Actor
അവശതയ്ക്കിടയിലും സുരേഷ് ഗോപിയുടെ മകളെ അനുഗ്രഹിക്കാന്‍ ജഗതി എത്തി; വൈറലായി വീഡിയോ
അവശതയ്ക്കിടയിലും സുരേഷ് ഗോപിയുടെ മകളെ അനുഗ്രഹിക്കാന്‍ ജഗതി എത്തി; വൈറലായി വീഡിയോ
നടനും മുന്‍ എംപിയുമായ സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യയുടെ വിവാഹ റീസെപ്ഷനില്‍ പങ്കെടുക്കാന്‍ എത്തി ജഗതി ശ്രീകുമാര്‍. തിരുവനന്തപുരം മാവേലിക്കര സ്വദേശിയായ ശ്രേയസ് മോഹനും സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യയും തമ്മിലുള്ള വിവാഹം 2024 ജനുവരി 17 ന് ഗുരുവായൂരില്‍ വച്ചാണ് നടന്നത്.
മോഹന്‍ലാല്‍, മമ്മൂട്ടി, ദിലീപ്, ഖുശ്ബു ഉള്‍പ്പെടെ നിരവധി സിനിമ താരങ്ങളും പ്രധാന മന്ത്രി നരേന്ദ്ര മോദിയും വിവാഹത്തില്‍ പങ്കെടുത്തിരുന്നു. കനത്ത സുരക്ഷയില്‍ നടത്തിയ വിവാഹത്തില്‍ കുറച്ചു പേര്‍ക്ക് മാത്രമേ പങ്കെടുക്കാന്‍ അനുവാദം ഉണ്ടായിരുന്നുള്ളൂ. വിവാഹത്തെ തുടര്‍ന്ന് ജനുവരി 20 ന് വൈകുന്നേരം തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ വച്ച് നടന്ന വിവാഹ സല്‍ക്കാരത്തിന്റെ വീഡിയോ ആണ് ഇപ്പോള്‍ വൈറല്‍ ആയികൊണ്ടിരിക്കുന്നത്.
നിരവധി താരങ്ങള്‍ എത്തിയ വിഡിയോയില്‍ ഏറെ ശ്രദ്ധ നേടിയിരിക്കുന്നത് മലയാളത്തിന്റെ ഹാസ്യ ചക്രവര്‍ത്തി ജഗതി ശ്രീകുമാറിന്റെ വരവാണ്. വെള്ള വസ്ത്രം അണിഞ്ഞു മക്കളോടും കുടുംബത്തോടുമൊപ്പം വിവാഹ ഫോട്ടോക്ക് പോസ്സ് ചെയുന്ന ജഗതി ശ്രീകുമാറിന്റെ വീഡിയോ ആണ് പുറത്തു വന്നിരിക്കുന്നത്. ഫോട്ടോയ്ക്ക് പോസ്സ് ചെയ്തു ആരാധകര്‍ക്ക് നേരെ കൈ വീശി കാണിച്ച താരം വേദിയില്‍ നിന്നും മടങ്ങി.
ഏറെ നാളുകള്‍ക്കു ശേഷമാണു ജഗതി ശ്രീകുമാര്‍ മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ എത്തുന്നത്. സിബിഐ എന്ന സിനിമയുടെ ഭാഗമായതൊഴിച്ചാല്‍ ആ,ക്,സി,ഡ,ന്റ് ശേഷം അദ്ദേഹം വേറൊരു ചിത്രത്തിലും അഭിനയിച്ചിട്ടില്ല. ആ,ക്‌സി,ഡ,ന്റിന് ശേഷം വീല്‍ ചെയറില്‍ ആയ താരം പൂര്‍ണമായും തിരിച്ചു വന്നിട്ടില്ല എന്നത് മലയാള സിനിമയുടെ എക്കാലത്തെയും തീരാ നഷ്ടമാണ്.