Malayalam Breaking News
എല്ലൊക്കെ പൊന്തി കഴുത്തിലെ കുഴിയിലൊക്കെ ഒരു അമ്പത് ഗ്രാം വെളിച്ചെണ്ണ ഒഴിച്ച് വെക്കാമായിരുന്നു- മമ്മൂട്ടിയെ പറ്റി പൗളി വിൽസൺ
എല്ലൊക്കെ പൊന്തി കഴുത്തിലെ കുഴിയിലൊക്കെ ഒരു അമ്പത് ഗ്രാം വെളിച്ചെണ്ണ ഒഴിച്ച് വെക്കാമായിരുന്നു- മമ്മൂട്ടിയെ പറ്റി പൗളി വിൽസൺ
By
എല്ലൊക്കെ പൊന്തി കഴുത്തിലെ കുഴിയിലൊക്കെ ഒരു അമ്പത് ഗ്രാം വെളിച്ചെണ്ണ ഒഴിച്ച് വെക്കാമായിരുന്നു- മമ്മൂട്ടിയെ പറ്റി പൗളി വിൽസൺ
അണ്ണൻ തമ്പി എന്ന സിനിമയിലൂടെയാണ് പൗളി വിൽസൺ മലയാളികളുടെ മനസിലേക്ക് കയറിയത്. ഒറ്റ സീനാണെങ്കിലും തന്റേതായ കയ്യൊപ്പ് പതിപ്പിച്ച് മാത്രമേ പൗളി കഥാപാത്രങ്ങളെ അവതരിപ്പിക്കു. ചെറിയ വേഷങ്ങളിൽ തുടങ്ങി ഒടുവിൽ മികച്ച സ്വഭാവ നടിയുടെ അവർഡ് വരെ നേടി നിൽക്കുകയാണ് പൗളി വിൽസൺ. നാടകരംഗത്ത് നിന്നും കടന്നു വന്ന പൗളി തന്റെ നാടക – സിനിമ അനുഭവങ്ങൾ പങ്കു വെയ്ക്കുകയാണ്.മമ്മൂട്ടിയെ കുറിച്ചാണ് പൗളിക്ക് പറയാനുള്ളത് .
“മമ്മൂക്ക അന്ന് വളരെ നീണ്ട് മെലിഞ്ഞ ഒരു ചെക്കന്‍ ആയിരുന്നു. ലോ കോളേജില്‍ പഠിക്കുകയായിരുന്നു. വളരെ സ്ലിം ആയിരുന്നു, കഴുത്തിലെ കുഴിയിലൊക്കെ ഒരു അമ്പത് ഗ്രാം വെളിച്ചെണ്ണ ഒഴിച്ച് വെക്കാമായിരുന്നു, അങ്ങനെ എല്ലൊക്കെ പൊന്തിയിട്ടുള്ള ആളായിരുന്നു.
ആ മമ്മൂക്കയാണ് ഇപ്പോള്‍ പത്മശ്രീ ഒക്കെ കിട്ടി വരുന്നതെന്ന് നമ്മള്‍ അറിയുന്നില്ലല്ലോ. അന്ന് ഒരു പയ്യന്‍, പിന്നെ ഇത്രയും കാലം കഴിഞ്ഞ് മമ്മൂക്ക ഇങ്ങനെ ഒക്കെ ആയപ്പോഴാണ് ഞാന്‍ ഓര്‍ക്കണത് ഈ മനുഷ്യന്റെ കൂടെ ആണോ ഞാന്‍ നാടകം കളിച്ചതെന്ന്.
പിന്നെ ഒരു പ്രത്യേകത എന്ന് പറഞ്ഞാല്‍, മമ്മൂക്ക ആത്മകഥ എഴുതി, മാസികയില്‍ വന്നപ്പോള്‍ എന്റെ ഫോട്ടോ സഹിതം പേരുമുണ്ടായിരുന്നു. സബര്‍മതി എന്ന നാടകത്തില്‍ അഭിനയിച്ച പൗളി എന്ന നടി എന്ന് പറഞ്ഞ് ഞങ്ങള്‍ അഭിനയിച്ച ഫോട്ടോയുമുണ്ടായിരുന്നു.
എന്റെ അടുത്തും ആ ഫോട്ടോ ഉണ്ടായിരുന്നു. അത് പക്ഷെ നഷ്ടപ്പെട്ടു. ആ ഫോട്ടോ മമ്മൂക്കയുടെ കയ്യില്‍ ഉണ്ടായിരുന്നു. അപ്പോള്‍ എനിക്ക് മനസിലായി ഓര്‍മയുള്ള ആളാണ് എന്ന്. ഇപ്പോള്‍ എന്റെ ആത്മകഥ ഞാന്‍ എഴുതിയിട്ടുണ്ട്. പെട്ടെന്ന് തന്നെ അത് റെഡിയാകും. കിടക്കട്ടേന്നേ ഒരു ആത്മകഥ”..പൗളി പറഞ്ഞു.
pauly wilson about mammootty
