ഹീറോയിസം ജീവിതത്തില്‍ ചെയാന്‍ അറിയാത്ത അണ്ണന്മാര്‍ എങ്ങനെയാ സ്‌ക്രീനില്‍ അത് ചെയുക?- ദിലീപ് വിഷയത്തിൽ പ്രതികരിക്കാത്ത സൂപ്പർ താരങ്ങൾക്കെതിരെ രൂപേഷ് പീതാംബരൻ
By
ഹീറോയിസം ജീവിതത്തില്‍ ചെയാന്‍ അറിയാത്ത അണ്ണന്മാര്‍ എങ്ങനെയാ സ്‌ക്രീനില്‍ അത് ചെയുക?- ദിലീപ് വിഷയത്തിൽ പ്രതികരിക്കാത്ത സൂപ്പർ താരങ്ങൾക്കെതിരെ രൂപേഷ് പീതാംബരൻ
ദിലീപ് വിഷയത്തിൽ താരങ്ങൾ കൂടുതലും ദിലീപിന് അനുകൂലമായാണ് പ്രതികരിക്കുന്നതെങ്കിലും അമ്മയിൽ നിന്നും രാജി വച്ച നടിമാർക്ക് പിന്തുണ നൽകുന്ന താരങ്ങളും ഉണ്ട്. ഇപ്പോൾ പ്രതികരിക്കാതിരിക്കുന്ന മുൻനിര നായകന്മാർക്കെതിരെ സംവിധായകനും നടനുമായ രൂപേഷ് പീതാംബരൻ രംഗത്ത് .
ജീവിതത്തില്‍ ഹീറോയിസം ചെയ്യാനറിയാത്ത അണ്ണന്മാര്‍ സ്‌ക്രീനില്‍ എങ്ങനെയാണു അത് ചെയ്യുക എന്ന് രൂപേഷ് ചോദിക്കുന്നു. ഒറ്റയ്ക്ക് പൊരുതാന്‍ കഴിയാത്തവര്‍ക്ക് വേണ്ടി പൊരുതുകയാണ് സിനിമാ സംഘടനകള്‍ ചെയ്യേണ്ടതെന്നും തന്റെ വീട്ടിലുള്ള പെങ്ങന്മാരെയും ഭാര്യയെയും മകളെയും കുറിച്ചോര്‍ക്കുമ്പള്‍ ഒന്നും മിണ്ടാതെയിരിക്കാന്‍ കഴിയുന്നില്ലെന്നും രൂപേഷ് പറയുന്നു.
രൂപേഷിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്
താല്‍പര്യം വിട്ടുപോയത് കാരണം ഞാന്‍ ഫെയ്സ്ബുക്കില്‍ നിന്നും കുറച്ചു നാളുകളായി മാറി നില്‍ക്കുകയായിരുന്നു. ഇന്ന് ഞാന്‍ വീണ്ടും തിരിച്ചു വന്നു, കാരണം അത് അനിവാര്യമാണെന്ന് എനിക്ക് തോന്നുന്നു. ഹീറോയിസം ജീവിതത്തില്‍ ചെയാന്‍ അറിയാത്ത അണ്ണന്മാര്‍ എങ്ങനെയാ സ്‌ക്രീനില്‍ അത് ചെയുക?? സിനിമാ സംഘടനകള്‍ തനിയെ നിന്ന് പൊരുതാന്‍ കഴിയാത്തവരോടൊപ്പം അവര്‍ക്കായി പോരാടുകയാണ് ചെയ്യേണ്ടത്. P.S : ഇത് വൈറല്‍ ആവാന്‍ വേണ്ടിയുള്ള പോസ്റ്റ് അല്ലാ! എന്റെ വീട്ടിലും ഉണ്ട് പെങ്ങമ്മാരും, ഭാര്യ, മകള്‍ ഒക്കെ ( എന്റെ അമ്മ കുറച്ചു നാള്‍ മുന്‍പ് മരിച്ചു പോയി അതുകൊണ്ട് അമ്മയെ ഇവിടെ പരാമര്‍ശിക്കുന്നില്ല ) അവരെ പറ്റി ആലോചിക്കുമ്പോള്‍ മിണ്ടാതെയിരിക്കുവാന്‍ പറ്റുന്നില്ല.
roopesh peethambaran against silence of superstars on dileep issue