Malayalam Breaking News
മോഹൻലാലിനെ നായകനാക്കി പീറ്റർ ഹെയ്‌നിന്റെ ചിത്രം !! ലോകം ഇന്നേവരെ കാണാത്ത ആക്ഷൻ വിരുന്നിനായി ആരാധകർ….ആ സർപ്രൈസ് പുറത്ത് !!

പുലിമുരുകന്‍ എന്ന ബ്രഹ്മാണ്ഡ ചിത്രത്തില്‍ മോഹന്‍ലാലിന്റെ കിടിലന്‍ ആക്ഷന്‍ രംഗങ്ങള്‍ ചിട്ടപ്പെടുത്തിയതിലൂടെ മലയാളികള്‍ക്ക് സുപരിചിതമായ പേരാണ് പീറ്റര്‍ ഹെയ്ന്‍. തന്റെ സാഹസികമായ സംഘട്ടന രംഗങ്ങള്‍ അനായാസം അവതരിപ്പിച്ച് വിസമയിപ്പിച്ച മോഹലാലുമായി വല്ലാത്തൊരു ബന്ധമുണ്ട് ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ ഈ ആക്ഷന്‍ കോറിയോഗ്രാഫര്‍ക്ക്.
ഇപ്പോഴിതാ ആ ബന്ധം ഒന്നുകൂടി ഊട്ടിയുറപ്പിക്കുന്ന ഒരു വാര്‍ത്ത വന്നെത്തിയിരിക്കുകയാണ്. പീറ്റര്‍ ഹെയന്‍ മോഹന്‍ലാലിനെ നായകനാക്കി സിനിമ സംവിധാനം ചെയ്യാന്‍ ഒരുങ്ങുന്നു. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മോഹന്‍ലാലിനെ നായകനാക്കി ചലച്ചിത്രം സംവിധാനം ചെയ്യാന്‍ പോകുന്ന വിവരം പീറ്റര്‍ ഹെയ്ന്‍ വെളിപ്പെടുത്തിയിരുന്നു.
ഇപ്പോഴിതാ കഴിഞ്ഞ ദിവസം തന്റെ ഒഫീഷ്യല്‍ ഫേസ്ബുക് പേജില്‍ ഒരു ആരാധകനു നല്‍കിയ മറുപടിയിലും പീറ്റര്‍ ഹെയ്ന്‍ അത് സൂചിപ്പിക്കുന്നു. മോഹന്‍ലാലിനെ നായകനാക്കി ഒരു ചിത്രം സംവിധാനം ചെയ്യുമോ സര്‍ ?! എന്ന ആരാധകന്റെ ചോദ്യത്തിന്. അതൊരു സര്‍പ്രൈസ് ആയി ഇരിക്കട്ടെ എന്ന മറുപടിയാണ് പീറ്റര്‍ ഹെയ്ന്‍ നല്‍കിയത്. അടുത്ത മാസം റിലീസ് ചെയ്യുന്ന മോഹന്‍ലാലിന്റെ ബിഗ് ബജറ്റ് ചിത്രമായ ഒടിയനിലും ആക്ഷന്‍ ഒരുക്കിയത് പീറ്റര്‍ ആണ്. തന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച വര്‍ക്ക് ആണ് ഒടിയന്‍ എന്നാണ് പീറ്റര്‍ പറയുന്നത്.
Peter Hein to direct a Mohanlal movie