Movies
പയ്യയും അഞ്ചാനും റീ റിലീസിന്!; തീയതി പുറത്ത്
പയ്യയും അഞ്ചാനും റീ റിലീസിന്!; തീയതി പുറത്ത്
തമിഴ്‌നാട്ടില്‍ ഇപ്പോള്‍ റീ റിലീസ് ആണ് എങ്ങും തരംഗമാകുന്നത്. രജനികാന്ത്, കമല്‍ഹാസന്‍, വിജയ്, സൂര്യ തുടങ്ങിയ താരങ്ങളുടെ വമ്പന്‍ വിജയ ചിത്രങ്ങള്‍ ഇപ്പോള്‍ റീ റിലീസ് ചെയ്യുകയാണ്. ആ കൂട്ടത്തിലേയ്ക്ക് കാര്‍ത്തിയുടെ സൂപ്പര്‍ഹിറ്റ് ചിത്രവും റീ റിലീസിന് ഒരുങ്ങുന്നു.
ലിങ്കുസാമി സംവിധാനം ചെയ്ത പയ്യ ഈ മാസം 11ന് റീ റിലീസ് ചെയ്യും. 2010 ഏപ്രില്‍ രണ്ടിന് റിലീസ് ചെയ്ത സിനിമ ഇന്നലെ 14 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു. കാര്‍ത്തിയുടെ കരിയറിലെ ആദ്യ സൂപ്പര്‍ഹിറ്റായിരുന്നു പയ്യ.
ലിങ്കുസാമി തന്നെ രചനയും നിര്‍മ്മാണവും നിര്‍വഹിച്ച സിനിമയില്‍ തമന്നയായിരുന്നു നായികാ കഥാപാത്രത്തെ അവതരിപ്പിച്ചത്. മിലിന്ദ് സോമന്‍, ജഗന്‍, സോണിയ ദീപ്തി തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തി. സിനിമ പോലെ തന്നെ പയ്യയിലെ യുവന്‍ ശങ്കര്‍ രാജ ഒരുക്കിയ ഗാനങ്ങള്‍ എല്ലാം ഹിറ്റുകളായിരുന്നു.
ലിങ്കുസാമിയുടെ അഞ്ചാന്‍ എന്ന സിനിമയും റീ റിലീസിന് ഒരുങ്ങുന്നുണ്ട്. അഞ്ചാന്‍ റീ റിലീസിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് ഇ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇത് തമിഴകത്തെ വമ്പന്‍ റീ റിലീസുകളില്‍ ഒന്നായിരിക്കും എന്നാണ് സൂചന. മുംബൈ പശ്ചാത്തലത്തിലുള്ള ഗ്യാങ്സ്റ്റര്‍ ആക്ഷന്‍ ഡ്രാമയായിരുന്നു അഞ്ചാന്‍.
സുര്യയ്‌ക്കൊപ്പം വിദ്യുത് ജംവാലും സാമന്തയും പ്രധാന കഥാപാത്രങ്ങളായ സിനിമയ്ക്ക് തിയേറ്ററില്‍ വലിയ വിജയം നേടാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ സുര്യയുടെ രാജു ഭായ് എന്ന കഥാപാത്രത്തിന്റെ ഗെറ്റപ്പിന് ആരാധകര്‍ക്കിടയില്‍ വലിയ സ്വീകാര്യത ലഭിച്ചിരുന്നു.