ഇന്ന് 68ാം ജന്മദിനം ആഘോഷമാക്കിയിരിക്കുകയാണ് കമല്‍ഹസന്‍. ഇപ്പോഴിതാ ഉലകനായകന് പിറന്നാള്‍ ആശംസകളുമായി എത്തിയിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍.
മുഖ്യമന്ത്രു ട്വിറ്ററില്‍ കുറിച്ച വാക്കുകള്‍ ഇങ്ങനെ;
‘പ്രിയ കമല്‍ ഹാസന് ജന്മദിനാശംസകള്‍. സമാനതകളില്ലാത്ത കലാകാരന്‍, നിങ്ങള്‍ ഞങ്ങളെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ജനാധിപത്യപരവും മതേതരവുമായ മൂല്യങ്ങളോടുള്ള നിങ്ങളുടെ അചഞ്ചലമായ വിധേയത്വം ഞങ്ങളെ പ്രചോദിപ്പിക്കുന്നു. ഇനിയും ഒരുപാട് വര്‍ഷങ്ങള്‍ സന്തോഷവും ആരോഗ്യവും നേരുന്നു.’
നിരവധി പേരാണ് അദ്ദേഹത്തിന് ആശംസകളുമായി എത്തിയിരിക്കുന്നത്. പിറന്നാളിനോടനുബന്ധിച്ച് ശങ്കറും കമല്‍ഹാസനും ഒന്നിക്കുന്ന ‘ഇന്ത്യന്‍ 2’വിന്റെ പുതിയ ഫസ്റ്റ്‌ലുക്ക് പുറത്തുവിട്ടിട്ടുണ്ട്. സേനാപതിയായുള്ള കമല്‍ഹാസന്റെ ലുക്കാണ് അണിയറ പ്രവര്‍ത്തകര്‍ റിലീസ് ചെയ്തത്. കാജല്‍ അഗര്‍വാള്‍ ആണ് ഇന്ത്യന്‍ 2വില്‍ നായിക. രാകുല്‍ പ്രീത്, സിദ്ധാര്‍ഥ് എന്നിവരാണ് മറ്റുതാരങ്ങള്‍.
തെന്നിന്ത്യയില്‍ തന്നെ ഹിറ്റായി മാറിയ 1996ല്‍ പുറത്തിറങ്ങിയ ‘ഇന്ത്യന്‍’. കമല്‍ ഹാസന്‍ ഇരട്ടവേഷത്തിലെത്തിയ സിനിമയിലെ നായിക മനീഷ കൊയ്രാള ആയിരുന്നു. ചിത്രത്തിനായി സംഗീത സംവിധാനം നിര്‍വ്വഹിച്ചത് എആര്‍ റഹ്മാനാണ്. എന്നാല്‍ രണ്ടാം ഭാഗത്തില്‍ സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദര്‍ ആണ്. ഉദയനിധി സ്റ്റാലിന്റെ പ്രൊഡക്ഷന്‍ കമ്പനിയായ റെഡ് ജയന്റ് മൂവീസും ലൈക്കാ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ‘ഇന്ത്യന്‍ 2’ നിര്‍മ്മിക്കുന്നത്.
അഭിനേതാവ്, സംവിധായകന്, എഴുത്തുകാരന് എന്നീ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച കലാകാരനാണ് സിദ്ധാര്‍ത്ഥ് ശിവ. 2009ല്‍ ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന...
സംവിധായകന് പ്രിയദര്ശന്, വിവേക് അഗ്നിഹോത്രി തുടങ്ങിയ ആറ് സംവിധായകര്‍ ഒന്നിക്കുന്ന മിനി വെബ് സീരീസ് ഒരുങ്ങുന്നതായി റിപ്പബ്ലിക്ക് ദിനത്തില്‍ പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ...
നിരവധി ആരാധകരുള്ള താരമാണ് വിജയ് ദേവരക്കൊണ്ട. നടന്റേതായി പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രമാണ് ‘ഖുഷി’. ശിവ നിര്‍വാണ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സാമന്തയാണ്...
നിരവധി ആരാധകരുള്ള ബോളിവുഡ് നടിയാണ് രാകുല്‍ പ്രീത് സിംങ്. ഇപ്പോഴിതാ സ്ത്രീ സുരക്ഷയെക്കുറിച്ചും അതിനായി സമൂഹത്തില്‍ വരുത്തേണ്ട മാറ്റത്തെക്കുറിച്ചും തുറന്നുപറഞ്ഞിരിക്കുകയാണ് താരം....