മലയാളത്തിന് പിന്നാലെ തമിഴിലും കൂട്ടയടി – വിശാലിന്റെ പരാതിയിൽ ശരത്കുമാറിനെതിരെ കേസ്
By
Published on
മലയാളത്തിന് പിന്നാലെ തമിഴിലും കൂട്ടയടി – വിശാലിന്റെ പരാതിയിൽ ശരത്കുമാറിനെതിരെ കേസ്
ദിലീപ് വിഷയത്തിൽ മലയാളത്തിലെ ചേരിതിരിവിന് പിന്നാലെ തമിഴിലും സംഘർഷം . തമിഴ് സിനിമാ താരങ്ങളുടെ സംഘടനയായ നടികർ സംഘത്തിന്റെ പേരിലുള്ള സ്ഥലം മറിച്ചു വിറ്റതായി ആരോപിച്ച് മുൻ ഭാരവാഹികളായ ശരത്കുമാർ, രാധാരവി എന്നിവർക്കെതിരെ നടികർ സംഘം ജനറൽ സെക്രട്ടറി വിശാൽ നൽകിയ പരാതിയിൽ കാഞ്ചീപുരം പൊലീസ് കേസെടുത്തു.
കാഞ്ചീപുരം ജില്ലയിലെ വേദമംഗലത്തു നടികർ സംഘത്തിന്റെ ഉടമസ്ഥതയിലുള്ള 29 സെന്റ് സ്ഥലം 2006ൽ അംഗങ്ങളുടെ അറിവോടെയല്ലാതെ ഇരുവരും വിൽപന നടത്തുകയും പണം സ്വന്തമാക്കുകയും ചെയ്തെന്നാണ് കേസ്.
police case against sarath kumar
Continue Reading
You may also like...
Related Topics:sarath kumar, vishal
