Malayalam Breaking News
ഒടുവില്‍ പേളി പെട്ടു! അര്‍ദ്ധരാത്രിയില്‍ ശ്രീനിഷിന്റെ ചോദ്യത്തിന് പേളി പറഞ്ഞത്…
ഒടുവില്‍ പേളി പെട്ടു! അര്‍ദ്ധരാത്രിയില്‍ ശ്രീനിഷിന്റെ ചോദ്യത്തിന് പേളി പറഞ്ഞത്…
ഒടുവില്‍ പേളി പെട്ടു! അര്‍ദ്ധരാത്രിയില്‍ ശ്രീനിഷിന്റെ ചോദ്യത്തിന് പേളി പറഞ്ഞത്…
പേളി മാണിയും ശ്രീനിഷും തമ്മിലുള്ള പ്രണയം ബിഗ് ബോസ് ഹൗസിനകത്തും പുറത്തും ചര്‍ച്ചയാണ്. ഓരോ ദിവസം കഴിയുന്തോറും നാടകീയ സംഭവങ്ങളാണ് ബിഗ് ബോസില്‍ അരങ്ങേറുന്നത്. ബിഗ് ബോസില്‍ ആദ്യം ആരോടും അധികം മിണ്ടാതിരുന്ന പേളി പിന്നീട് ശ്രീനിഷുമായുള്ള അടുപ്പത്തിന് ശേഷം ആളാകെ മാറിയിരുന്നു. ശ്രീനിഷിന്റെ സൗഹൃദം പേളിയില്‍ വലിയ മാറ്റമാണ് ഉണ്ടാക്കിയത്. അതുവരെ കളിയില്‍ നിന്നും ഒഴിഞ്ഞ് മാറി നടന്നിരുന്ന പേളി ശ്രീനിഷുമായുള്ള സൗഹൃദം ദൃഡമായതോടെ തന്റേതായ അഭിപ്രായങ്ങള്‍ വെട്ടത്തുറന്ന് പറയാനും തുടങ്ങി. ഇരുവരുടെയും രാത്രി സംഭാഷങ്ങളും മറ്റ് മത്സരാര്‍ത്ഥികള്‍ പലപ്പോഴും ചര്‍ച്ചയാക്കാറുണ്ട്.
പേളി ശ്രീനിഷിനെ കരുവാക്കി ബിഗ് ബോസില്‍ കളിയ്ക്കുകയാണെന്നും വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട. എന്നാല്‍ പ്രണയം കളിയുടെ ഭാഗമാണെന്നാണ് മത്സരാര്‍ത്ഥികളുടെ വാദം. ഇതേതുടര്‍ന്ന് നിരവധി പ്രശ്‌നങ്ങള്‍ ബിഗ് ബോസ് ഹൗസില്‍ ഉടലെടുത്തിരുന്നു. പേളിയുടെ ഏറെ സ്‌നേഹിക്കുന്ന അരിസ്റ്റോ സുരേഷ് പേളിയുടെ ശ്രീനിഷുമായുള്ള ബന്ധത്തെ ശക്തമായി എതിര്‍ത്തും. ശ്രീനിഷ് പേളിയെ പറ്റിക്കുമെന്നും ശ്രീനിഷിനെ വിശ്വസിക്കാന്‍ പാടില്ലെന്നും സുരേഷ് ആദ്യം മുതല്‍ക്കെ പേളിയോട് പറഞ്ഞിട്ടുണ്ടെങ്കിലും ഇക്കാര്യം പേളി ചെവിക്കൊള്ളാറില്ല. ശ്രീനിയെ എനിക്ക് അറിയാമെന്നും ഇഷ്ടമാണെന്നും അവനെ കുറിച്ച് മോശമായി പറയരുതെന്നും പേളി സുരേഷിനെ വിലക്കിയിരുന്നു.
38ാം ദിവസം പുലര്‍ച്ചെയായിരുന്നു ശ്രീനിഷ് ആ ചോദ്യം പേളിയോട് ചോദിച്ചത്. . പേളിയ്ക്ക് എപ്പോള്‍ മുതലാണ് തന്നെ ഇഷ്ടമായതെന്നായിരുന്നു എന്നായിരുന്നു ശ്രീനിയുടെ ചോദ്യം. എന്നാല്‍ പേളിയ്ക്ക് കൃത്യമായ ഉത്തരം കൊടുക്കാന്‍ കഴിഞ്ഞില്ല. ഇത്രയും വലിയ ചോദ്യം തുടക്കത്തില്‍ ചോദിക്കരുതെന്ന് പേളി ഉത്തരം നല്‍കി ഒഴിഞ്ഞു മാറുകയായിരുന്നു. എന്നാല്‍ പേളിയെ അങ്ങനെ വിടാന്‍ ശ്രീനി തയ്യാറായില്ല. തന്റെ എന്ത് സ്വഭാവമാണ് പേളിയ്ക്ക് ഇഷ്ടമായതെന്ന് ശ്രീനി വീണ്ടും ചോദിച്ചു. എന്നാല്‍ തനിയ്ക്ക് മുഴുവനായി ഇഷ്ടമാണെന്നാണ് പേളി പറഞ്ഞത്.
Pearley Sreenish affair
