങ്ങിയവ പങ്കുവെക്കരുതെന്നും നിര്‍ദ്ദേശിക്കുന്നുണ്ട്.

സൗഹൃദം സ്ഥാപിച്ചു കഴിഞ്ഞാല്‍ സ്വകാര്യദൃശ്യങ്ങള്‍ കൈക്കലാക്കി അവര്‍ ഭീഷണിപ്പെടുത്തി പണം തട്ടുകയാണ് ചെയ്യുന്നതെന്നും പോലീസ് വ്യക്തമാക്കുന്നു. ഫിലിപ്പൈന്‍സ്, ഇന്തോന്യേഷ്യ, തുടങ്ങിയ രാജ്യങ്ങളിലെ റാക്കറ്റുകളാണ് ഇതിനു പിന്നിലെന്നും പോലീസ് പറയുന്നു.

ഇത്തരം ചതിയിൽ പെടാൻ സാധ്യത ഉള്ളവർക്ക് വേണ്ടി മാത്രമുള്ള പോസ്റ്റ്😀

ഇതും ഒരു തട്ടിപ്പ് രീതിയാണ്. കെണിയിൽ പെടാതിരിക്കുക🙏

നമ്മളെ തേടിയെത്തുന്ന ഒരു പെൺകുട്ടിയുടെ ഫ്രണ്ട് റിക്വസ്റ്റിലൂടെ ആയിരിക്കും ഈ തട്ടിപ്പിൻ്റെ തുടക്കം. സൗഹൃദം ഊട്ടിയുറപ്പിച്ച ശേഷം അവർ തന്നെ നമ്മളെ വീഡിയോ കാളിനു ക്ഷണിക്കും. വലയിലാകുന്നവരുടെ വീഡിയോ🤪 റെക്കോർഡ് ചെയ്തെടുത്തതിന് ശേഷം പണം ആവശ്യപ്പെടും. നമ്മുടെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ഈ വീഡിയോ അയച്ചു കൊടുക്കും എന്നതാകും ഭീഷണി. ഭീഷണി മാത്രമല്ല, അയച്ചു കൊടുക്കുകയും ചെയ്യും കേട്ടോ.. ഫേസ്ബുക് പോലുള്ള സമൂഹ മാധ്യമങ്ങളിലൂടെ നമ്മുടെ പൂർണ വിവരങ്ങൾ നേരത്തെ തന്നെ ഇവർ കൈവശപ്പെടുത്തിയിട്ടുണ്ടാകും. അതിനാൽ ഇവരെ ബ്ലോക്ക് ചെയ്തത് കൊണ്ടോ, നമ്മുടെ അക്കൗണ്ട് ഡി ആക്ടിവേറ്റ് ചെയ്തത് കൊണ്ടോ ഫലം ഇല്ലെന്നർത്ഥം😰 ഫിലിപ്പൈൻസ്, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ റാക്കറ്റുകളാണ് ഇതിൽ സജീവം. സൂക്ഷിക്കുക.. കെണിയിൽ ചെന്ന് ചാടാതിരിക്കുക. 🙏🙏

police facebook post about unknown friend request

More in Malayalam Breaking News

Trending

Recent

To Top