Connect with us

എനിക്ക് ബിഗ് ബോസിൽ പോയതോടെ ക്ലോസ്‌ട്രോഫോബിയ വന്നു; പേളി മാണി

Social Media

എനിക്ക് ബിഗ് ബോസിൽ പോയതോടെ ക്ലോസ്‌ട്രോഫോബിയ വന്നു; പേളി മാണി

എനിക്ക് ബിഗ് ബോസിൽ പോയതോടെ ക്ലോസ്‌ട്രോഫോബിയ വന്നു; പേളി മാണി

മിനിസ്‌ക്രീൻ പ്രേക്ഷകർക്കും ബിഗ്സ്‌ക്രീൻ പ്രേക്ഷകർക്കും ഏറെ സുപരിചിതയായ നടിയാണ് പേളി മാണി. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ വിശേഷങ്ങളും ചിത്രങ്ങളും എല്ലാം തന്നെ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ‌

ബിഗ് ബോസിൽ പോയതോടെ തനിക്ക് ക്ലോസ്‌ട്രോഫോബിയ വന്നെന്ന് വെളിപ്പെടുത്തി നടിയും അവതാരകയുമായ പേളി മാണി. അങ്ങനെയൊരു പേടിയും ഇല്ലാത്ത ഒരാൾ ആയിരുന്നു താൻ. ബിഗ് ബോസിലെ കോർണർ ഏരിയകളിൽ താൻ ഒളിച്ചിരുന്നു. ബാത്ത്‌റൂമിൽ അധിക നേരം പോയി ഇരിക്കാൻ കഴിയില്ല. ഹൗസിൽ അത്രയും ദിവസം എങ്ങനെ താമസിച്ചുവെന്ന് തനിക്ക് അറിയില്ല എന്നാണ് പേളി പറയുന്നത്.

അജു വർഗീസും നീരജ് മാധവുമായും ബിഗ് ബോസ് ഷോ അനുഭവം സംസാരിക്കവെയാണ് പേളി ഇക്കാര്യങ്ങൾ തുറന്നു പറഞ്ഞത്. ക്ലോസ്‌ട്രോഫോബിയ ഇല്ലാത്ത ആളായിരുന്നു ഞാൻ. പക്ഷെ ബിഗ് ബോസിൽ പോയതോടെ അത് വന്നു. പുറത്തിറങ്ങാൻ പറ്റില്ലെന്ന് മനസിലാക്കിയപ്പോഴാണ് ഈ ഫോബിയ വന്നത്. ഹൗസിൽ ആയിരുന്നപ്പോൾ ചില സമയങ്ങളിൽ പുറത്ത് പോകണമെന്ന് തോന്നുമായിരുന്നു.

നമ്മളെ ചുറ്റി എപ്പോഴും ക്യാമറയുണ്ട്. എവിടെയും പോയി ഒളിച്ചിരിക്കാനും പറ്റില്ല. ബാത്ത്‌റൂമിൽ പോയാൽ മാത്രമാണ് ഏകാന്തമായി ഇതിൽ നിന്നെല്ലാം വിട്ട് ഇരിക്കാൻ പറ്റു. അതുകൊണ്ട് തന്നെ എവിടെ എങ്കിലും പോകണമെന്നുള്ള തോന്നലൊക്കെ വന്നു. ഹൗസിലെ കോർണർ ഏരിയകളിലാണ് ഞാൻ ഹൈഡ് ചെയ്ത് ഇരുന്നിരുന്നത്. അത്തരം സമയങ്ങളിൽ ഞാൻ ഞാനായി ഇരുന്നു.

ബാത്ത് റൂമിൽ അധികനേരം പോയി ഇരിക്കാൻ കഴിയില്ല. കുറേനേരം ബാത്ത് റൂമിൽ ചിലവിട്ടുവെന്ന് പറഞ്ഞ് വേറെ പ്രശ്‌നം വരും. അവസാനം ആയപ്പോഴേക്കും അത് എന്നെ ഒരുപാട് ട്രിഗർ ചെയ്തു. നൂറ് ദിവസം ഞാൻ ഹൗസിൽ നിന്നു. പക്ഷെ എങ്ങനെ നിന്നുവെന്ന് എനിക്ക് അറിയില്ല. ഇനി ഒരിക്കൽ കൂടി അതുപോലെ പോയി നിൽക്കാൻ എനിക്ക് പറ്റില്ല.

ഹൗസിൽ പോയതുകൊണ്ട് വന്ന ഡിഫറൻസ് രണ്ട് ട്രോഫി വീട്ടിൽ ഇരിക്കുന്നുണ്ടെന്നതാണ്. ക്ഷമയൊന്നും വന്നില്ല. പക്ഷെ ഇനി എനിക്ക് എന്തും തരണം ചെയ്യാൻ പറ്റുമെന്ന് മനസിലായി. അത് കഴിഞ്ഞ് വന്നാൽ ഇനി ഒന്നും ഒന്നും നമുക്ക് ഒരു പ്രശ്‌നമേയല്ലെന്ന് തോന്നും. കുക്കിങ്ങ് അറിയാവുന്നതുകൊണ്ട് ഹൗസിൽ ജീവിക്കാൻ പറ്റുമെന്ന് അവിടേരക്ക് പോയപ്പോൾ എനിക്ക് അറിയാമായിരുന്നു എന്നാണ് പേളി മാണി പറയുന്നത്.

ബി​ഗ്ബോസിൽ നിന്നും പുറത്തെത്തിയ ശേഷമാണ് പേളിയും ശ്രീനിഷും വിവാഹികരാകുന്നത്. 2019 മെയ് അഞ്ചിനാണ് പേളി മാണിയും ശ്രീനിഷും വിവാഹിതരായത്. ആദ്യം ക്രിസ്ത്യൻ ആചാരപ്രകാരവും പിന്നീട് ഹിന്ദു ആചാരപ്രകാരവും വിവാഹം നടന്നു. 2021 മാർച്ച് മാസത്തിലാണ് നില ജനിക്കുന്നത്. വിവാഹ വാർഷികദിനവും മകളുടെ പിറന്നാളുമെല്ലാം ഇരുവരും ആഘോഷമാക്കി മാറ്റാറുണ്ട്.

ഇരുവരുടെയും പ്രണയവും വിവാഹവും എല്ലാം തന്നെ ആരാധകർ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്. സോഷ്യൽ മീഡിയയിൽ സജീവമായ താരങ്ങൾ രണ്ടാളും തങ്ങളുടെ വിശേഷങ്ങളും ചിത്രങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് അത് വാർത്തയാകുന്നതും. എന്നാൽ ബിഗ്‌ബോസിൽ വെച്ച് പ്രണയത്തിലായ ഇരുവരും മത്സരത്തിലെ നിലനിൽപ്പിന് വേണ്ടി അഭിനയിക്കുകയാണ് എന്നും വിമർശനങ്ങൾ ഉയർന്നിരുന്നു.

ക്യാമറയ്ക്ക് മുന്നിലെ രഹസ്യ സംസാരം വൈറലായി മാറിയതോടെയായിരുന്നു മോഹൻലാലും ഇതേക്കുറിച്ച് ചോദിച്ചത്. ഇനിയങ്ങോട്ടുള്ള ജീവിതത്തിൽ ഒന്നാവാൻ ആഗ്രഹിക്കുന്നുവെന്നായിരുന്നു ഇരുവരും പറഞ്ഞത്. ബിഗ് ബോസിൽ നിന്നും പുറത്തിറങ്ങിയതിന് പിന്നാലെയായാണ് പേളിയും ശ്രീനിയും വിവാഹിതരായത്. മകൾ നിലയെ ഗർഭിണിയായപ്പോൾ മുതൽ അവളെ പ്രസവിക്കുന്നതിന്റെയും അവളുടെ ഓരോ വളർച്ചയുടെയും വിശേഷങ്ങൾ അടക്കം പേളി മാണി യുട്യൂബ് ചാനലിലൂടെ പങ്കിടാറുണ്ട്.

More in Social Media

Trending

Recent

To Top