Malayalam
‘അമ്മക്ക്” ആൺമക്കളേ ഉള്ളൂ? പെൺമക്കളില്ലേ ?, വിമര്‍ശനവുമായി പികെ ശ്രീമതി
‘അമ്മക്ക്” ആൺമക്കളേ ഉള്ളൂ? പെൺമക്കളില്ലേ ?, വിമര്‍ശനവുമായി പികെ ശ്രീമതി
കഴിഞ്ഞ ദിവസമായിരുന്നു മലയാള താര സംഘടനയായ അമ്മയില്‍ ജനറല്‍ ബോഡി ആംഗങ്ങളുടെ തിരഞ്ഞെടുപ്പ്. ഇതിന് പിന്നാലെ വിമര്‍ശനവുമായി രംഗത്തെത്തിരിക്കുകയാണ് സിപിഐഎം നേതാവും മുന്‍ മന്ത്രിയുമായ പി കെ ശ്രീമതി. ഫേസ്ബുക്കിലൂടെയായിരുന്നു വിമര്‍ശനം.
‘അമ്മക്ക്” ആൺമക്കളേ ഉള്ളൂ? പെൺമക്കളില്ലേ ? അല്ലാ പരിഗണിക്കാത്തത് കൊണ്ടാണോ?’ എന്നാണ് ഫേസ്ബുക്ക് പോസ്റ്റ്.
ഇതിന് താഴെ നിരവധി പേരാണ് കമന്്റുകളുമായി എത്തിയിരുന്നത്. അമ്മയ്ക്ക് ആണ്‍മക്കളോടാണ് ഇഷ്ടമെന്നും പെണ്‍മക്കള്‍ക്കെന്നും ആണ്‍മക്കള്‍ കഴിഞ്ഞിട്ടേ സ്ഥാനമുള്ളൂയെന്ന നൂറ്റാണ്ടില്‍ നിന്ന് എത്തിയിട്ടില്ലെന്നും പലരും വിമര്‍ശനം ഉന്നയിക്കുന്നു.
അതേസമയം, അമ്മയില്‍ വനിത അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനിടെ രൂക്ഷമായ തര്‍ക്കം നടന്നിരുന്നു. അമ്മയുടെ ഭരണഘടന പ്രകാരം എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ നാല് സീറ്റ് സ്ത്രീകൾക്കുള്ളതാണ്. എന്നാൽ തിരഞ്ഞെടുത്തത് അനന്യയെ മാത്രമാണ് .മത്സരിച്ച സരയുവിനെയും അൻസിബയെയും ഒഴിവാക്കുകയായിരുന്നു. ഇതോടെയാണ് പ്രശ്നങ്ങള്ക്ക് തുടക്കമായത്.
പ്രശ്നം രൂക്ഷമായതോടെ അൻസിബയെയും സരയൂവിനെയും എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ ഉൾപ്പെടുത്തിക്കൊണ്ടായിരുന്നു പ്രശ്നം പരിഹരിച്ചത്. അവശേഷിക്കുന്ന ഒരു സീറ്റിലേക്കുള്ള വനിതയെ എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിക്കുന്നതായിരിക്കും എന്നും അറിയിച്ചു.
ഏകദേശം ഒരു മണിക്കൂറോളമാണ് തര്‍ക്കം നീണ്ട് നിന്നത്. മഞ്ജു പിള്ള, കുക്കു പരമേശ്വരൻ, ഷീലു എബ്രഹാം എന്നിവരെയാണ് ജനറൽ ബോഡി നിർദ്ദേശിച്ചിരിക്കുന്നത്.
‘അമ്മ’യുടെ ജനറൽ സെക്രട്ടറിയായി നടൻ സിദ്ദിഖ് തി രഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ജഗദീഷും ജയന്‍ ചേര്‍ത്തലയും തിരഞ്ഞെടുക്കപ്പെട്ടു. ബാബുരാജ് ജോയിന്റ് സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു.
നേരത്തെ അമ്മയുടെ അധ്യക്ഷ സ്ഥാനത്തേക്ക് നടൻ മോഹൻലാൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. തുടർച്ചയായ മൂന്നാം തവണയാണ് മോഹൻലാൽ അമ്മയുടെ പ്രസിഡൻ്റ് പദവിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. ട്രഷറർ സ്ഥാനത്തേയ്ക്ക് നേരത്തെ ഉണ്ണി മുകന്ദനും എതിരില്ലാതെയാണ് തിരഞ്ഞെടുക്കപ്പെട്ടത്.
