Malayalam
പേര്‍ളി മാണി ഇനി അഭിഷേക് ബച്ചന്റെ ചിത്രത്തില്‍ പ്രധാന വേഷവുമായി!
പേര്‍ളി മാണി ഇനി അഭിഷേക് ബച്ചന്റെ ചിത്രത്തില്‍ പ്രധാന വേഷവുമായി!
By
മലയാളത്തിൽ ഏറെ ആരാധകരുള്ള നടിയും അവതാരകയുമാണ് പേർളി മാണി. അവതരണത്തിൽ ഏറെ പ്രേക്ഷക ഹൃദയത്തിൽ ഇടം നേടിയ പേർളി ബിഗ്ബോസ് എന്ന പ്രോഗ്രാമിലൂടെ മത്സരാർത്ഥിയായ ശ്രീനിഷ് അരവിന്ദുമായി പ്രാണയത്തിലാവുകയും ഇരുവരും വിവാഹം ചെയ്യുകയും ചെയിതു. ഇരുവരും ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രേക്ഷകർ ഏറെ ഇഷ്ട്ടപെടുന്ന ജോഡികൾ കൂടെയാണ് .വിവാഹത്തിന് ശേഷം പേർളി ബോളിവുഡിൽ അഭിനയിക്കാൻ ഒരുങ്ങുകയാണ് .
അഭിഷേക് ബച്ചന്റെ ഏറ്റവും പുതിയ ചിത്രത്തില്‍ അഭിനയിക്കാന്‍ ഒരുങ്ങി മലയാളത്തിന്റെ പ്രിയ അവതാരികയും നടിയുമായ പേര്‍ളി മാണി. ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ ബര്‍ഫി. ലൈഫ് ഇന്‍ എ മെട്രോ, എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത അനുരാഗ് ബസുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
‘ലൈഫ് ഇന്‍ എ മെട്രോ’ എന്ന ബസു ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ഈ ചിത്രമെന്നും അഭ്യൂഹങ്ങളുണ്ട്. ചിത്രം 2020ല്‍ പുറത്തിറക്കാനാണ് അണിയറപ്രവര്‍ത്തകര്‍ പദ്ധതിയിടുന്നത്. അഭിഷേകിനൊപ്പം രാജ്കുമാര് റാവു, പങ്കജ് ത്രിപാഠി എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ഇക്കാര്യത്തെ കുറിച്ചുള്ള വാര്‍ത്ത പേര്‍ളി മാണി ഷെയര്‍ ചെയ്തിട്ടുണ്ട്. ‘എന്റെ അടുത്ത ബോളിവുഡ് ചിത്രത്തെ കുറിച്ചുള്ള വാര്‍ത്ത’ എന്ന് കുറിച്ചുകൊണ്ടാണ് പേര്‍ളി വാര്‍ത്ത ആരാധകരുമായി പങ്കുവച്ചത്.
pearle maaney new bollywood movie
