Social Media
അവളും ഞാനും ചേര്‍ന്നതാണ് എന്‍റെ ആത്മാവ്,’ഹാപ്പി വണ്‍ ഇയര്‍ മൈ ലവ്; ഒന്നാം വിവാഹ വാര്‍ഷികം ആഘോഷിച്ച് പേളിയും ശ്രീനിഷും
അവളും ഞാനും ചേര്‍ന്നതാണ് എന്‍റെ ആത്മാവ്,’ഹാപ്പി വണ്‍ ഇയര്‍ മൈ ലവ്; ഒന്നാം വിവാഹ വാര്‍ഷികം ആഘോഷിച്ച് പേളിയും ശ്രീനിഷും
മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയതാരങ്ങളാണ് പേളിയും ശ്രിനിഷും. മോഹന്‍ലാല്‍ അവതാരകനായ ബിഗ് ബോസിലൂടെ പ്രണയത്തിലായ ഇരുവരും വിവാഹിതരായത് ആരാധകര്‍ ഏറെ ആഘോഷിച്ചിരുന്നു. ഇപ്പോഴിതാ ഒന്നാം വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ് ഇരുവരും.
മലയാളം റിയാലിറ്റി ഷോ ആയ ബിഗ് ബോസിന്റെ സെറ്റില്‍ വച്ചാണ് പേളിയും ശ്രീനിഷും പ്രണയത്തിലാകുന്നത്. ബിഗ് ബോസ് സെറ്റില്‍ വച്ച് പരസ്പരം പ്രണയം തുറന്നു പറഞ്ഞ ഇവരുടെ വിവാഹം കേരളക്കര ഒന്നാകെ ഉറ്റുനോക്കിയ ഒന്നായിരുന്നു.റിയാലിറ്റി ഷോ സെറ്റിലും അതിനു അതിനു പുറത്തും ഏറെ ആഘോഷിക്കപ്പെട്ട പ്രണയമായിരുന്നു ഇരുവരുടെയും.
2019 ജനിവരിയില്‍ ഇവരുടെ വിവാഹ നിശ്ചയം കഴിഞ്ഞത്. 2019 മെയ് 5,8 തീയതികളിലായി ഹിന്ദുക്രിസ്ത്യന്‍ ആചാരപ്രകാരമായിരുന്നു വിവാഹ ചടങ്ങുകള്‍.ഇന്‍സ്റ്റഗ്രാമില്‍ ഇരുവരും കുറിച്ചത് ഇങ്ങനെയാണ്… ‘ഹാപ്പി വണ്‍ ഇയര്‍ മൈ ലവ്. നിങ്ങള്‍ ഭ്രാന്തമായി പ്രണയത്തിലായിരിക്കുമ്ബോള്‍ സമയം പറക്കുന്നു. വാഴ്ത്തപ്പെട്ടതായി തോന്നുന്നു ,മനോഹരമായ നിമിഷങ്ങളുമായി ഒരു ജീവിത സമയം നമുക്ക് മുന്നില്‍ കാത്തിരിക്കുന്നു. ഞങ്ങളെ സ്നേഹിച്ച എല്ലാവരോടും നന്ദി പറയാന്‍ ഈ നിമിഷം എടുക്കുന്നു .ഞങ്ങളുടെ കുടുംബത്തെപ്പോലെ നിങ്ങള്‍ ഞങ്ങളോടൊപ്പം നിന്നു .. എല്ലായ്പ്പോഴും. ഈ പ്രത്യേക ദിവസം നിങ്ങളുടെ എല്ലാ അനുഗ്രഹങ്ങളും ആവശ്യമാണെന്നുമായിരുന്നു’ പേളി പങ്കുവച്ചത്.
ശ്രീനിക്കൊപ്പമുള്ള മനോഹരനിമിഷങ്ങളുടെ വീഡിയോയും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്.’അവളും ഞാനും ചേര്‍ന്നതാണ് എന്‍റെ ആത്മാവ്. നമ്മുടെ ആത്മാക്കള്‍ എന്തുതന്നെയായാലും അവളും എന്റേതും ഒരുപോലെയാണ്. അപ്പോള്‍ ഞാന്‍ നിന്നെ സ്നേഹിക്കുന്നു ഞാന്‍ ഇപ്പോഴും നിന്നെ സ്നേഹിക്കുന്നു . എല്ലായ്പ്പോഴും ഉണ്ടായിരിക്കും.. ഈ ജീവിതകാലത്ത് എന്റെ സ്നേഹമെന്നായിരുന്നു’ ശ്രിനിഷ് കുറിച്ചത്. ഭര്‍ത്താവിനു മറുപടിയുമായി പേളിയും എത്തി.ശ്രിനിഷ് ഹാപ്പി ആനിവേഴ്‌സറി പറഞ്ഞ പേളി നിങ്ങളുടെ പൊണ്ടാട്ടി എങ്ങനെയുണ്ടെന്നും കമന്റ് ചെയ്തു. നെഞ്ചേ നെഞ്ചേ എന്ന മറുപടിയായിരുന്നു ശ്രിനിഷ് നല്‍കിയത്. ഉനക്കാകെ എന്നായിരുന്നു പേളിയുടെ മറുപടി. ഇവരുടെ പോസ്റ്റുകളെ ഇതിനകം തന്നെ ആരാധകരും ഏറ്റെടുത്ത് കഴിഞ്ഞിട്ടുണ്ട്.
perly mani
