Malayalam Breaking News
അമുദനെ നെഞ്ചിലേറ്റി ആരാധകർ ; ചിത്രത്തിന് 15 കോടിക്ക് മുകളിൽ കളക്ഷൻ !
അമുദനെ നെഞ്ചിലേറ്റി ആരാധകർ ; ചിത്രത്തിന് 15 കോടിക്ക് മുകളിൽ കളക്ഷൻ !
പ്രേക്ഷക പ്രശംസ ആവോളം ലഭിച്ച ചിത്രം പേരന്പ് പ്രദർശനം തുടരുമ്പോൾ കളക്ഷനും 15 കോടിക്ക് മുകളിലായി. മമ്മൂട്ടി പ്രധാന വേഷത്തിലെത്തിയ തമിഴ് ചിത്രമാണ് പേരന്പ്. ഓഫ്ബീറ്റ് സ്വഭാവമുള്ള ഒരു തമിഴ് ചിത്രം സമീപകാലത്ത് നേടിയ ഏറ്റവും വലിയ വിജയമാകുകയാണ് പേരന്‍പ്. ചിത്രം ആഗോള ബോക്‌സ്‌ഓഫിസില്‍ 15-20 കോടി കളക്ഷനില്‍ എത്തിക്കഴിഞ്ഞു.
കുറഞ്ഞ ബജറ്റില്‍ ഒരുക്കിയ ചിത്രം ആഗോള തലത്തിലെ പ്രശംസയ്‌ക്കൊപ്പം മികച്ച സാമ്പത്തിക നേട്ടവും ഉറപ്പിച്ചിരിക്കുകയാണ്. ചെന്നൈ ബോക്‌സ് ഓഫിസില്‍ മൂന്നാം വീക്കെന്‍ഡിലും മികച്ച പ്രകടനമാണ് റാം സംവിധാനം ചെയ്ത പേരന്‍പ് കാഴ്ച വെച്ചത്. കേരളത്തില്‍ 15ഓളം റിലീസ് കേന്ദ്രങ്ങളിലും മറ്റ് നിരവധി സെന്ററുകളിലും ചിത്രം പ്രദര്‍ശനം തുടരുന്നുണ്ട്.
കേരളത്തില്‍ നിന്ന് 7-8 കോടി രൂപയുടെ കളക്ഷനാണ് ഇതിനകം ചിത്രം നേടിയിട്ടുള്ളത്. യുഎഇ/ജിസിസി സെന്ററുകളില്‍ നിന്ന് 2 കോടിക്കു മുകളില്‍ കളക്ഷന്‍ ചിത്രം നേടിയിട്ടുണ്ട്. ചില ജിസിസി രാഷ്ട്രങ്ങളില്‍ രണ്ടാഴ്ച വൈകിയായിരുന്നു റിലീസ്. ജപ്പാന്‍ ഉള്‍പ്പടെയുള്ള രാഷ്ട്രങ്ങളിലും ചിത്രം റിലീസ് ചെയ്തിട്ടുണ്ട്. സാധന, അഞ്ജലി അമീര്‍, അഞ്ജലി എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തിയത്.
മലയാളികളും തമിഴ്നാട്ടുകാരും ഒരുപോലെ സ്വീകരിച്ച പടമാണ് പേരന്പ്.നിരൂപക ശ്രദ്ധ പിടിച്ചു പറ്റിയ ചിത്രം റിലീസിന് മുന്നേ അറിയപ്പെടാൻ തുടങ്ങിയിരുന്നു.
peranp collection
