News
തെന്നിന്ത്യന്‍ സിനിമകളെ ബോളിവുഡ് കളിയാക്കിയിരുന്നു, ഇന്ന് തങ്ങളുടെ സിനിമകളെ ഉത്തരേന്ത്യ ആഘോഷിക്കുന്നു; തുറന്ന് പറഞ്ഞ് യാഷ്
തെന്നിന്ത്യന്‍ സിനിമകളെ ബോളിവുഡ് കളിയാക്കിയിരുന്നു, ഇന്ന് തങ്ങളുടെ സിനിമകളെ ഉത്തരേന്ത്യ ആഘോഷിക്കുന്നു; തുറന്ന് പറഞ്ഞ് യാഷ്
കെജിഎഫ് എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായി മാറിയ താരമാണ് യാഷ്. ഇപ്പോഴിതാ തെന്നിന്ത്യന്‍ ബോളിവുഡ് സിനിമ വിവാദങ്ങളില്‍ പ്രതികരിച്ചിരിക്കുകയാണ് നടന്‍. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തെന്നിന്ത്യന്‍ സിനിമകളെ ബോളിവുഡ് കളിയാക്കുകയായിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ തങ്ങളുടെ സിനിമകളെ ഉത്തരേന്ത്യ ആഘോഷിക്കുകയാണെന്നും യഷ് പറഞ്ഞു. തെന്നിന്ത്യന്‍ സിനിമകളുടെ ആക്ഷന്‍ രംഗങ്ങളെക്കുറിച്ചും ബോളിവുഡ് വിമര്‍ശിച്ചിരുന്നുവെന്ന് യഷ് അഭിപ്രായപ്പെട്ടു.
‘പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഡബ്ബ് ചെയ്ത സിനിമകള്‍ ഉത്തരേന്ത്യയില്‍ വലിയ ജനപ്രീതി നേടിയിരുന്നു. എന്നാല്‍ ആരംഭത്തില്‍ ഈ സിനിമകളെ വ്യത്യസ്ത അഭിപ്രായങ്ങളോടെയാണ് വടക്കേ ഇന്ത്യന്‍ പ്രേക്ഷകര്‍ കണ്ടിരുന്നത്. ആളുകള്‍ക്ക് തെന്നിന്ത്യന്‍ സിനിമകളെ കളിയാക്കിയിരുന്നു. എന്ത് ആക്ഷന്‍ ആണ് ഇതൊക്കെ, എല്ലാവരും പറക്കുന്നു, എന്നൊക്കെയായിരുന്നു അഭിപ്രായങ്ങള്‍.
അങ്ങനെയാണ് തുടങ്ങിയത്. എന്നാല്‍ അവരിപ്പോള്‍ തെന്നിന്ത്യന്‍ സിനിമകളില്‍ കുടുങ്ങി. തെന്നിന്ത്യന്‍ സിനിമകളെക്കുറിച്ച് മനസിലാക്കാന്‍ തുടങ്ങി. തുടക്കത്തില്‍ ഞങ്ങളുടെ സിനിമകള്‍ കുറഞ്ഞ വിലയ്ക്ക് വിറ്റു. നിലവാരമില്ലാത്ത ഡബ്ബിംഗ് ചെയ്യുകയും തമാശയായ പേരുകളാല്‍ അവതരിപ്പിക്കുകയും ചെയ്തിരുന്നു’, എന്നും യഷ് പ്രതികരിച്ചു.
സമീപ കാലത്തിറങ്ങിയ തെന്നിന്ത്യന്‍ സിനിമകളുടെ തുടര്‍ച്ചയായ വിജയവും ബോളിവുഡിന്റെ തുടര്‍ച്ചയായ പരാജയവും നാളുകളായി ചര്‍ച്ചയാണ്. പുഷ്പ, ആര്‍ആര്‍ആര്‍ കെജിഎഫ്, വിക്രം, കാന്താര തുടങ്ങിയ തെന്നിന്ത്യന്‍ സിനിമകള്‍ വന്‍ വിജയമായപ്പോള്‍ ബോളിവുഡില്‍ ഒന്നോ രണ്ടോ സിനിമകള്‍ക്ക് മാത്രമാണ് വിജയിക്കാനായത്. തെന്നിന്ത്യന്‍ സിനിമകളുടെ വളര്‍ച്ചയിലും വിജയത്തിലും നിരവധി ബോളിവുഡ് താരങ്ങളാണ് പ്രശംസിച്ച് എത്തുന്നത്.
