Actor
അയോദ്ധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ദിനം; ഇന്ന് അയോദ്ധ്യയില്‍ പോവാന്‍ കഴിയാത്തതുകൊണ്ട് ലൊക്കേഷനില്‍ പ്രത്യേക പൂജ നടത്തി ഉണ്ണി മുകുന്ദന്‍
അയോദ്ധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ദിനം; ഇന്ന് അയോദ്ധ്യയില്‍ പോവാന്‍ കഴിയാത്തതുകൊണ്ട് ലൊക്കേഷനില്‍ പ്രത്യേക പൂജ നടത്തി ഉണ്ണി മുകുന്ദന്‍
മലയാളികള്‍ക്കേറെ പ്രിയങ്കരനാണ് ഉണ്ണി മുകുന്ദന്‍. അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. തന്റെ നിലപാടുകള്‍ വ്യക്തമാക്കാറുള്ള ഉണ്ണി മുകന്ദന്‍ സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ്. ഇപ്പോഴിതാ പുതിയ ചിത്രമായ ‘ഗെറ്റ് സെറ്റ് ബേബി’ എന്ന സിനിമയുടെ ലൊക്കേഷനില്‍ പ്രത്യേക പൂജ നടത്തിയിരിക്കുകയാണ് നടന്‍.
അയോദ്ധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ദിനമായ ഇന്ന് അയോദ്ധ്യയില്‍ പോവാന്‍ കഴിയാത്തതുകൊണ്ടാണ് പ്രത്യേക പൂജ നടത്തിയതെന്നാണ് ഉണ്ണി മുകുന്ദന്‍ പറഞ്ഞത്. ഉണ്ണി മുകുന്ദന്‍, നിഖില വിമല്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഗെറ്റ് സെറ്റ് ബേബി’
‘എന്നെ സംബന്ധിച്ചടത്തോളം ഇത് വളരെ പ്രധാനപ്പെട്ട ദിവസമാണ്. ഒരുപാട് നാളായി കാത്തിരിക്കുകയായിരുന്നു. ഇന്ന് രാം മന്ദിറിന്റെ ഉദ്ഘാടനമാണ്. ‘ഗെറ്റ് സെറ്റ് ബേബി’ എന്ന സിനിമയുടെ ഷൂട്ട് തുടരുന്നതിനാല്‍ അയോധ്യയിലേക്ക് നേരിട്ടുപോകാന്‍ സാധിച്ചില്ല. പോകണമെന്ന് വലിയ ആഗ്രഹമുണ്ടായിരുന്നു. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായ ശേഷം ഞങ്ങളെല്ലാവരും പോയിരിക്കും.
സെറ്റിലിന്ന് ഒരു പൂജ നടത്തി, ശ്രീരാമനെ വരവേറ്റു. ഭാരതത്തിലുള്ള എല്ലാവരും കാത്തിരിക്കുന്ന ദിവസമായിരുന്നു. ടിവിയിലൊക്കെ എല്ലാവരും ഇത് കാണുകയാണ്. നേരിട്ടുപോകാന്‍ ഭാഗ്യം കിട്ടിയവര്‍ക്ക് ദര്‍ശനം ലഭിച്ചുകാണുമെന്ന് വിശ്വസിക്കുന്നു. ഞങ്ങള്‍ക്കും ഉടന്‍ തന്നെ പോകാന്‍ ഭാഗ്യമുണ്ടാകട്ടെ.’ എന്നാണ് ഉണ്ണി മുകുന്ദന്‍ പറഞ്ഞത്. സ്‌കന്ദ സിനിമാസ്, കിങ്‌സ് മെന്‍ പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ സജീവ് സോമന്‍, സുനില്‍ ജെയിന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
