Connect with us

മകന് വേണ്ടി തിരുപ്പതിയിൽ പോയി മൊട്ടയടിച്ചു, മകന്റെ പേരിൽ 17 ലക്ഷം രൂപയുടെ അന്നദാനവഴിപാടും നടത്തി പവൻ കല്യാണിന്റെ ഭാര്യ

News

മകന് വേണ്ടി തിരുപ്പതിയിൽ പോയി മൊട്ടയടിച്ചു, മകന്റെ പേരിൽ 17 ലക്ഷം രൂപയുടെ അന്നദാനവഴിപാടും നടത്തി പവൻ കല്യാണിന്റെ ഭാര്യ

മകന് വേണ്ടി തിരുപ്പതിയിൽ പോയി മൊട്ടയടിച്ചു, മകന്റെ പേരിൽ 17 ലക്ഷം രൂപയുടെ അന്നദാനവഴിപാടും നടത്തി പവൻ കല്യാണിന്റെ ഭാര്യ

കഴിഞ്ഞ ദിവസമായിരുന്നു നടനും ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയുമായ പവൻ കല്യാണിന്റെ മകന് സിംങ്കപ്പൂരിൽ സ്‌കൂളിലുണ്ടായ തീപ്പിടിത്തത്തിൽ പരിക്കേറ്റത്. ഇപ്പോഴിതാ പവൻ കല്യാണിന്റെ ഭാര്യ അന്ന ലെസ്‌നേവ തിരുപ്പതി ക്ഷേത്രം സന്ദർശിച്ച് തലമുണ്ഡനം ചെയ്തിരിക്കുകയാണ്.

മകന്റെ ആയൂരാരോ​ഗ്യ സൗഖ്യത്തിനും വേണ്ടിയാണ് അന്ന തലമുണ്ഡനം ചെയ്തത്. ഞായറാഴ്ചയാണ് അന്ന ക്ഷേത്ര ദർശനം നടത്തിയത്. റഷ്യൻ ഓർത്തഡോക്‌സ് ക്രിസ്ത്യൻ വിശ്വാസിയായ അന്ന പ്രത്യേക സത്യാവങ്മൂലത്തിൽ ഒപ്പുവെച്ച ശേഷമാണ് ക്ഷേത്രത്തിൽ പ്രവേശിച്ചത്. ക്ഷേത്രത്തിലെ ചടങ്ങുകളിലും അന്ന പങ്കാളിയായി.

തിങ്കളാഴ്ച മകന്റെ പേരിൽ അന്ന 17 ലക്ഷം രൂപയ്ക്ക് അന്നദാനവഴിപാട് നടത്തിയതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. സ്‌കൂളിലെ സമ്മർക്യാമ്പിനിടെയാണ് തീപിടിത്തം നടന്നത്. എട്ടുവയസ്സുകാരനായ മാർക് ശങ്കറിന് കൈയ്ക്കും കാലിനും പൊള്ളലേറ്റിരുന്നു. പുകശ്വസിച്ചതിനെത്തുടർന്ന് ശ്വാസകോശത്തിലും പ്രശ്‌നങ്ങളുണ്ടായിരുന്നു. മകൻ ബ്രോങ്കോസ്‌കോപിക്ക് വിധേയനായതായി പവൻ കല്യാൺ അറിയിച്ചിരുന്നു.

പ്രദേശത്തെ ഒരു ആശുപത്രിയിൽ ചികിത്സയിലാണ് കുട്ടി ഇപ്പോൾ. അപകടവിവരമറിഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദി പവൻ കല്യാണുമായി ഫോണിൽ സംസാരിച്ചു. മാർക്ക് എത്രയും പെട്ടന്ന് സുഖം പ്രാപിക്കട്ടെയെന്ന് പ്രധാനമന്ത്രി പറഞ്ഞതായും ആവശ്യമായ സഹായങ്ങൾ ഉറപ്പാക്കിയതായും നേതാവ് നഡേന്ദ്ല മനോഹർ അറിയിച്ചു.

More in News

Trending

Recent

To Top