Malayalam
കട്‌ലറ്റുണ്ടാക്കാനായി മാറ്റി വെച്ചിരിക്കുന്ന ഇറച്ചി എടുത്ത് കഴിച്ച് നിലു, ഇതെന്താണെന്ന് ചോദിച്ചപ്പോള്‍ മീമിയെന്ന് നിലുവിന്റെ മറുപടി; രസകരമായ വിഡിയോയുമായി പേളി
കട്‌ലറ്റുണ്ടാക്കാനായി മാറ്റി വെച്ചിരിക്കുന്ന ഇറച്ചി എടുത്ത് കഴിച്ച് നിലു, ഇതെന്താണെന്ന് ചോദിച്ചപ്പോള്‍ മീമിയെന്ന് നിലുവിന്റെ മറുപടി; രസകരമായ വിഡിയോയുമായി പേളി
സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിൽക്കുന്ന താരദമ്പതികളാണ് പേളി മാണിയും ശ്രീനിഷും. ഇപ്പോൾ ജീവിതത്തിലേക്ക് നില ബേബി കൂടി വന്നതോടെ അവളും സോഷ്യൽ മീഡിയയിലെ ഒരു താരമായി മാറിയിട്ടുണ്ട്.
പേളിയുടെ കുടുംബജീവിതവും മകളെ വളർത്തുന്ന രീതിയുമെല്ലാം മാതൃകാപരമാണെന്നാണ് പലപ്പോഴും കമന്റുകൾ വരാറുള്ളത്. മകൾ നിലയ്ക്ക് എല്ലാത്തരം ഫ്രീഡവും നൽകി അവളെ അവളുടേതായ ലോകത്ത് കൂടെയാണ് വളർത്തുന്നതെന്നും തങ്ങൾ സിസിടിവി മാതാപിതാക്കളല്ലെന്നും പേളി മാണിയും ശ്രീനിഷും അടുത്തിടെ പറഞ്ഞിരുന്നു. സ്വന്തമായി ഒരു യൂട്യൂബ് ചാനലും ഇവർക്കുണ്ട്.
ഒരു കുക്കിങ് വീഡിയോയാണ് പേളി പുതുതായി പങ്കുവെച്ചിരിക്കുന്നത്. തങ്ങളുടെ വീട്ടിലെ ഏറ്റവും സ്പെഷ്യൽ റെസിപ്പിയായ ബീഫ് കട്ലെറ്റ് ഉണ്ടാക്കുന്നതെങ്ങനെയാണെന്നാണ് പേളി പുതിയ വീഡിയോയിൽ പങ്കുവെച്ചിരിക്കുന്നത്.
പേളിയും മകൾ നിലയും ട്വിന്നങായി വസ്ത്രം ധരിച്ചാണ് പുതിയ വീഡിയോയിൽ എത്തിയത്. നിലുവിന് ബര്‍ത്ത് ഡേയ്ക്ക് കിട്ടിയ ഡ്രസാണ് തങ്ങൾ ധരിച്ചിരിക്കുന്നതെന്നും പേളി വീഡിയോയിൽ പറയുന്നുണ്ട്. താരത്തിന്റെ സഹോദരി റേച്ചലിന്റെ മകൻ റെയ്ന്‍ ബേബിയും പുതിയ വീഡിയോയിലുണ്ട്.
കട്‌ലറ്റുണ്ടാക്കാനായി മാറ്റി വെച്ചിരിക്കുന്ന ഇറച്ചി എടുത്ത് കഴിക്കുകയായിരുന്നു നിലു. ഇതെന്താണെന്ന് ചോദിച്ചപ്പോള്‍ മീമി എന്നായിരുന്നു നിലു പറഞ്ഞത്. മീമി പോയെന്നായിരുന്നു പേളി നിലുവിനോട് പറഞ്ഞത്. പാവം എന്റെ നിലൂന്റെ മീമി പോയെന്ന് പറഞ്ഞ് കരയുന്നത് പേളി കാണിച്ചപ്പോഴേക്കും നിലുവും കൂടെ ചേരുകയായിരുന്നു. മോളേ എന്ന് പറഞ്ഞ് പേളി നിലുവിനെ ചേര്‍ത്തുപിടിച്ചപ്പോള്‍ നിലുവും കരയുകയായിരുന്നു. അമ്മയും നിലുവും പൊട്ട് വെച്ചിട്ടുണ്ടെന്നും നിലു പറയുന്നതും വീഡിയോയില്‍ കാണാം. നിലൂന്റെയും പേളിയുടേയും കരച്ചിലിന് ഓസ്‌കാര്‍ കിട്ടുമെന്നായിരുന്നു പേളി പറഞ്ഞത്. എനിക്ക് കോള്‍ഡുണ്ട്. ശബ്ദം മാറിയത് അതുകൊണ്ടാണ്. ഇപ്പോള്‍ മാറ്റമുണ്ടെന്നുമായിരുന്നു പേളി കമന്റിന് മറുപടിയായി പറഞ്ഞത്.
കട്‌ലറ്റുണ്ടാക്കാനായി മാറ്റി വെച്ചിരിക്കുന്ന ഇറച്ചി എടുത്ത് കഴിക്കുകയായിരുന്നു നിലു. ഇതെന്താണെന്ന് ചോദിച്ചപ്പോള്‍ മീമി എന്നായിരുന്നു നിലു പറഞ്ഞത്. മീമി പോയെന്നായിരുന്നു പേളി നിലുവിനോട് പറഞ്ഞത്. പാവം എന്റെ നിലൂന്റെ മീമി പോയെന്ന് പറഞ്ഞ് കരയുന്നത് പേളി കാണിച്ചപ്പോഴേക്കും നിലുവും കൂടെ ചേരുകയായിരുന്നു. മോളേ എന്ന് പറഞ്ഞ് പേളി നിലുവിനെ ചേര്‍ത്തുപിടിച്ചപ്പോള്‍ നിലുവും കരയുകയായിരുന്നു. അമ്മയും നിലുവും പൊട്ട് വെച്ചിട്ടുണ്ടെന്നും നിലു പറയുന്നതും വീഡിയോയില്‍ കാണാം.
നിലൂന്റെയും പേളിയുടേയും കരച്ചിലിന് ഓസ്‌കാര്‍ കിട്ടുമെന്നായിരുന്നു പേളി പറഞ്ഞത്. എനിക്ക് കോള്‍ഡുണ്ട്. ശബ്ദം മാറിയത് അതുകൊണ്ടാണ്. ഇപ്പോള്‍ മാറ്റമുണ്ടെന്നുമായിരുന്നു പേളി കമന്റിന് മറുപടിയായി പറഞ്ഞത്.
