Social Media
പ്രിയപ്പെട്ട പേളി, നിനക്ക് നല്ല ഒരു ജീവിതമുണ്ടാകും; ഫോട്ടോ പങ്കുവച്ച് പേളി മാണി
പ്രിയപ്പെട്ട പേളി, നിനക്ക് നല്ല ഒരു ജീവിതമുണ്ടാകും; ഫോട്ടോ പങ്കുവച്ച് പേളി മാണി
മലയാളി പ്രേക്ഷകർക്ക് പ്രിയപ്പെട്ട ടിവി അവതാരകയും സിനിമാ നടിയായുമാണ് പേളി മാണി. പേളി മാണിയുടെ ഫോട്ടോകളൊക്കെ സാമൂഹ്യമാധ്യമങ്ങളിൽ തരംഗമാകാറുണ്ട്. ഇപ്പോഴിതാ പേളി മാണി ഷെയര്‍ ചെയ്ത ഒരു ഫോട്ടോയും അതിന് എഴുതിയ ക്യാപ്ഷനുമാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. ഇപ്പോഴത്തെ പേളി മാണിയുടെ ഫോട്ടോയും കുട്ടിക്കാലത്തെ ഫോട്ടോയുമാണ് താരം ഷെയര്‍ ചെയ്തിരിക്കുന്നത്.
ഫോട്ടോ ഷെയര്‍ ചെയ്ത് പേളി മാണി എഴുതിയ ക്യാപ്ഷൻ ഇങ്ങനെയാണ്…. പ്രിയപ്പെട്ട പേളി, നിനക്ക് നല്ല ഒരു ജീവിതമുണ്ടാകും. മനോഹരമായ കാര്യങ്ങള്‍ കാത്തിരിക്കുന്നു. പക്ഷേ വഴിയില്‍ ഒരുപാട് തടസങ്ങളുണ്ടാകും. പക്ഷേ വിശ്വസിക്കുക. വളരുമ്പോള്‍ അതിന് അനുസിച്ചുള്ള ബുദ്ധിമുട്ടുകളുണ്ടാകും. പക്ഷേ വളരുക. ചിലപ്പോള്‍ കാര്യങ്ങള്‍ വ്യക്തമായിരിക്കില്ല. എന്തായാലും മുന്നോട്ടുപോകുക. സ്വയം സ്നേഹിക്കുക. എപ്പോഴും സ്വന്തമായിരിക്കുക. ഒന്നിനും നിന്നെ മാറ്റാൻ പറ്റരുത്. അതിന് നിന്ന് കൊടുക്കരുത്. എപ്പോഴും വ്യത്യസ്തയാകുക. സന്തോഷമുണ്ടാക്കുക. സ്നേഹിക്കുക. ഞാൻ നിന്നെ സ്നേഹിക്കുന്നു. എപ്പോഴും നിന്നെ ഓര്‍ത്ത് ഞാൻ അഭിമാനിക്കും. എന്തൊക്കെയാകും വലിയ പേളി ചെറിയ പേളിയോട് പറഞ്ഞിട്ടുണ്ടാകുക എന്നുമാണ് പേളി മാണി എഴുതിയിരിക്കുന്നത്. ഫോട്ടോ തയ്യാറാക്കിയ ആള്‍ക്ക് പേളി മാണി മാണി നന്ദിയും പറയുന്നു.
